കാര്‍പെന്‍റര്‍
ഉറുമ്പിന്റെ
കഴുത്തരിയാനായി
ചന്തയില്‍നിന്നൊരു വാള്‍ വാങ്ങിവന്നു
അത്
ദിവസേന
ഉയരങ്ങളും
പരപ്പുകളും
മിന്നല്‍വേഗത്തോടെ
ശീലിച്ച്
ഉറുമ്പുകളെ കൊന്നുകൊണ്ടിരുന്നു
കഴുത്തിനു പുറമേ
ബധിരകര്‍ണ്ണങ്ങളെ
അന്ധനയനങ്ങളെ
കുറിയ കൈകളെ
ഞൊണ്ടിക്കാലുകളെ
കുടലു ചൂഴുന്ന ഉദരത്തെ
പിന്നിലേക്കൊഴുകുന്ന
രക്തക്കുഴലുകളെ
എവിടെയും വളയുന്ന
നട്ടെല്ലിനെ
അങ്ങനെയങ്ങനെ
അത്
തന്റെ കൊലപ്പട്ടിക
പെരുപ്പിച്ചുകൊണ്ടിരുന്നു
അഴുകാനായി
ഉപ്പുചാക്കില്‍ ഇട്ടുനോക്കി
വിശക്കുന്ന വന്‍പുലിക്കൊപ്പം
കൂട്ടിലെറിഞ്ഞു
വിഷജന്തുക്കളുടെ
കിണറ്റില്‍ തള്ളി
ഒന്നിനും വഴങ്ങാത്ത അത്
'നിന്റെ നിലനില്‍പ്പിനെ കൊല ചെയ്യാതെ
എന്റെ മുഷ്ക് ഞാന്‍ വിടില്ല'
എന്ന് ചിരിച്ചു.
(മൊഴിമാറ്റം അന്‍വര്‍ അലി)
ಖಡ್ಗ ಪುರಾಣ
ಇರುವೆಯ ಕುತ್ತಿಗೆಯನ್ನು
ಕತ್ತರಿಸುವ ಒಂದು ಖಡ್ಗವನ್ನು
ಮಾರುಕಟ್ಟೆಯಿಂದ ಕೊಂಡುತಂದೆ
ಅದು ದಿನದಿಂದ ದಿನಕ್ಕೆ ಲಂಭ
ವಾಗಿ, ಉದ್ದ
ವಾಗಿ, ಮಿಂಚಿನ ವೇಗ
ವನ್ನು, ರೂಢಿಸಿ
ಕೊಂಡು, ಇರುವೆಗಳ ಕೊಲ್ಲುತ್ತಿತ್ತು
ಅದು ಕೇವಲ ಕುತ್ತಿಗೆಯನ್ನಲ್ಲದೆ,
ಕಿವುಡು ಕಿವಿಯನ್ನು, ಕುರುಡು ಕಣ್ಣನ್ನು
ಮೋಟು ಕೈಗಳನ್ನು, ಕುಂಟು ಕಾಲು,
ಕರುಳು ಸುತ್ತಿಕೊಂಡ ಹೊಟ್ಟೆಯನ್ನು,
ಹಿಮ್ಮುಖವಾಗಿ ಚಲಿಸುವ ರಕ್ತನಾಳವನ್ನು,
ಎಲ್ಲೆಂದರಲ್ಲಿ ಬಗ್ಗುವ ನಡುವನ್ನು,
ಹೀಗೆ... ಹೀಗೆ... ಅದರ ಕೊಲ್ಲುವ
ಪಟ್ಟಿ ಬೆಳೆಸುತ್ತಲೇ ಇತ್ತು
ಉಪ್ಪಿನ ಮೂಟೆಯಲ್ಲಿಟ್ಟು
ಕೊಳೆಸಲು ನೋಡಿದೆ,
ಹಸಿದ ಹಬ್ಬುಲಿಯ ಪಂಜರಕ್ಕಿಟ್ಟೆ,
ವಿಷ ಜಂತುಗಳ ಕೂಪಕ್ಕೆ ತಳ್ಳಿದೆ
ಯಾವುದಕ್ಕೂ ಬಗ್ಗದ ಅದು
’ನಿನ್ನ ಇರವುಗಳನ್ನು ಕೊಲ್ಲದೆ,
ನನ್ನ ಮೊಂಡುತನ ಕಳೆದುಕೊಳ್ಳಲಾರೆ’
ಎಂದು ನಕ್ಕಿತು
No comments:
Post a Comment