നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പില്‍ സുഗന്ധം പൂശട്ടെ

അബ്ദുള്‍ റഷീദ്


നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ സുഗന്ധം പൂശട്ടെ.
ജീവനോടിരിക്കുന്നവയ്ക്ക് ഓർമ്മകൾ വേണ്ട.

അതുകൊണ്ട്
നാം കൂടിച്ചേർന്നില്ല.
പരസ്പരം കണ്ടിട്ടില്ല.
എന്തെല്ലാം ചെയ്തുവോ, അതെല്ലാം
ഭാവനയിൽ മാത്രം.

നീ ഒരു വിളക്കു പ്രതിമ, അനന്യ സുഗന്ധം
പകലിൽ തലകത്തിവീണ പാരിജാതം
നീ നക്ഷത്രമുഖി, പ്രകാശരശ്മി
നിന്റെ ഉടലിന്റെ ഇരുട്ടിലേക്ക് വിളിച്ചടുപ്പിച്ച്
നീ എന്റെ കണ്ണുപൊത്തി.
നീ മലയരുവിയുടെ ഉറവ് പോലെ.
നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ
സുഗന്ധം പൂശട്ടെ.
ഇറ്റിറ്റായി വീഴുന്ന
സുഖങ്ങളെ, സങ്കടങ്ങളെ, മറ്റനേകം അറിയാത്ത ശബ്ദങ്ങളെ
അമർത്തി വെച്ചവൾ

നീ ഒരു കള്ളിപ്പെണ്ണ്.
നീ മാതൃഹൃദയം.
കണ്ണുപൊത്തിക്കളിക്കുന്ന കുട്ടി.
നടുവിൽ എണീറ്റ് മെയ് കുടഞ്ഞ്
വീണ്ടും തയ്യാറെടുക്കുന്നവൾ.

ഒന്നും അറിയില്ലെന്ന് നടിച്ച്
പലതും പഠിപ്പിച്ചവൾ.

നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ
സുഗന്ധം പൂശട്ടെ.
ജീവനോടെയിരിക്കുന്നവർക്ക് ഓർമ്മയുടെ ആവശ്യമില്ല.

(മൊഴിമാറ്റം പി.എന്‍.ഗോപീകൃഷ്ണന്‍)

ನಿನ್ನ ಮೈವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ


ನಿನ್ನ ಮೈವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ
ನೆನಪೆಂಬುದು ಬೇಡ ಇರುವಾಗಲೇ…

ಹಾಗೆ ನೋಡಿದರೆ ನಾವು ಕೂಡಿದ್ದೇ ಇಲ್ಲ
ಕಂಡೇ ಇಲ್ಲ.ಎಣಿಸಿದ್ದು ಮಾತ್ರ
ಏನೆಲ್ಲಾ ನಡೆಸಿರುವೆವೆಂದು.

 ನೀನು ಬೆಳಕ ಪುತ್ಥಳಿ,ಒಂದು ಅನನ್ಯ ಪರಿಮಳ,
ಬೆಳಗೇ ತಲೆಕೆಳಗೆ ಬಿದ್ದ ಪಾರಿಜಾತ.
ನೀನು ನಕ್ಷತ್ರಮುಖಿ ಕೋಲು ಬೆಳಕು
 ಮೈಯ್ಯ ಕತ್ತಲೊಳಕ್ಕೆ ಬಾಚಿ ಎಳೆದು ನನ್ನ ಕಣ್ಣ ಮುಚ್ಚಿದವಳು.

 ಮಲೆಯ ಒರತೆಯಂತವಳು.

ನಿನ್ನ ಮೈ ವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ.
ನೆನಪೆಂಬುದು ಯಾಕೆ ಇರುವಾಗಲೇ.

 ಜಿನುಗು ಜಿನುಗುತ್ತಲೇ ಸುಖ ಸಂಕಟ
ಇನ್ನು ಇನ್ನೇನೋ ಗೊತ್ತಿಲ್ಲದ ಸದ್ದ ಅದುಮಿ ಹಿಡಿದವಳು.
 ನೀನು ಕಳ್ಳಗುಟ್ಟಿನ ಹೆಣ್ಣು, ಹೆತ್ತ ಎದೆಯವಳು
ಚೂಟಾಟದ ಹುಡುಗಿ, ನಡುವೆ ಎದ್ದು ಮೈ ಕೊಡವಿ
 ಮತ್ತೆ ಅಣಿಯಾದವಳು.

ಏನೂ ಗೊತ್ತಿಲ್ಲ ಎಂದವಳು,
ಎಷ್ಟೆಲ್ಲ ಕಲಿಸಿ.

 ನಿನ್ನ ಮೈ ವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ
ನೆನಪೆಂಬುದು ಯಾಕೆ ನಾವು ಇರುವಾಗಲೇ.


Let the scent of your body aromatize this quilt



Let the scent of your body aromatize this quilt
No need for memory while still alive.

For that matter, we have had no union,
have seen nothing.
We have only counted
what all we are up to.
You are a luminous statue, a unique fragrance,
a face-up parijata on the morning ground.
You draw me into your body's darkness and shut your eyes.
You are the unceasing spring of the hills.

Let the scent of your body aromatize this quilt
No need for memory while still alive.

You curb pain and pleasure and many such unknown sounds
with spring incessant.
A woman with a thief's secret,
a mother's heart,
a girl's mischief,
you get up in between, stretch and get ready for more.
Saying you know nothing,
you teach so much.

Let the scent of your body aromatize this quilt
No need for memory while still alive.


(EnglishTR: Kamalakar Bhat)

No comments:

Post a Comment