എം. ആര്‍. രേണുകുമാര്‍
ഫോട്ടോയില്‍
അഞ്ചുപേരുണ്ടായിരുന്നു.
ആദ്യത്തെ മൂന്നുപേരുടെയും
പേരുകള്‍ പറയുന്നുണ്ടെങ്കിലും
നാലാമതും അഞ്ചാമതും
നില്ക്കു ന്നവരെ ‘തുടങ്ങിയവര്‍’
എന്നാണ് വിശേഷിപ്പിക്കുന്നത്.
പേരോടുകൂടിയ മൂന്നാമനോട് ചേര്‍ന്നാണ്
പേരില്ലാത്ത നാലാമന്‍ നില്ക്കുന്നതെങ്കിലും
അവരുടെ ഉടലുകളെ രണ്ടായി തിരിച്ച്
ഇരുളിന്‍റെ ഒരു മുള്ളുവേലി കാണാം.
എന്നാല്‍ നാലാമന്‍റെ ഇടതുകൈ
അഞ്ചാമന്‍റെ തോളില്‍ ചുറ്റിയിട്ടുണ്ട്.
തന്‍റെ മാറിലേക്ക് വീണുകിടക്കുന്ന
വിരലുകളില്‍ അഞ്ചാമന്‍
ഇരുകൈകളുംകൊണ്ട് പിടിച്ചിട്ടുണ്ട്.
(നാലാമന്‍റെ വിരലുകള്‍
തടിച്ചുരുണ്ടതും അഞ്ചാമന്‍റെത്
നീണ്ടുമെലിഞ്ഞിട്ടുമാണ്)
ആ പിടുത്തത്തിലും
ചേര്‍ന്നു നില്പ്പി ലും
ഇഴമുറുകിയോരടുപ്പത്തിന്‍റെ മിന്നലുണ്ട്.
അതുകൊണ്ടാവാം നാലാമന്‍റെ
ഇടതുകൈപ്പത്തി അഞ്ചാമന്‍
തന്‍റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരിക്കുന്നത്.
അഞ്ചാമന്‍റെ ഹൃദയമിടിപ്പറിയുന്നതിനാലാവാം
നാലാമന്‍റെ കണ്ണുകള്‍ക്കിത്ര തിളക്കം
ചിരികള്‍ അടക്കിപ്പിടിച്ച
ഇരുവരുടെയും ചുണ്ടുകള്‍ക്കിത്ര തിളക്കം
(ഫോട്ടോയെടുത്തശേഷം
ഉറപ്പായും അവര്‍ ഇറുകെപ്പുണരുകയും
ചുണ്ടുകള്‍ ചുണ്ടുകളോട് കോര്‍ത്ത്
ഉമ്മവെക്കുകയും ചെയ്തിട്ടുണ്ടാവും).
പേരുള്ളവര്‍
എങ്ങനെയെങ്കിലും
കരപറ്റിക്കോളും
അവരുടെ വീട്ടിലേക്കുള്ള വഴി
അവരുടെ കാല്‍വെള്ളയില്‍
മായാതെ കിടപ്പുണ്ട്
‘തുടങ്ങിയവരു”ടെ
പേരുകള്‍ എന്തൊക്കെയാവും.
അപ്പനമ്മമാരിട്ട പേരുകള്‍
ഉരിഞ്ഞുകളഞ്ഞവര്‍
പുതിയ പേരുകളില്‍
കയറിപ്പറ്റിയിട്ടുണ്ടാവുമോ
അവരുടെ വീടുകള്‍ എവിടെയൊക്കെയാവും
അവരുടെ വീടുകളില്‍ അവരെ കയറ്റുമോ
ഒരുവേള അവരിപ്പോള്‍
ജീവിച്ചിരിക്കുന്നവര്‍ തന്നെ ആകുമോ
ഭൂമിയിലെ ഏറ്റവും വലിയ രാജ്യം
‘തുടങ്ങിയവരുി’ ടേത് ആണെന്നുതോന്നുന്നു.
ಮುಂತಾದವರು
ಎಂ.ಆರ್.ರೇಣುಕುಮಾರ್
M R Renukumar
Tudangiyavar
ಮೊದಲ ಮೂರುಮಂದಿಯ
ಹೆಸರುಗಳ ಹೆಸರಿಸಲಾಗಿದ್ದರೂ
ನಾಲ್ಕನೆಯ ಮತ್ತು ಐದನೆಯಯವರನ್ನು
‘ಮುಂತಾದವರು’ ಎಂದು ಸೂಚಿಸಲಾಗಿದೆ
ಹೆಸರಿಸಲಾಗಿರುವ ಮೂರನೆಯವನ ಒತ್ತಿಕೊಂಡು
ಹೆಸರಿಸಿಲ್ಲದ ನಾಲ್ಕನೆಯವನು ನಿಂತಿರುವನಾದರೂ
ಅವರ ದೇಹಗಳ ಬೇರ್ಪಡಿಸುವ ಹಾಗೆ
ಇರುಳಿನಂತಹ ಮುಳ್ಳುಬೇಲಿಯೊಂದು ಕಾಣಿಸುವುದು.
ಆದರೆ ನಾಲ್ಕನೆಯವನ ಎಡಗೈ
ಐದನೆಯವನ ತೋಳನ್ನು ಬಳಸಿಕೊಂಡಿರುವುದು.
ತನ್ನ ಎದೆಗೆ ಒರಗಿಕೊಂಡಿರುವ
ಬೆರಳುಗಳ ಐದನೆಯವನು
ತನ್ನೆರಡೂ ಕೈಗಳಿಂದ ಹಿಡಿದುಕೊಂಡಿರುವನು
(ನಾಲ್ಕನೆಯನ ಬೆರಳುಗಳು
ದಪ್ಪಗೆ ಗುಂಡಗೆ ಐದನೆಯವನದು
ನೀಳಕ್ಕೆ ಕೃಷವಾಗಿರುವುದು)
ಆ ಹಿಡಿತದಲ್ಲೂ
ಆ ಒತ್ತಿಕೊಂಡಿರುವುದರಲ್ಲೂ
ಹೆಣೆದುಕೊಂಡ ಸಾಮೀಪ್ಯದ ಮಿಂಚು ಗೋಚರಿಸುತ್ತಿದೆ
ಅದಕ್ಕಾಗಿಯೇ ಇರಬಹುದು ನಾಲ್ಕನೆಯವನ
ಎಡ ಹಸ್ತವನ್ನು ಐದನೆಯವನು
ತನ್ನ ಹೃದಯಕ್ಕೆ ಒತ್ತಿ ಹಿಡಿದುಕೊಂಡಿರುವುದು.
ಐದನೆಯನ ಎದೆಯ ಮಿಡಿತ
ಅರಿತಿರುವುದರಿಂದಲೋ ಏನೋ
ನಾಲ್ಕನೆಯವನ ಕಣ್ಣುಗಳಿಗಿಷ್ಟೊಂದು ಹೊಳಪು.
ನಗು ಬಿಗಿಹಿಡಿದ
ಈರ್ವರ ತುಟಿಗಳಿಗಿಷ್ಟೊಂದು ಹೊಳಪು.
(ಫೋಟೋ ತೆಗೆದ ಮೇಲೆ
ಖಂಡಿತವಾಗಿಯೂ ಅವರು ಅಪ್ಪಿಕೊಳ್ಳುವುದೂ
ತುಟಿಗಳಿಗೆ ತುಟಿಗಳ ಸೇರಿಸಿ
ಚುಂಬಿಸುವುದೂ ಮಾಡಿರಬಹುದು)
ಹೆಸರಿದ್ದವರು
ಹೇಗಾದರೂ ತೀರ ಸೇರಬಹುದು
ಅವರ ಮನೆಯ ದಾರಿ
ಅವರ ಪಾದದಡಿಯಲ್ಲಿ
ಹಾಗೇ ಉಳಿದಿರಬಹುದು.
‘ಮುಂತಾದವರ’
ಹೆಸರುಗಳು ಏನೆಲ್ಲ ಇರಬಹುದು
ಅಪ್ಪ ಅಮ್ಮಂದಿರಿಟ್ಟ ಹೆಸರುಗಳ
ಬಿಚ್ಚಿ ಬಿಸಾಕಿದವರು
ಹೊಸ ಹೆಸರುಗಳಲ್ಲಿ
ಸೇರಿಕೊಂಡಿರಬಹುದೇ
ಅವರ ಮನೆಗಳು ಎಲ್ಲಿಯೆಲ್ಲ ಇರಬಹುದು
ಅವರ ಮನೆಗಳಲ್ಲಿ ಅವರನ್ನ ಸೇರಿಸಿಕೊಳ್ಳಬಹುದೇ
ಒಂದು ವೇಳೆ ಅವರು ಈಗ
ಜೀವಿಸಿರುವವರಾಗಿರಬಹುದೇ
ಭೂಮಿಯ ಮೇಲಿನ ಎಲ್ಲಕ್ಕೂ ದೊಡ್ಡ ರಾಷ್ಟ್ರ
‘ಮುಂತಾದವರ'ದೇ ಆಗಿರಬಹುದು ಅನಿಸುತ್ತದೆ.
(Kannada Translation by Abdul Rasheed)
No comments:
Post a Comment