Showing posts with label SUKRIT RANI. Show all posts
Showing posts with label SUKRIT RANI. Show all posts

സുകീര്‍തറാണി





















ജനനം 1973. സ്വദേശം വെല്ലൂര്‍ ജില്ലയിലെ ലാലാപ്പേട്ടൈ. 6 സമാഹാരങ്ങള്‍. കൈപ്പട്രിയിന്‍ കനവുകേള്‍, ഇരവു മിരുഗം, അവളൈ മൊഴിപ്പേര്‍ത്തല്‍, ഇപ്പടിക്കു ഏവാള്‍. പുരസ്കാരങ്ങള്‍ : പുതുമൈപ്പിത്തന്‍ നിനൈവു വിരുത്, സാധനൈപ്പെണ്‍, അംബേദ്കര്‍ പേരാളി. ദളിത് ആശയങ്ങളോടും  അവതരണകവിതയോടും ആഭിമുഖ്യം.

വിമോചനത്തിന്‍ പതാക

സുകൃത റാണി


എന്റെ ഗ്രാമത്തിന്‍ ദേഹമാകെ മൂടി
എങ്ങും വര്‍ഗ്ഗത്തിന്‍ ഇരുള്‍
ഭയം തീറ്റിക്കും ദ്രോഹിയുടെ
കൂസലറ്റ  കഠാര പോല്‍
തിളങ്ങിയെരിയും രാവ്

അന്ന്
ആകാശം നീലയും
നക്ഷത്രങ്ങള്‍ നറുംമുലപ്പാല്‍ പോലെയും
മിന്നിക്കൊണ്ടിരുന്നു

മുളംകൂടയില്‍ വാരിക്കൂട്ടിയെടുത്ത വെളിച്ചം
അരണ്ടുചിതറും മുറ്റത്ത്
പിറന്നപടി ഞാന്‍

കാല്‍കളും കെട്ടപ്പെട്ടിരിക്കുന്നു

ഉടപ്പിറന്നോനൊപ്പം കൂത്താടാന്‍ ഓതും
വൈകൃതത്തിന്‍ രാത്രിയുടെ
ഉച്ചാടനമന്ത്രങ്ങള്‍
അധീശത്വത്തിന്‍ കറുകറുത്ത റാക്കു കുടിച്ചവര്‍
എന്റെ യോനി
കുഴിച്ച് അതില്‍
ഒരു  പെരുംകമ്പു നാട്ടുന്നു

എന്റെ നോവിന്‍ ഓളത്തില്‍
അരങ്ങേറുന്നൊരു ജാതിപ്പേക്കൂത്ത്

ആടിത്തളര്‍ന്നവരുടെ
ലിംഗങ്ങള്‍ വഴിഞ്ഞൊഴുകിയ
പകയുടെ അഴുക്കുചാലില്‍
വീശിയെറിയപ്പടുന്നു എന്നുടല്‍

ബധിരന്റെ
കരിംകംബളം മൂടിക്കട്ടിയ ചെവിയില്‍ നിന്നും
അന്ധന്റെ ഉറക്കത്തില്‍ നിന്നും

വിടുതലില്ലാദേശത്തിന്‍ മണ്ണിനുള്ളില്‍
ഉറയൂരും സര്‍പ്പത്തിന്‍ ഉഗ്രതയോടെ
എന്‍ യോനിയില്‍ നാട്ടിയ പെരുംകമ്പിന്‍ ഉച്ചിയില്‍
കുരുതിചുവപ്പുവര്‍ണ്ണത്തില്‍
പാറുന്നു
ഞങ്ങളുടെ വിമോചനത്തിന്‍ പതാക

(മൊഴിമാറ്റം എന്‍.ജി.ഉണ്ണികൃഷ്ണന്‍)

விடுதலையின் பதாகை

 
என் கிராமத்தின் தேகமெங்கும்
வர்க்கத்தின் இருள் கவிந்திருக்க
அச்சமூட்டும் துரோகியின் குறுவாளைப் போல
பிசிரின்றி
எரிந்துகொண்டிருக்கிறது இரவு
அன்று வானம் நீலமாயும்
நட்சத்திரங்கள் சீம்பாலைப் போலவும்
மின்னிக் கொண்டிருந்தன
மூங்கில் கூடையில் வெளிச்சம் வாரப்பட்ட
வீட்டின் முற்றத்தில்
நிர்வாணமாய்க் கிடத்தப்பட்டிருக்கிறேன்
கால்களும் கட்டப்பட்டிருக்கின்றன
தமையனைக் கூடச்சொல்லும் வக்கிரம்
இரவின் உச்சாடனமாய் ஒலிக்க
ஆதிக்கத்தின் கருந்திரவத்தைப் பருகியவர்கள்
என் யோனியில் பள்ளம் பறித்துப்
பருத்த கம்பொன்றை நிறுத்துகிறார்கள்
என் வலியின் ஓலத்தில்
அரங்கேறுகிறது ஒரு சாதிக்கூத்து
ஆடிக் களைத்தவர்களின் குறியிலிருந்து
வழிந்தோடிய வன்மத்தின் கால்வாயில்
வீசப்படுகிறது என் உடல்
செவிட்டுப் போர்வையிலிருந்தும்
குருட்டுத் தூக்கத்திலிருந்தும் விடுபடாத தேசத்தில்
சட்டையுரிக்கும் சர்ப்பத்தின் உக்கிரத்தோடு
மண்ணுக்குள் புதைகிறேன்
யோனியில் ஊன்றிய கம்பின் உச்சியில்
குருதியின் நிறத்தோடு பறக்கும்
எம் விடுதலையின் பதாகை.

- கயர்லாஞ்சி நினைவாக



The Flag of Freedom


As the darkness of penury
spreads all over
the body of my village,
the night burns bright
like a fearsome traitor’s knife.
The sky was blue that day
and the stars were glittering
like fresh milk from a cow.
In my home’s courtyard
from which light’s been scooped
up in a cane basket, I’m stretched
on the floor, naked, and
my legs are tied up too.
As the perverse call to fuck
one’s brother sounds like
the night’s ritual chant in my ear,
louts drunk on hegemony’s black
fluids dig a pit in my vagina
and erect a fat pole in it.
A dance of caste frenzy gets
under way as I howl in pain.
My body is flung in the stream
of hate flowing out of the penises
of the exhausted dancers.
In a country not yet free
of the mantle of deafness
and the sleep of the blind,
I sink into earth with the fervour
of a serpent shedding its skin.
At the top of the pole
planted in my vagina,
the flag of our freedom shall fly,
painted in the colour of blood.

(In memory of Khairlanji: The Rape and murder of Priyanka)

ആരെങ്കിലും ചോദിച്ചാല്‍

സുകൃത റാണി


ചത്ത മാടിന്റെ തോലുരിക്കുമ്പോള്‍
കാക്കകളെ ആട്ടിയോടിക്കും

പെരുത്തുനേരം കാത്തുകിട്ടിയ
കൂലിച്ചോറു തിന്നുതീര്‍ത്ത്
വീട്ടുചുടുചോറെന്ന് കേമത്തം പറയും

തപ്പു കഴുത്തില്‍ തൂക്കി
അപ്പന്‍ തെരുവില്‍
എതിര്‍പെടുമ്പോള്‍
മുഖം മറച്ച് കടന്നുപോകും

അപ്പന്റെ തൊഴിലും ആണ്ടുവരുമാനവും
പറയാന്‍ വയ്യായ്കയാല്‍
വാധ്യാരുടെ തല്ലു വാങ്ങും

കൂട്ടുകാരികള്‍ ആരോരുമില്ലാതെ
പിന്‍നിരയില്‍ അമര്‍ന്നിരുന്ന്
ആരും കാണാതെ വിതുമ്പും

ഇപ്പോള്‍
ആരെങ്കിലും ചോദിച്ചാല്‍
തുറന്നടിക്കും:
ഞാനൊരു പറച്ചി.

(മൊഴിമാറ്റം എന്‍.ജി.ഉണ്ണികൃഷ്ണന്‍)

பளிச்சென்று சொல்லிவிடுகிறேன் 


செத்துப்போன மாட்டைத்
தோலுரிக்கும்போது
காகம் விரட்டுவேன்
வெகுநேரம் நின்று வாங்கிய
ஊர்ச்சோற்றைத் தின்றுவிட்டு
சுடுசோறெனப் பெருமை பேசுவேன்.
தப்பட்டை மாட்டிய அப்பா
தெருவில் எதிர்ப்படும்போது
முகம் மறைத்து கடந்துவிடுவேன்
அப்பாவின் தொழிலும் ஆண்டுவருமானமும்
சொல்ல முடியாமல்
வாத்தியாரிடம் அடிவாங்குவேன்
தோழிகளற்ற
பின்வரிசையி லமர்ந்து
யாருக்கும்
தெரியாமல் அழுவேன்
இப்போது
யாரேனும் கேட்க நேர்ந்தால்
பளிச்சென்று சொல்லிவிடுகிறேன்

பறச்சி என்று.

ഇരവുമൃഗം

സുകൃത റാണി


പരുവപ്പെണ്ണിന്‍ വിവശത പോലെ
കമിഴ്ന്നു വീഴാന്‍ തുടങ്ങി ഇരുള്‍

കതകടച്ച്
മെഴുകുതിരികളുടെ മഞ്ഞവെളിച്ചത്തില്‍
തനിയെ
അമര്‍ന്ന് ഇരുന്നു.

അപ്പോള്‍ എന്നുമെന്നപോലെ സംഭവിക്കുന്നു
അതിന്‍ വരവ്

ഞാന്‍ കണ്ടുകൊണ്ടിരിക്കെത്തന്നെ
എന്നെ ഊരിയെടുത്ത്
ഇനിയൊരെന്നെ വെളിപ്പെടുത്തുന്നു അത്

പകച്ചുപോകും മുമ്പേ
എന്നന്തരംഗം  അച്ചടിച്ച പുസ്തകമാകെ
വായിച്ചു തീര്‍ത്തു ഞാന്‍

എന്‍ കണ്ണിന്‍ രശ്മികള്‍
മുന്‍വശത്തെ മുറിയില്‍
ഉറങ്ങുമവന്റെ
അയഞ്ഞ വസ്ത്രത്തിന്‍ കിഴിവുകളില്‍
പതിഞ്ഞു

കോപ്പ നിറഞ്ഞു വഴിയും മദിരയില്‍
എന്നുടല്‍ മുഴുകിയൊഴുകി

പുന്നാരത്തെറികള്‍ സ്വകാര്യമായ് ചൊല്ലി
സ്വയം പുണര്‍ന്നാഴ്ന്ന നേരം
പക്ഷികളുടെ ചിറകടിയൊച്ചകള്‍ കേട്ടതും
എന്നെ എന്നിടത്തില്‍ തള്ളിയിട്ടു
ഓടിപ്പോയി
ഇരവുമൃഗം

(മൊഴിമാറ്റം എന്‍ ജി ഉണ്ണികൃഷ്ണന്‍)

இரவு மிருகம் 


பருவப் பெண்ணின் பசலையைப் போல
கவிழத் தொடங்கியிருந்தது இருள்.
கதவடைத்துவிட்டு
மெழுகுவர்த்திகளின் மஞ்சள் ஒளியில்
தனியாக அமர்ந்திருந்தேன்.
அப்போதுதான் தினமும் விரும்பாத
அதன் வருகை நிகழ்ந்தது.
நான் பார்த்துக் கொண்டிருக்கும்போதே
என்னை உருவி எடுத்துவிட்டு
இன்னொரு என்னை வெளிக்கொணர்ந்தது.
நான் திகைக்க நினைக்கையில்
அந்தரங்கம் அச்சிடப்பட்ட புத்தகத்தையே
படித்து முடித்திருந்தேன்.
என் கண்களின் ஒளிக்கற்றைகள்
முன்னறையில் உறங்குபவனின்
ஆடை நெகிழ்வுகளில் பதிந்திருந்தன.
கோப்பை நிறைய வழியும் மதுவோடு
என்னுடல் மூழ்கி மிதந்தது.
கூசும் வார்த்தைப் பிரயோகங்களைச்
சன்னமாய்ச் சொல்லியவாறு
சுயப்புணர்ச்சியில் ஆழ்ந்திருந்த வேளை
பறவைகளின் சிறகோசை கேட்டதும்
என்னை என்னிடத்தில் போட்டுவிட்டு
ஓடிவிட்டது இரவுமிருகம்.


Night Beast


Darkness had begun
to descend on the sky
like pallor spreads
on the skin of a girl
come of age.

Shutting the street door
I sat inside, alone
in the yellow light of candles.

It was then that the daily
unwelcome- visit
came to pass.
Even I was watching
it stripped me away
and brought forth
another version of myself.

Before I could feel astonished,
I had finished reading
the book that bore
the imprint of intimacy.

Light rays from my eyes
settled on the loose folds
of the man’s clothes
as he slept in the front room.
As one drunk on wine cup
brimming,
my body swam
and rose to the surface.

While I was absorbed
in pleasuring myself, muttering
obscenities in a low moan, hearing
the rustle of bird wings,
the night beast fled, returning
me to myself.