സർപ്പാലിംഗനം

മന്ദാരപ്പു ഹൈമവതി


എല്ലാം വളരെ നന്നായിരുന്നു
അതു വരെ.

കാമത്തോടെയാകട്ടെ
മോഹത്തോടെയാകട്ടെ
ഇരു മേനികൾ ഒന്നായി.
ലോകത്തെ മുഴുവൻ മറന്നുപോയ
നിർവൃതിയുടെ ആ മധുര മുഹൂർത്തത്തിൽ
നീ
നിന്റെ അക്ഷരങ്ങളുടെ ആവനാഴിയിൽ നിന്നും
ഒരമ്പെടുത്തു തൊടുത്തു
“എപ്പോഴാണ് നിനക്ക് ശമ്പളം കിട്ടുക”

ഒരു വേശ്യ പോലും
ഈ സമയത്ത്
ഇങ്ങനെ ചിന്തിക്കുകയില്ല
ഒരു വന്യമൃഗം പോലും
ഇങ്ങനെ പെരുമാറുകയില്ല.

പൊടുന്നനെ
ഒരായിരം രാക്ഷസപ്പല്ലികൾ
എന്റെ മേൽ
ഇഴഞ്ഞുനടന്നു.

മനസ്സു ഞെട്ടിത്തരിച്ചുപോയ
ആ നിമിഷത്തിൽ
എനിക്ക് നിന്നെ
എന്റെ ജീവിതത്തിൽ നിന്നും
ദൂരേക്ക്, വളരെ ദൂരേക്ക്
പറിച്ചെറിയാൻ തോന്നുന്നു.

പക്ഷെ
ഒരു ഭാരതസ്ത്രീയായതിനാൽ
ഞാൻ
യാഥാസ്ഥിതികത്വത്തിന്റെ ശവക്കല്ലറയിൽ
ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.
വിവാഹത്തിന്റെ ചെളിക്കുണ്ടിൽ പൂണ്ട്
ഞാൻ ശ്വാസം കിട്ടാതെ പിടയ്ക്കുന്നു.

അതിനാൽ
ജീവിതത്തിൽ നിന്നു പോയിട്ട്
എന്റെ ശരീരത്തിൽ നിന്നു പോലും
നിന്നെ വിട്ടുകളയാൻ
എനിക്കാവില്ല.

ഓരോ നിമിഷവും സഹിച്ചു സഹിച്ച്
ഞാൻ മരണം വരെയുണ്ടാകും
നിന്റെ സർപ്പാലിംഗനത്തിലമർന്നുകൊണ്ട്.

(മൊഴിമാറ്റം കെ.എം.പ്രമോദ്)

సర్పపరిష్వంగం


అంతాబాగానేవుంది
అప్పటివరకు
కామంతోనైతేనేమి
మోహంతోనైతేనేమి
ఇరువురి తనువులు ఒకటైనాక
అద్వైత సిద్ధి పొందినాక
ఈలోకాన్నే మరిచిపోయిన
అమృతఘడియల్లో
అక్షరతూణీరంనుంచి
ఒకప్రశ్నలబాణం సంధిస్తావు
"జీతం ఎప్పుడిస్తారు"
వేశ్యకూడా ఆసమయంలో
ఆప్రశక్తితేదు
పశువైనా ప్రవర్తించదు
మరోవిధంగా
ఒక్కసారిగా
వేయిరాక్షస బల్లులు
మీదపాకినట్టు
మనసు ఝడుసుకున్న ఆక్షణంలో
నాజీవితంనుంచి
దూరంగా సుదూరంగా
విజిలిలించేయాలనుకున్నాను
కాని భారతస్త్రీనైనందుకు
సంప్రదాయాల సజీవసమాధిలో
ఊపిరాడక గిలగిల కొట్టుకుంటూ
వివాహం ఊబిలో
కూరుకుపోతునప్పుడు
జీవితంనుంచి కాదుకదా
శరీరంనుంచైనా కించెతు కూడా
దూరం అవడం నాచేతుల్లో లేనిపని
క్షణక్షణం ఇలా
రాజీపడుతూనే
మృత్యుపర్యంతం
బ్రతికేస్తూనేవుంటాను

నీసర్పపరిష్వంగంలో 

No comments:

Post a Comment