അയല്‍മൊഴികള്‍

പട്ടാമ്പി കവിതാ കാര്‍ണിവലിനോടനുബന്ധിച്ച് 2017 ജനുവരിയില്‍ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കവിതാവിവര്‍ത്തന ശില്പശാലയില്‍ പങ്കെടുത്തവര്‍

മനോജ് കുറൂര്‍





















1971ല്‍ കോട്ടയത്ത് ജനനം. ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, കോമ, സുഡോകു എന്നിവ കവിതാസമാഹാരങ്ങള്‍. നതോന്നത നദിവഴി 44 എന്ന കവിതാപുസ്തകം എഡിറ്റു ചെയ്തു. നിലം പൂത്തു മലര്‍ന്ന നാള്‍ (നോവല്‍) സമീപകാലത്തു ശ്രദ്ധനേടിയ കൃതി. കവിതയ്ക്ക് കുഞ്ചുപിള്ള അവാര്‍ഡ്, എസ്.ബി.ടി കവിതാ പുരസ്കാരം, സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് എന്നിവ ലഭിച്ചു. നാടോടിത്താളങ്ങള്‍ ആധുനിക മലയാളകവിതയില്‍ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്തു. ഇപ്പോള്‍ ചങ്ങനാശ്ശേരി കോളേജില്‍ അദ്ധ്യാപകന്‍.

മന്തിരി കൃഷ്ണമോഹന്‍





















തെലുഗു കവി. ജനനം 1978. സ്വദേശം ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ മാര്‍കാപുരം. മട്ടി പലകലു, പ്രവചിഞ്ചെ പാടാലു എന്നിങ്ങനെ രണ്ടു കവിതാസമാഹാരങ്ങള്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013) ലഭിച്ചിട്ടുണ്ട്.  ചെറുകഥ, സാഹിത്യവിമര്‍ശം, സംഗീതം എന്നിവയിലും അഭിരുചി.

മന്ദാരപ്പ് ഹൈമവതി





















തെലുഗു കവി. വിജയവാഡ ജന്മദേശം. പെണ്‍വാദ രചനകളാല്‍ ശ്രദ്ധനേടി. സൂര്യുഡു തപ്പിപോയാടു, നിഷിദ്ധാക്ഷരി, നീലിഗോരിണ്ട എന്നിവ കവിതാസമാഹാരങ്ങള്‍. വനചിനുകുലു ഉപന്യാസകൃതി. നിരവധി ദേശീയ കവിസമ്മേളനങ്ങളില്‍ പങ്കെടുത്ത ഇവര്‍ തുഞ്ചന്‍ ഉത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. കൃഷ്ണശാസ്ത്രി അവാര്‍ഡ്, ഫ്രീ വേഴ്സ് ഫ്രണ്ട് അവാര്‍ഡ്, ശ്രീശ്രീ പുരസ്കാരം എന്നിവ ലഭിച്ചു.

മഞ്ജു നാഥ. വി





















1976ല്‍ കര്‍ണ്ണാടകയിലെ യെലഹങ്കയില്‍ ജനനം. കന്നട യുവകവികളില്‍ ശ്രദ്ധേയന്‍. നാടകകാരനും ചിത്രകാരനുമാണ്. ഫാദര്‍ 55 മട്ടു നീനാസം ഡയറിയ കവിതഗളു (2003), ലെവല്‍ ക്രോസിങ് (2004) എന്നീ കവിതാസമാഹാരങ്ങള്‍, കൃമി, കെംപുഗൂളി എന്നീ നാടകങ്ങള്‍, റോയല്‍ എന്‍ഫീല്‍ഡ് എന്ന നോവല്‍ - ഇവ മുഖ്യകൃതികള്‍.

മംത സാഗര്‍





















ജ.1966. കന്നട കവി, നാടകകൃത്ത്, സാംസ്കാരികപ്രവര്‍ത്തക. ഹീഗെ ഹാളെയ മായിലെ ഹാദു, നദിയാ നീരിന തേവ, കാട നാവിലിന ഹെജ്ജെ - ഇവ കവിതാസമാഹാരങ്ങള്‍. നാലു നാടകങ്ങളും രചിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തും നടന്ന നിരവധി രാജ്യാന്തര കാവ്യോത്സവങ്ങളില്‍ പങ്കാളിത്തം. പൊതു ഇടങ്ങളിലെ കവിതാവതരണങ്ങള്‍ സംഘടിപ്പിക്കുന്നു.

ഇശൈ





















1977ല്‍ കോയമ്പത്തൂരിനടുത്ത ഇരുകൂറില്‍ ജനനം. കാട്രുപോലും വണ്ണാത്തിപ്പൂച്ചി, ആട്ടുതി അമുതേ, ശിവാജിഗണേശനിന്‍ മുത്തങ്കള്‍ എന്നിവ കൃതികള്‍. ആനന്ദവികടന്‍ അവാര്‍ഡ് (രണ്ടുതവണ), സുന്ദരരാമസ്വാമി അവാര്‍ഡ് എന്നിവ ലഭിച്ച പുരസ്കാരങ്ങള്‍.

അബ്ദുള്‍ റഷീദ്





















1965 ൽ കൊടക് ജില്ലയിലെ സുന്തിക്കൊപ്പയിൽ ജനനം. കവിതാ സമാഹാരങ്ങൾ: 1)നന്ന പാടിഗെ നാനു,  2)നരകദ കെന്നാലിഗെ എന്തഹ നിന്ന ബെന്ന ഹുരി. മൂന്നു ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും അഞ്ച്സാഹിത്യ പങ്തി സമാഹാരങ്ങളും. അത്യുത്തരകേരളത്തിലെ മുസ്ലീം ഗ്രാമീണ ജീവിതം ആവിഷ്കരിക്കുന്ന 'ഹൂവിന കൊല്ലി' എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഗോൾഡൻ ജൂബിലി പുരസ്കാരം, കർണ്ണാടക സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കെണ്ട സംപിഗെ എന്ന തിരമൊഴി സാഹിത്യ ജേണലിന്റെ എഡിറ്ററും ആകാശവാണി ഉദ്യോഗസ്ഥനുമാണ്.

പതിപാക മോഹന്‍





















ജനനം 1972ല്‍. ജന്മദേശം തെലങ്കാന കരിംനഗര്‍ ജില്ലയിലെ സിരിസില്ല. കഫന്‍, പച്ചബോട്ടു, തെഗിനപോഗു, സമുദ്രം തുടങ്ങി എട്ടു കവിതാസമാഹാരങ്ങള്‍. കൂടാതെ ബാലസാഹിത്യം, വിമര്‍ശനം, ജീവചരിത്രം തുടങ്ങിയ ശാഖകളിലും നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ സംസ്ഥാന യുവ സാഹിത്യപുരസ്കാരവും ബാലസാഹിത്യപുരസ്കാരവും ലഭിച്ചു. 

വി.ആര്‍. കാര്‍പെന്റര്‍





















കന്നടയിലെ ശ്രദ്ധേയനായ യുവകവി. ജനനം1981ല്‍. ബാംഗ്ലൂര്‍ യെലഹങ്ക സ്വദേശം. സിഗ്നല്‍ ടവര്‍, ഐതനേ ഗോഡയാ ചിത്രഗളു, കാര്‍പെന്റര്‍ പദ്യഗളു, അശ്ലീല കന്നടി എന്നിവ കവിതാസമാഹാരങ്ങള്‍. കൂടാതെ രണ്ടു നോവലും ഒരു ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവിലോ എന്ന ലിറ്റില്‍ മാഗസിന്റെ എഡിറ്റര്‍ കൂടിയാണ്.

പി.എന്‍. ഗോപീകൃഷ്ണന്‍





















ജനനം 1968. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി. മടിയരുടെ മാനിഫെസ്റ്റോ, ഇടിക്കാലൂരി പനമ്പട്ടടി എന്നിവ കവിതാസമാഹാരങ്ങള്‍. ദൈവത്തെ മാറ്റി എഴുതുമ്പോള്‍ (ലേഖനം), അതേ കടല്‍, മുന്നൂറു രാമായണങ്ങള്‍ (വിവര്‍ത്തനം) എന്നിവ മറ്റു കൃതികള്‍. കവിതയ്ക്ക് 2014ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കെ.എസ്.എഫ്.ഇ യില്‍ മാനേജരായി ജോലി ചെയ്യുന്നു.

എന്‍.ജി. ഉണ്ണികൃഷ്ണന്‍





















ജനനം 1949ല്‍ വടക്കന്‍ പറവൂരിലെ ഏഴിക്കരയില്‍. ഒരു കുരുവി ഒരു മരം, ചെറുതു വലുതാവുന്നത്, യന്ത്രവും എന്റെ ജീവിതവും, പശുവിനെക്കുറിച്ച് പത്തു വാചകങ്ങള്‍ എന്നിവ കവിതാസമാഹാരങ്ങള്‍. ഇംഗ്ലീഷ് പരിഭാഷ Ten sentences about the cow and other poems എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാനമ്മയ്ക്കു സ്തുതി (മരിയോ വെര്‍ഗാസ് യോസ), ദൈവമാകാന്‍ കൊതിച്ച ബസ് ഡ്രൈവര്‍ (എറ്റ്ഗാര്‍ കെരറ്റ്) - വിവര്‍ത്തനങ്ങള്‍. അമെച്വര്‍ നാടകരംഗത്തു പ്രവര്‍ത്തിച്ചു. കൊച്ചിന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.

പ്രമോദ് കെ.എം





















1982ല്‍ കണ്ണൂരിലെ കടൂരില്‍ ജനനം. ആദ്യസമാഹാരമായ "അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍" എന്ന കൃതിക്ക് 2010ലെ വി.ടി.കുമാരന്‍ പുരസ്കാരം ലഭിച്ചു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ജോലി ചെയ്യുന്നു.

എം.ആര്‍. രേണുകുമാര്‍





















ജ.1969.  സ്വദേശം കോട്ടയം കാരാപ്പുഴ. മൂന്നു കവിതാസമാഹാരങ്ങള്‍ : കെണിനിലങ്ങളില്‍, വെഷക്കായ, പച്ചക്കുപ്പി. വെഷക്കായയ്ക്ക് എസ്.ബി.ടി കവിതാപുരസ്കാരം ലഭിച്ചു. ചിത്രകാരന്‍കൂടിയാണ്. ഓഡിറ്റ് വകുപ്പില്‍ ഉദ്യോഗസ്ഥന്‍.

വി.എം.ഗിരിജ





















കവിതാസമാഹാരങ്ങള്‍ : പ്രണയം ഒരാല്‍ബം, ജീവജലം, പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍, ഇരുപക്ഷംപെടുമിന്ദുവല്ല ഞാന്‍. ബാലസാഹിത്യകൃതികള്‍ : ഒരിടത്തൊരിടത്ത്, പാവയൂണ്, പൂച്ചയുറക്കം. 1998ല്‍ കവിതക്ക് ചങ്ങമ്പുഴ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ആകാശവാണി കൊച്ചി നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍.

സിന്ധു കെ.വി





















ജനനം 1975. സ്വദേശം കണ്ണൂര്‍. മാടായി കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അസി.പ്രൊഫസര്‍. കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി, പാതരാസൂര്യന്‍ എന്നീ രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈബര്‍ സംസ്കാരവും മലയാളകവിതയും എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നു.

ഉമ രാജീവ്






















ജ. 1980. സ്വദേശം തൃപ്പുണിത്തുറയ്ക്കടുത്ത  ഇരുമ്പനം. കവിതാസമാഹാരം : ഇടം മാറ്റിക്കെട്ടല്‍ (ഡി.സി.ബുക്സ്, 2014). ടോള്‍സ്റ്റോയിയുടെ മാന്‍ ആന്‍ഡ് മാസ്റ്റര്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

സന്ധ്യ എന്‍.പി





















1981ല്‍ കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ജനനം. ഇപ്പോള്‍ പട്ടാമ്പിയില്‍ താമസം. ശ്വസിക്കുന്ന ശബ്ദം മാത്രം (കറന്‍റ് ബുക്സ് തൃശ്ശൂര്‍) എന്ന കവിതാസമാഹാരത്തിന് 2014ലെ കനകശ്രീ അവാര്‍ഡ് ലഭിച്ചു. നഗ്നജലം എന്നൊരു നോവലും എഴുതിയിട്ടുണ്ട്. 

സുകീര്‍തറാണി





















ജനനം 1973. സ്വദേശം വെല്ലൂര്‍ ജില്ലയിലെ ലാലാപ്പേട്ടൈ. 6 സമാഹാരങ്ങള്‍. കൈപ്പട്രിയിന്‍ കനവുകേള്‍, ഇരവു മിരുഗം, അവളൈ മൊഴിപ്പേര്‍ത്തല്‍, ഇപ്പടിക്കു ഏവാള്‍. പുരസ്കാരങ്ങള്‍ : പുതുമൈപ്പിത്തന്‍ നിനൈവു വിരുത്, സാധനൈപ്പെണ്‍, അംബേദ്കര്‍ പേരാളി. ദളിത് ആശയങ്ങളോടും  അവതരണകവിതയോടും ആഭിമുഖ്യം.

സുകുമാരന്‍






















ജനനം 1957ല്‍. സ്വദേശം കോയമ്പത്തൂര്‍. കോടൈക്കാലൈക്കുറിപ്പുകള്‍, പയണിയിന്‍ സംഗീതങ്കള്‍, ശിലൈകളിന്‍ കാലം, വാഴ് നിലം, ഭൂമിയെ വാസിക്കും ചെറുമി, നീരുക്കു കതകുകള്‍ ഇല്ലൈ എന്നിവ പ്രധാനകൃതികള്‍. ഇയല്‍വിരുത് എന്ന കനേഡിയന്‍ തമിഴ് പുരസ്കാരം ലഭിച്ചു. തമിഴിലേക്കു 11 മലയാളപുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തമിഴിലെ മുഖ്യ സാഹിത്യപ്രസിദ്ധീകരണമായ കാലൈച്ചുവടിന്റെ പത്രാധിപരാണ്.

കറുത്ത മഴകള്‍

എം ആര്‍ രേണുകുമാര്‍

കറുത്ത
മുലക്കണ്ണുകളിലൂടെയാണ്
ഭൂമിയിലെ രുചികള്‍
ഊറിവന്നത്.

കറുത്തുചുരുണ്ട
മുടിനാരുകള്‍
ഇളകുന്നതുനോക്കി
മടിയില്‍ക്കിടന്നപ്പോഴാണ്
ആകാശം കണ്ടത്.
രാത്രി കറുപ്പിച്ച
മരച്ചില്ലകള്‍ കണ്ടത്.
അതുപൊഴിക്കുന്ന
മിന്നാമിന്നുങ്ങുകളെ കണ്ടത്.

കറുത്ത ഉമ്മകളുടെ
കടന്നല്‍ക്കൂടുകള്‍
ചൊടികളില്‍ പൂട്ടിവെച്ച്
കൂടപ്പിറപ്പുകള്‍ എനിക്ക്
വട്ടം ചുറ്റിയിരുന്നു.

അവരുടെ കറുത്ത കൈയുകളാണ്
ആകാശത്തേക്കുയര്‍ത്തിയതും
താഴെവീഴാതെ താങ്ങിയതും
മുറ്റത്ത് പിച്ചവെപ്പിച്ചതും
മണ്ണിലെഴുതിപ്പിച്ചതും
പുഴയില്‍ നീന്തിച്ചതും
പാലം കടത്തിയതും.

കാറിയും കൂവിയും
ചെളിയില്‍ ചവിട്ടിയും
അവരുടെ കൈകളില്‍
തൂങ്ങിയാടിയുമാണ്
പള്ളിക്കൂടത്തിലേക്ക് പോയത്.

കറുത്ത കൈയുകളാണ്
രാത്രി പകലാക്കി
തുള്ളിവിറയ്ക്കുമുടലിനെ
പൊതിഞ്ഞുപിടിച്ച്
പനിയാകെ ഒപ്പിയെടുത്തത്.
ചെവിക്കുത്തിന്‍റെ രാത്രികളില്‍
മടിയില്‍ക്കിടത്തി
മുടികോതിയുറക്കിയത്.
കുഴിനഖവേദനകളെ
അരിവാച്ചുണ്ടിലെ
ചൂടെണ്ണയിറ്റിച്ച്
പറത്തിക്കളഞ്ഞത്.

കറുത്തവിരലുകളാണ്
ആദ്യമായൊരാമ്പല്‍പ്പൂ
നേരെ വെച്ചുനീട്ടിയത്.
അന്നേരമാണതുവരെ
അറിയാത്തോരെരിച്ചില്‍
എവിടെനിന്നോ പാഞ്ഞെത്തി
നെഞ്ചില്‍ കുടുങ്ങിയത്.

ഉച്ചതിരിഞ്ഞ നേരങ്ങളില്‍
എല്ലാകണ്ണുകളും വെട്ടിച്ച്
ചെല്ലിപൊട്ടിച്ചും
ചുണ്ണമ്പുപൂ പറിച്ചും
മുട്ടുനീരുവെള്ളത്തില്‍
നീന്തിക്കളിച്ചുഞങ്ങള്‍
കണ്ടത്തിന്‍റെ നടുക്കുള്ള
തുരുത്തിലേക്കുപോകാനും,

ഇണചേരുന്ന
മഞ്ഞച്ചേരകളെ
ഓടിച്ചുവിട്ടിട്ട്
നേരമിരുളുവോളം
കറുപ്പില്‍ കറുപ്പുചാലിച്ച്
വിയര്‍ത്തുകുളിച്ച്
ഒട്ടിക്കിടക്കാനും,

തുടങ്ങിയത്
അതിനുശേഷമാണ്.

അങ്ങനെയവളുടെ
കറുത്ത വിരലുകള്‍
ഇഴഞ്ഞിഴഞ്ഞാണ് എന്‍റെ ഉടല്‍ത്തുരുത്തിലേക്കുള്ള
ജലമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞത്.
ഞാനിഴഞ്ഞുകൊത്തിയ
വഴിച്ചാലുകളുടെ തഴമ്പ്
അവളിലുമുണ്ടാവാം.

ഓരോതവണയും
പെയ്തുതോരുമ്പോഴും
എത്രപെയ്താലും തീരാത്ത
മഴയാണുനീയെന്ന്
ഞാനവളോട് പറയുമായിരുന്നെങ്കിലും,
മെല്ലെമെല്ലെയാ മഴയില്‍
നഞ്ഞെന്‍റെ കറുപ്പൊക്കെ
വെളുത്തുപോയല്ലോ.

വെളുത്തുപോയൊരെന്നില്‍
അവളുടെ കറുപ്പെല്ലാം
മുങ്ങിത്താണുപോയല്ലോ.

വെളുത്ത പെണ്ണിനെകെട്ടി
വെളുത്ത കുഞ്ഞിനെയെടുത്ത്
വെളുത്തമുണ്ടും ബനിയനുമിട്ട്
മുറ്റത്തുനില്‍ക്കുമ്പോള്‍,
ചെറുക്കനെ കിട്ടാത്ത അവള്‍
കുടിവെള്ളമെടുക്കാന്‍
വരമ്പിലൂടെ പോകുന്നത് കാണാം.

കറുത്ത പശുക്കിടാവിനെ
പറമ്പില്‍ കുറ്റിതറച്ചുകെട്ടുമ്പോള്‍
അവളുടെ കറുത്തവിരലുകള്‍
എന്‍റെ വെളുത്ത കുഞ്ഞിനോട്
കുശലം ചോദിക്കും, ചിരിക്കും.

തെല്ലുനനവുണ്ടെങ്കിലും
അവളുടെ ചിരി പഴേതുപോലെ
കൊള്ളുന്നിടത്തൊക്കെ
കൊണ്ടുകേറുന്നുണ്ട്.
എന്‍റെ ചിരി വിളറിവെളുത്ത്
അകം പൊള്ളയായിപ്പോയല്ലോ.

വെളുത്ത മഴയില്‍
കനലുകെടാതെ
പൊള്ളിക്കിടക്കുമ്പോള്‍
ഇടിവെട്ടിപ്പെയ്യും
ഇരുളോര്‍മ്മയില്‍
അവളുടെ കറുത്ത മഴകള്‍.

கருப்பு மழை


கருத்த உடல்களிலிருந்து
நாங்கள் உருகி வழிந்தோம்
கருத்த முலைக்கண்களூடே
பூமியின் சுவைகள் ஊறித் திரண்டன
கருத்த சுருண்ட முடி இழைகள்
அசைவதைப் பார்த்துக் கொண்டு
மடியில் படுத்திருந்தபோது தான்
ஆகாயத்தைக் கண்டோம்.

இரவு கருமையாக்கிய
மரக்கிளைகளைக் கண்டோம்
அவை சொரிகின்ற மின்மினிகளைப் பார்த்தோம்
கருத்த உதடுகளின் குளவிக்கூடுகளை
உதடுகளுக்குள்ளே மறைத்தபடி
கூடப்பிறந்தவர்கள் என்னை வட்ட மிட்டார்கள்.

அவர்களின் கருத்த கரங்கள்தான்
என்னை வானத்தில் உயர்த்தியது
கீழே விழாமல் தாங்கியது
முற்றத்தில் நடக்கப் பழக்கியது
மண்ணில் எழுத வைத்தது
ஆற்றில் நீந்தச் செய்தது
பாலத்தைத் தாண்ட வைத்தது

செருமியும் கூவியும் சேற்றில் மிதித்தும்
அவர்களின் கைகளில் தொங்கியும் ஆடித்தான்
பள்ளிக் கூடத்திற்குப் போனது.

கருத்த கைகள் தான் இரவும் பகலும்
விரைத்து நடுங்கும் உடலை அணைத்துப் பிடித்து
காய்ச்சலை ஒற்றி எடுத்தது
காது குடைச்சலெடுக்கும் இரவுகளில்
மடியில் கிடத்திக் கொண்டு
முடிகோதி தூங்க வைத்தது
அரிவாள் முனையில் சூடுபடுத்திய எண்ணெயை
ஒழுகவிட்டு
நகச்சுத்தியின் வலியைப்
பறந்தோடச் செய்தது

கருத்த விரல்கள்தான்
முதன் முதலில் ஒர் ஆம்பல் பூவை
எனக்கு எதிரே நீட்டியது

அப்போதுதான்
அதுவரை அறிந்திராத ஒரு நெருப்பு
எங்கிருந்தோ பாய்ந்து வந்து
நெஞ்சில் தைத்தது.

பகல் மங்கிய பொழுதுகளில்
எல்லா கண்களை ஏமாற்றி
கோரையைப் பிடுங்கியும்
சுண்ணாம்புப் பூக்களைப் பறித்தும்
முழங்காலளவுத் தண்ணீரில் நீந்திக் குளித்து
வயல் நடுவிலிருக்கும் சதுப்புமேட்டிற்குச் செல்லவும்
இணைசேரும் மஞ்சள் சாரைகளை விரட்டியும்
கருப்பில் கருப்பைக் கரைத்து
வியர்வையில் குளித்துக் கட்டிப் பிடிக்கவும்
தொடங்கியது அப்போதுதான்

அப்படியாக அவள் கருத்த விரல்கள்
ஊர்ந்து ஊர்ந்துதான்
என் உடல் திட்டுக்குப் போகும்
நீர்வழிகள் வெளிப்பட்டன
நான் ஊர்ந்து ஏற்படுத்திய
வழித்தடத்தின் தழும்புகள்
அவளிடமும் இருக்கலாம்

ஒவ்வொரு முறையும் பொழிந்தடங்கும்போது
எவ்வளவு பொழிந்தாலும் தீராமழை நீயென்று
நான் அவளிடம் சொல்வேன்.


எனினும்
மெல்ல மெல்ல அந்த மழையில் நனைந்து
என் கருப்பெல்லாம் வெளுத்துப் போச்சே!
வெளுத்துப்போன என்னுள்
அவள் கருப்பெல்லாம் மூழ்கி ஆழத்தில் போச்சே!

வெளுத்த பெண்ணை மணந்து
வெளுத்த குழந்தையைச் சுமந்து
வெளுத்த வேட்டியையும் பனியனையும் அணிந்து
முற்றத்தில் நிற்கும்போது
மாப்பிளை கிடைக்காத அவள்
குடிநீர் எடுத்துவர வரப்போரம்
போவதைப் பார்க்கலாம்.

கருத்த கன்றுக்குட்டியை
வயலில் முளையூன்றிக் கட்டுகையில்
அவள் கருத்த விரல்கள்
என் வெளுத்த குழந்தையை
நலம் விசாரித்துச் சிரிக்கும்.

கொஞ்சம் ஈரம் இருந்தாலும்
அவளின் சிரிப்பு
முன்போலவே தைக்க வேண்டிய இடத்தில்
துளைத்தேறுகிறது.

என் சிரிப்பு வெளுப்பினும் வெளுத்து
உள்ளீடற்றுப் போச்சே!

வெளுத்த மழையில் அணையாமல்
நெருப்பு கனன்று கிடக்கும்போது
இருளின் நினைவில்
இடி இடித்துப் பொழியும்
அவளின் கருத்த மழை.

(Translated into Tamil by Sukirtharani)

నల్లని వానలు


నల్లని శరీరాల ను౦డి
మేం కరిగి
వరద ప్రవాహాలమైనాము

నల్లని చనుమొనల ను౦డి
స్రవి౦చే మట్టిరుచి మాది
ఆడుకుంటూ ఆమె  ఒడిను౦డి ఆకాశాన్ని  వీక్షిస్తుంటే
వసంతపు నల్ల చారలు ఊగడాన్ని గమని౦చాము
రాత్రి చీకటిని నలుపు చేసిన
చెట్ల కొమ్మలు
మినుగురులను ప్రవహిస్తున్నాయి
 నా తోబుట్టువులు
నా చుట్టూ తిరుగుతున్న వాళ్ళు
వాళ్ళ పెదవుల తేనె తుట్టేల్లో
నల్లని ముద్దులు బంధిస్తున్నాయి

వాళ్ళ నల్లని హస్తాలే కదా
 నన్ను ని౦గి కెత్తి౦ది
వాకిట్లో తప్పతడుగులేసే పడిపోతున్నపుడు నన్ను
పట్టుకున్నది నిలబెట్టి౦ది
ఇసుకపై రాస్తూ
నదిలో ఈదుతూ
వంతెన దాటి౦చి౦ది
వాళ్ళ చేతుల్లో ఊగుతూ
ఆయాసపడుతూ అరుస్తూ
బురద తొక్కుతు౦టే కదా
నేను బడికి వెళ్ళింది

ఆ నల్లని చేతులే కదా
రాత్రిని ఉదయం చేసాయి

జ్వరంతొ బాధపడుతున్నప్పుడు
 తడిగుడ్డతో తుడుస్తూ
 వణికే శరీరాన్ని హత్తుకున్నాయి
చెవినొప్పి లేచిన  రాత్రుల్లో
నా జుట్టును వేళ్ళతో సవరిస్తూ
ఒడిలో నన్ను నిద్రపుచ్చాయి
ఆ నల్లని చేతులే కదా

కొడవలి  మొనతగిలిన
లేచిన గోరు నొప్పి
వేడి నూనెచుక్కలు వేసి   తరిమేసి౦ది

ఆ నల్లని చేతులే
చేతులు చాపి  కోసిన నీటి  లిల్లీ పువ్వును
నా చేతులకు  అంది౦చినది
అప్పడి దాకా తెలియని
ఒక కాలిన మ౦ట  ఎక్కడి నుంచో
దూసుకు వచ్చి హృదయంలో  స్థిర పడింది

ఎన్నో వె౦టాడే చూపులను  తప్పి౦చుకు౦టూ
మోకాలి మ౦టి నీటిలో నడుస్తూ ‘
ఎగిరిపడే గడ్డి విత్తనాలను  పేలుస్తూ
చిన్న చిన్న రెల్లుపూలను తెంపుతూ
మేం సాయంత్రాలు ఆడుకున్నాం

తరువాత కదా
మేం మొదలు పెట్టి౦ది
దీవుల్లో
పొలాల మధ్యలోకి వెళ్ళి
పసుపుపచ్చని పసిరికపాముల
సంగమాన్ని  చెదరగొట్టినది
నలుపులో౦చి నలుపులోకి
ఒకరిలో ఒకరు కలగలిసి
చెమటతో ముద్దగా మారి
చీకటి మనపైకి  పాకే వరకూ
విశ్రమి౦చి౦ది

నా శరీర దీవుల నీటి దారులను
ముని వేళ్ళతో తట్టి లేపి౦ది
ఆమె నల్లని వేళ్ళే కదా
నా పళ్ళతో చేసిన గాటు మరకలు
ఇంకా ఆమెపై చెదిరిపోనే లేదు


ఆ ప్రతి  ఉధృత వరద  వర్షం తరువాత
 నేను ఆమెతో చెప్పేవాడిని
ఎప్పటికీ ఎప్పటికీ ఆగని
ఒడవని వర్ష౦ ఆమేనని

ఆ వానలో మెల్లగా నానీ  నానీ
నా నలుపు తెలుపుగా మారి౦ది
ఆమె నలుపంతా
నాలో మునిగిపోయి౦ది.
నేను ఛాయ తేలాను కదా
తెల్లని అమ్మాయిని పెళ్ళాడి
ఒక తెల్లని పాపాయిని చూస్తూ
తెల్లని కోటు , పంచ కట్టుకుని  వాకిట్లో నిల్చుని
గట్టున నడుస్తూ వస్తున్న
మంచి నీళ్ళు తెచ్చుకునే  ఆమెను చూసాను
ఏతోడు లేని ఆమెను చూస్తున్నాను

ఆమె నల్లని ఆవును
 వాకిట్లో గుంజకు కట్టేస్తూ
ఆమె నల్లని వేళ్ళు
నా తెల్లని పాపాయిని పలకరిస్తాయి
నవ్వుతాయి

ఆమె నవ్వు కాస్త చిత్తడిగా ఉన్నా
అదే నవ్వు
అన్ని రంద్రాల నుండీ  అది నాలో దూరుతు౦ది

నా నవ్వు పేలవమవుతు౦ది
నాలోలోపల అంతా ఖాళీగా మారినట్టు

తెల్లని వానలో
తనువెల్లా నిప్పుల కుంపటై మండుతూ
వణుకుతున్న శరీరాన్ని
నేను మేల్కుని పడుకున్నప్పుడు
ఆ నల్లని జోరు వానలో తడిపేస్తుంది
ఆ నల్లని జ్ఞాపకాల వానలో

ఆమె నలుపులా  వర్షిస్తుంది.

(Translated into Telugu by Pathipaka Mohan)

അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍

വിപ്ലവം എന്ന സ്വപ്നം.
കോമ്രേഡ് എന്ന മാസിക.
പപ്പനെന്നൊരു ഏജന്റ്.
ശാരദയുമായുള്ള വിവാഹം.
ഇന്ദിരേച്ചി മൂഡില്
കരുണാകരന്‍ ചൂടില്
ജയറാം പടിക്കല്
പപ്പന്‍
വീടു വിട്ടു കാട്ടില്
വല്ല രാത്രിയിലും വീട്ടില്
ഗാന്ധിക്കുഞ്ഞിരാമന്റെ ഒറ്റല്.
പോലീസുവണ്ടി നിറച്ചും
പപ്പനെ പിടിക്കാന്‍ ആള്.
അടിവയറ്റിലെ ചോരയുമായി
അലറിക്കൊണ്ടൊരു വാള്.
പോലിസുകാര്‍ക്ക് കളിക്കാന്‍
പപ്പന്റെ ബോള്.
ജയിലില്‍ നിന്നും വീട്ടിലേക്ക്.
ആറുര്‍ഷക്കാലത്തേക്ക്
ശാരദയുടെ സമയം നേര്‍ച്ചക്ക്.
പപ്പന്റെ പണം ചികിത്സക്ക്.
അവസാനം വണ്ടി കിട്ടി,
ശാരദയുടെ വയറ്റില്‍ നിന്നും
ഞാന്‍ വെളിച്ചത്തേക്ക്.
അങ്ങനെ
പപ്പനെന്റെ അച്ഛനായി.
അച്ഛന്‍
അമ്പലം കമ്മിറ്റി പ്രസിഡണ്ടായി.
പൂജയായി.
പൂമൂടലായി.
എന്റെ ഉള്ളില്‍
വിപ്ലവം എന്ന സ്വപ്നം.
കയ്യിലൊരു പേന
കണ്ടതെല്ലാം കവിത.
അച്ഛനപ്പോള്‍ എന്നെ നോക്കി
അറം പറ്റിയ ഒരു കവിത*

*ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'കുഞ്ഞേ ചെറുപ്പത്തില്‍ ഇതിലപ്പുറം തോന്നും / എന്നോളമായാലടങ്ങും' എന്ന വരികള്‍

ఎమర్జన్సీలో కోల్పోయిన నా ఆరేళ్ళు   


విప్లవం అనేస్వప్నం
కామ్రేడ్ అనే మాసపత్రిక
పప్పెన్ అనే ఏజెంట్
భర్త అయ్యాడు శారదకు
ఇందిరాగాంధీ అత్యుత్సాహం
జయరాం పడికల్ హింసాతత్వం
ఇంటినుంచి అరణ్యానికి
పప్పెన్ వెళ్ళటానికి కారణం
కొన్ని రాత్రులు
ఇంటికి వచ్చినప్పుడు పప్పెన్
పోలీసులకు వార్త అందించాడు
గాంధీ కుంజురామన్
పట్టుకున్నారు పప్పెన్‌ను
పోలీసులు అందరూ జీపులో వచ్చి
లాఠీలతో చావబాదారు
పోలీసుల దెబ్బలతో
రక్తం కక్కుకొన్నారు
తమబంటులతో పోలీసులు
పప్పెన్ మర్మాంగాలతో ఆడుకొన్నారు
చెరసాలజీవితానంతరం
ఇంటికివచ్చాడు కొన్నేళ్ళతర్వాత
శారద కాలం గడిపింది
ఎప్పుడెప్పుడు మొక్కు తీర్చుకుందామా అని
పప్పెన్ ఖర్చుపెట్టాడు  మందుల కోసం ఆరేళ్ళు
చివరకు మా అమ్మ గర్భతిమిరం నుంచి
బయటకు వచ్చాను
అలాగ
పప్పెన్ నాన్న అయ్యాడు
ఆలయ కమిటీ అధ్యక్షునిగా మారాడు
పూలతో పూజ చేసాడు దేవుణ్ణి
నా మనసులో
విప్లవమనే ఒక స్వప్నం
నా చేతిలో ఒక కలం
ఈ ప్రపంచంలో నా కళ్లకు కనపడిందల్లా పద్యమే
నా తండ్రి నాతో చెప్పడు
'నువ్వొక
శాపగ్రస్త పద్యానివి ' అని.

* బాలచంద్రన్ చుళ్ళికాడు చెప్పాడు ఒక కవితలో " యౌవనంలో ప్రతి ఒక్కరు విప్లవకారునిగా జీవిస్తారు. వయసు మీరినాక అన్నీ ఆగిపోతాయి"

(Translated into Telugu by Mandarappu Hymavati)

കാണുന്നുണ്ടനേകമക്ഷരങ്ങള്‍

തലങ്ങും വിലങ്ങും
ഈര്‍ക്കിലിവരകള്‍
കൊണ്ടുനിറഞ്ഞ
വെടിപ്പായമുറ്റം

മുറ്റത്തിന്നതിര്
കാത്ത് മണമൂറി
പൊട്ടിച്ചിരിച്ച്
നില്‍ക്കുമിലഞ്ഞിമരം

കുളിച്ചുവൃത്തിയായ്
ഈറയത്ത് വഴി
ക്കണ്ണുമായിരിക്കുന്ന
കറുത്ത കുഞ്ഞുങ്ങള്‍

മെഴുക്കല്ലാം
വെടിഞ്ഞ് വെയിലത്ത്
ഇരുന്നുണങ്ങി മിനുങ്ങുന്ന
കഞ്ഞിക്കലവും
കറച്ചട്ടികളും
അരികിലായ്
ചാഞ്ഞുകിടക്കും
ചിരട്ടത്തവികളും

കാണുന്നുണ്ടിങ്ങനെ
ഓരോരോ മാറ്റങ്ങള്‍
കാണുന്നിടത്തൊക്കെ

വേലയ്ക്കിറങ്ങിയപ്പോള്‍
കണ്ടേച്ചുപോന്ന
വീടിനെയല്ല വേല
കേറിച്ചെന്നപ്പോള്‍ കണ്ടത്
രാവിലെ ഇട്ടേച്ചുപോന്ന
കുഞ്ഞുങ്ങളെയല്ല
മടിശ്ശീലയില്‍
കൂലിനെല്ലുമായ്
ചെന്നപ്പോള്‍ കണ്ടത്

ആരാണിങ്ങനെ
അലങ്കോലമായ്
കിടന്ന വീടിനെ
അടുക്കിപ്പെറുക്കി
വെടിപ്പുള്ളതാക്കിയത്
ആരാണിങ്ങനെ
മണ്ണില്‍പ്പുരണ്ട്
മൂക്കട്ടയൊലിപ്പിച്ച്
നിന്നകുഞ്ഞുങ്ങളെ
പുഞ്ചിരിതൂകുന്ന
പുവുകളാക്കിയത്.

കാണുന്നുണ്ട്
അവരുടെ കണ്ണുകളില്‍
അനേകമക്ഷരങ്ങള്‍

 ಕಾಣುತ್ತಿವೆ ಅವರ ಕಣ್ಣುಗಳಲ್ಲಿ ಅಸಂಖ್ಯ ಅಕ್ಷರಗಳು...

 
ಆ ತುದಿಯಿಂದ ಈ ತುದಿಗೆ ತೆಂಗಿನ ಪೊರಕೆಯ ಕಡ್ಡಿಗಳ ಗೆರೆಗಳಿಂದ
ಮೂಡಿದ ಸ್ವಚ್ಛ ಅಂಗಳ.

ಆ ಅಂಗಳದ ಎಲ್ಲೆ ಕಾಯುತ್ತಾ ಗಂಧ ಚೆಲ್ಲಿ ಗಹಗಹಿಸಿ ನಕ್ಕು ನಿಂತಿದೆ,
ಈ ಸುರಗಿ ಮರ.

ಮಿಂದು ಸ್ವಚ್ಛವಾಗಿ ಚಾವಣಿಯ ಬದಿಯಲ್ಲಿ ದಾರಿಗಣ್ಣಾಗಿ ನಿಂತ ಕಪ್ಪು ಹಸುಳೆಗಳು.
ಜಿಗುಟುಗಳಲ್ಲಿ ತೊಳೆದು ಬಿಸಿಲಿನಲ್ಲಿ ಇದ್ದು ಒಣಗಿ, ಮಿನುಗುವ ಗಂಜಿಪಾತ್ರೆ ಮತ್ತು
ಮಸಿ ಮಡಕೆಗಳ ಬಳಿ ಒರಗಿಕೊಂಡಿವೆ ತೆಂಗಿನಚಿಪ್ಪಿನ ಸೌಟುಗಳು.

ಕಾಣುವ ಕಡೆಯಲ್ಲೆಲ್ಲ ಒಂದೊಂದು ಬದಲಾವಣೆಗಳು...

ಕೆಲಸಕ್ಕೆ ಏರುತ್ತಾ ಹೋದಾಗ ಕಂಡಿದ್ದು-
ಕಂಡುಬಂದ ಮನೆಯಾಗಿರಲಿಲ್ಲ;
ಮರಳಿ ಹೋದಾಗ ಕಂಡಿದ್ದು.
ಬೆಳಿಗ್ಗೆ ಬಿಟ್ಟು ಬಂದ ಹಸುಳೆಗಳನ್ನಲ್ಲ,
ಮಡಿಲಿನಲ್ಲಿ ಕೂಲಿಭತ್ತದೊಂದಿಗೆ ಹೋದಾಗ ಕಂಡಿದ್ದು.

ಯಾರು ಹೀಗೆ-
ಅಸ್ತವ್ಯಸ್ತವಾಗಿ ಬಿದ್ದಿದ್ದ ಮನೆಯನ್ನು ಸಾರಿಸಿ, ಗುಡಿಸಿ ಒಪ್ಪ ಓರಣವಾಗಿಸಿದ್ದು!

ಯಾರು ಹೀಗೆ-
ಮಣ್ಣಲ್ಲಿ ಹೊರಳಾಡುತ್ತಾ, ಗೊಣ್ಣೆ ಸುರಿಸುತ್ತಿದ್ದ ಹಸುಳೆಗಳನ್ನು ಮುಗುಳ್ನಗೆ ಬೀರುವ
ಹೂಗಳನ್ನಾಗಿ ಮಾಡಿದ್ದು.

ಕಾಣುತ್ತಿವೆ ಅವರ ಕಣ್ಣುಗಳಲ್ಲಿ ಅಸಂಖ್ಯ ಅಕ್ಷರಗಳು...

(Translated into Kannada by Manjunatha)