Showing posts with label SANDHYA N P. Show all posts
Showing posts with label SANDHYA N P. Show all posts

സന്ധ്യ എന്‍.പി





















1981ല്‍ കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ജനനം. ഇപ്പോള്‍ പട്ടാമ്പിയില്‍ താമസം. ശ്വസിക്കുന്ന ശബ്ദം മാത്രം (കറന്‍റ് ബുക്സ് തൃശ്ശൂര്‍) എന്ന കവിതാസമാഹാരത്തിന് 2014ലെ കനകശ്രീ അവാര്‍ഡ് ലഭിച്ചു. നഗ്നജലം എന്നൊരു നോവലും എഴുതിയിട്ടുണ്ട്. 

അമ്മിഞ്ഞ

സന്ധ്യ എന്‍. പി


തുറന്ന
കുപ്പായത്തിനിടയിലൂടെ
കിടക്ക മുഴുവൻ
ഒഴുകിപ്പരന്നുകിടക്കുന്നു
അമ്മിഞ്ഞ.

ഏതറ്റം തൊട്ട്
കുടിച്ചു
തുടങ്ങണംന്നാലോചിച്ച്
കിടപ്പാണോ
പെണ്ണ്

ಮೃದು ಮೊಲೆ


ತೆರೆದುಕೊಂಡ ಕುಪ್ಪಸದಾಚೆಗೂ
ಹರಿದು ಹರಡಿಕೊಂಡಿದೆ
ಹಾಸಿಗೆ ತುಂಬ ಹಾಲು
ಮೃದು ಮೊಲೆಯಿಂದ

ಅವಳು ಅಲ್ಲಿ
ಮಲಗಿದ್ದಾಳಾ, ತೋಚದೆ
ಯಾವ ತುದಿಯಿಂದ ಕುಡಿಯಲಾರಂಭಿಸಬೇಕು
ಎಂದು?

(Translated into Kannada by Mamata Sagar)

చేపు 


తెరచి ఉంచిన రైక  గుండా
పడకంతా
విస్తరించి ప్రవహించిన
చనుబాలు

అక్కడ పడుకుని
ఏ వైపు నుంచి
తాగడం మొదలుపెట్టాలా  అని

 ఆలోచనలతో   పాప ...

(Translated into Telugu by Pathipaka Mohan)

പത്താൾ

സന്ധ്യ എന്‍.പി


വെള്ളത്തിലൂടൊരു മീൻ
നീന്തിവന്നു.
അത്
നോക്കി നിന്നവനോട്
ചോദിച്ചു:
"എന്താ പത്താളു കാട്ടും പോലെ
ഞാനും കാട്ടുന്നു
എന്തായിത്ര
നോക്കി നിൽക്കാനുള്ളത് ?"

"ഞാനും
പത്താള് കാട്ടുംപോലെ
കാട്ടാണേയ് "
ചൂണ്ടല്
പൊക്കിയെടുത്തു
നോക്കിനിന്നവൻ.

நாலுபேர்


தண்ணீரில் நீந்திவந்ததொரு மீன்
அதைப் பார்த்துக்கொண்டிருந்தவனிடம் அது கேட்டது
“நாலுபேர் இருப்பது போல் தானே நானும் இருக்கிறேன்...
இதில் பார்க்க என்ன இருக்கிறது... ?
தூண்டிலைச் சுண்டி இழுத்து விட்டு
அவன் சொன்னான்
“நாலுபேர் செய்வதைத் தானே நானும் செய்கிறேன்...
இதில் நோக என்ன இருக்கிறது ?

(Translated into Tamil by Isai)

పది మంది  


ఒక చేప ఈదుతూ వచ్చి౦ది
చూస్తూ  నిల్చున్నదాన్ని
ఇలా  అడిగి౦ది.
“ఏమిటిది?
ఇతరులేం చేస్తారో
నేను అదే చేస్తున్నాను
అంతగా చూస్తున్నావెందుకు ‘
ఏము౦దక్కడ?
“ పదుగురు  చేస్తున్నదే
నేనూ చేస్తున్నాను”
చూస్తూ నిలుచున్నది

వెంటనే గాలం కదిపి పైకి కదిపింది

(Translated into Telugu by Pathipaka Mohan)

ഒരിക്കൽ മാത്രം

സന്ധ്യ എന്‍.പി


വഴിക്കിരുവശത്തുമായി
രണ്ടു മരങ്ങൾ നിന്നിരുന്നു
ജന്മാന്തര ശത്രുത ഉള്ളവരെപ്പോലെ

ഒന്നിൽ പൂ വിരിയുമ്പോൾ
മറ്റേതിൽ പൂ കൊഴിയും.

ഒന്നിൽ ഇലകൊഴിയുമ്പോൾ
മറ്റേതിൽ തളിരിടും

ഒരിക്കലും അവയൊരുമിച്ച്
പൂത്തതേയില്ല.

ഒരിക്കൽ
ഒരിക്കൽ മാത്രം
ഒരു ദിവസം മാത്രം
അവയിൽ
ഒരുമിച്ചു പൂ വിരിഞ്ഞു.

അതെക്കുറിച്ച്
ഞാൻ
പറയുകയേയില്ല.

ஒரே ஒரு முறை


வழியில்
இரண்டு மரங்கள் எதிரெதிரே
நின்றுகொண்டிருக்கின்றன.
ஜென்மப் பகைவரைப் போலே.
ஒன்றில் பூ விரியும் போது
மற்றொன்றில் பூ உதிரும்
ஒன்றில் இலையுதிரும் போது
மற்றொன்றில் இலை துளிர்க்கும்
ஒரு போதும் ஒன்றாக பூத்த்தில்லை
ஒரு முறை –
ஒரே ஒரு முறை-
ஒரே ஒரு நாள்
ஒன்றாக அவற்றில் பூ விரிந்தது.
அது குறித்து
நான்
எப்போதும் எதுவும்
சொல்ல மாட்டேன்.

(Translated into Tamil by Isai)


ಒಮ್ಮೆಗೆ ಮಾತ್ರ


ಹಾದಿಯ ಆಚೀಚೆ ಬದಿಯಲ್ಲಿ
ಎರಡು ಮರಗಳು ನಿಂತಿದ್ದವು
ಜನ್ಮಾಂತರದ ವೈರವಿದೆಯೋ ಎರಡಕ್ಕೂ ಅನ್ನೋಹಾಗೆ

ಒಂದರಲ್ಲಿ ಹೂ ಅರಳಿದರೆ
ಇನ್ನೊಂದರಲ್ಲಿ ಹೂ ಉದುರುವುದು.

ಒಂದು ಎಲೆ ಉದುರಿದರೆ
ಇನ್ನೊಂದರ ಮೈ ತುಂಬಾ ಹೊಸ ಚಿಗುರು
ಅವು ಎಂದೂ ಜತೆಯಾಗಿ ಹೂ ಅರಳಿಸಲೇಯಿಲ್ಲ.

ಒಮ್ಮೆ
ಒಮ್ಮೆ ಮಾತ್ರ
ಒಂದು ದಿನ ಮಾತ್ರ
ಎರಡೂ ಒಟ್ಟಾಗಿ ಹೂ ತುಂಬಿ ನಿಂತುಬಿಟ್ಟಿತ್ತು.

ಅದರ ಬಗ್ಗೆ
ನಾನೆಂದೂ ಏನೂ

ಹೇಳುವುದೇಯಿಲ್ಲ.

(Translated into Kannada by Mamata Sagar)

ఒకసారి మాత్రమే


దారికి ఇరువైపులా నిల్చుని రెండు చెట్లు
జన్మ జన్మా౦తరాలను౦డే
వాటి మధ్య విరోధం ఉన్నట్టు

ఒకటి పుష్పి౦చినపుడు
మరో దాని పువ్వులు వాడి రాలిపోతూ
ఒకటి ఆకులు రాల్చిన వేళ
మరో దాని పై కొత్త చిగుళ్ళు
అవి ఒకే సారి ఎప్పుడూ పుష్పి౦చలేదు.

ఒకసారి
ఒకే ఒక్కసారి
ఒకే ఒక్కరోజు
రెండూ ఒక్కసారే
పూలు పూసాయి
దాని గురి౦చి ఎప్పుడూ చెప్పను

 నేను  ఎప్పటికీ .

(Translated into Telugu by Pathipaka Mohan)

വിസര്‍ജിക്കാനായി മാത്രം

സന്ധ്യ എന്‍.പി


പട്ടികളും പന്നികളും
നിരന്തരം
വിസര്‍ജ്ജിക്കാനായി മാത്രം
ഉപയോഗിക്കുന്ന ഒരു തൊടി
എനിക്കറിയാം

മുഖം നിറയെ ചെളി പറ്റിച്ച്
പന്നികള്‍ വരുന്നത്
ഒറ്റയൊറ്റയായാണ്
തിന്നുന്നതിനിടയില്‍
വയറൊക്കിപ്പിടിച്ച്
ചന്തി കൂര്‍പ്പിച്ച്
പിരുപിരുന്നനെ
അപ്പിയിട്ട്
ഒരൊച്ച കേട്ട്
ഓടിപ്പോവും അവ.

പട്ടികള്‍
ഇണയോടൊപ്പമാണ് എത്തുക
ആണ്
പുല്‍ക്കുറ്റികളിലെല്ലാം
കാല്‍ പൊക്കി മൂത്രമൊഴിച്ച്
ചുറ്റും എന്തിനോ
പരതി നടക്കും
പെണ്ണ്
പുല്‍ക്കുറ്റികളിലെല്ലാം
മുഖമമര്‍ത്തി മണത്ത്
കാലുകള്‍ മോളോട്ടാക്കി
മൂത്രച്ചൂരില്‍ വീണുരുണ്ട്
പെട്ടെന്ന്
വന്ന വഴിയിലേക്ക്
ഓടിപ്പോകും

പാതിയായ
അപ്പിയിടല്‍ അവസാനിപ്പിച്ച് അതിലേക്ക്
കാല്‍ കൊണ്ട്
ധൃതിയില്‍
മണ്ണുതട്ടി തെറിപ്പിച്ച്
പെണ്ണിനു പിന്നാലെ
പാഞ്ഞുപോകും
പുരുഷന്‍

ವಿಸರ್ಜಿಸಲು ಮಾತ್ರ


ನಾಯಿಗಳೂ ಹಂದಿಗಳೂ
ನಿರಂತರವಾಗಿ
ವಿಸರ್ಜನೆಗೆ ಮಾತ್ರ
ಉಪಯೋಗಿಸುವ ಹಿತ್ತಲು
ನನಗೆ ಗೊತ್ತು

ಮುಖದ ತುಂಬ ಕೆಸರು ಅಂಟಿಸಿಕೊಂಡು
ಹಂದಿಗಳು ಬರುವುದು
ಒಂದೊಂದಾಗಿ
ಕಬಳಿಸುವುದರ ನಡುವೆಯೇ
ಹೊಟ್ಟೆ ಒತ್ತಿ ಹಿಡಿದುಕೊಂಡು
ಕುಂಡೆ ಸಂಕುಚಿಸಿ
ಪಿರಪಿರನೆ
ಹೇತು
ಏನೋ ಸದ್ದು ಕೇಳಿ
ಓಡಿ ಹೋಗುತ್ತವೆ ಅವು.

ನಾಯಿಗಳು
ಜೋಡಿಯ ಕೂಡೆ ಬರುತ್ತವೆ
ಗಂಡು
ಪೊದೆಗಳಲ್ಲೆಲ್ಲ
ಕಾಲೆತ್ತಿ ಮೂತ್ರಿಸಿ
ಸುತ್ತ ಏನೋ
ಹುಡುಕಿ ನಡೆಯುತ್ತವೆ
ಹೆಣ್ಣು
ಪೊದೆಗಳಲ್ಲೆಲ್ಲ ಮುಖವಿಟ್ಟು ಮೂಸಿ
ಕಾಲ ಮೇಲೆತ್ತಿ
ಮೂತ್ರದ ವಾಸನೆಯಲ್ಲಿ ಉರುಳಿಕೊಂಡು
ತಟ್ಟನೆ
ಬಂದ ದಾರಿಯ ಕಡೆ
ಓಡಿ ಹೋಗುತ್ತದೆ

 ಮುಗಿಯದ ಮಲವಿಸರ್ಜನೆಯ
ಮುಗಿಸಿ ಅದರ ಮೇಲೆ ಕಾಲಿಂದ
ಅವಸರದಲ್ಲಿ ಮಣ್ಣು ಕೆದರಿ ಹರಡಿ
ಹೆಣ್ಣಿನ ಹಿಂದೆ ಓಡಿಹೋಗುವನು
ಗಂಡು.

(Translated into Kannada by Abdul Rasheed)

ആദ്യവായനക്കാരന്‍

സന്ധ്യ എന്‍.പി


കാമുകന്റെ കൂടെ
എപ്പോള്‍ വേണമെങ്കിലും
ഒളിച്ചോടിപ്പോകാന്‍
വെമ്പി നില്‍ക്കുന്ന
പെണ്ണിനെപ്പോലെയാണ്
ആദ്യവായനക്കാരന്റെ
പ്രതികരണമറിയാന്‍
കാത്തിരിക്കുന്ന
കവിയുടെ മനസ്സ്

'എന്തേ വന്നില്ല വന്നില്ല' എന്ന്
അതു പിടഞ്ഞുകൊണ്ടേയിരിക്കും
'ഇപ്പോള്‍ വരും ഇപ്പോള്‍ വരും' എന്ന്
തുടിച്ചുകൊണ്ടേയിരിക്കും

അവനോ
അനേകരില്‍ ഒരുവള്‍
മാത്രമായിരിക്കും അവള്‍

ഒടുവില്‍ കറങ്ങിത്തിരിഞ്ഞ്
അവനവളുടെ അടുത്തെത്തുമ്പോഴേക്കും
എല്ലാം കഴിഞ്ഞിരിക്കും
അവള്‍ ആശയും യൗവ്വനവും നഷ്ടപ്പെട്ട്
മറ്റൊരുവന്റെ ഭാര്യയായിക്കഴിഞ്ഞിരിക്കും

താന്‍ ഊരിയെറിഞ്ഞ ഉറയെ
പാമ്പ് കാണുമ്പോലെയേ
അവള്‍ക്കവനെ കാണാന്‍ കഴിയൂ

ಮೊದಲ ಓದುಗ


ಪ್ರೇಮಿಯ ಜೊತೆ
ಯಾವತ್ತು ಬೇಕಾದರೂ
ಓಡಿಹೋಗಲು
ಹಾತೊರೆಯುತ್ತಿರುವ
ಹೆಣ್ಣಿನ ಹಾಗೆ
ಮೊದಲ ಓದುಗನ
ಪ್ರತಿಕ್ರಿಯೆ ಅರಿಯಲು
ಕಾಯುತ್ತಿರುವ ಕವಿಯ ಮನಸ್ಸು

‘ಯಾಕೆ ಬಂದಿಲ್ಲಾ ಬಂದಿಲ್ಲಾ’ ಎಂದು
ಅದು ಒದ್ದಾಡುತ್ತಲೇ ಇರುತ್ತದೆ
‘ ಇದೋ ಬಂದಾನು ಇದೋ ಬಂದಾನು’ ಎಂದು
ಮಿಡಿದುಕೊಂಡೇ ಇರುತ್ತದೆ

ಅವನಿಗೋ
ಹಲವರಲ್ಲಿ ಓರ್ವಳು
ಅವಳು

ಕೊನೆಗೆ ಸುತ್ತಿ ಮುಗಿಸಿ
ಅವನು ಅವಳ ಬಳಿ ತಲುಪಿದಾಗ
ಎಲ್ಲಾ ಮುಗಿದಿರುತ್ತದೆ
ಅವಳು ಬಯಕೆಯನ್ನೂ ಯೌವನನ್ನೂ ಕಳೆದುಕೊಂಡು
ಇನ್ನೊಬ್ಬನ ಮಡದಿಯಾಗಿರುತ್ತಾಳೆ

ತಾನೇ  ಕಳಚಿ ಬಿಸಾಡಿದ ಪೊರೆಯ
ಹಾವು ನೋಡುವ ಹಾಗೆ
ಅವಳಿಗೆ ಅವನು ಕಾಣಿಸುತ್ತಾನೆ

(Translated into Kannada by Abdul Rasheed)

കുളത്തിനടിയിലെ വെളിച്ചം

സന്ധ്യ എന്‍.പി


സൂര്യന്‍
കുളത്തിനടിയിലേക്ക്
വെളിച്ചം വീശുംപോലെ
എന്റെ മീതെയും
വെളിച്ചം വീഴുന്നുണ്ട്

ഒരു തുണികൊണ്ട്
അതെല്ലാം തുടച്ചുകളഞ്ഞ്
ഞാന്‍
ഉറങ്ങാന്‍
കിടന്നു

ಕೊಳದ ತಳದ ಬೆಳಕು


ಸೂರ್ಯ ಕೊಳವೊಂದರ ತಳಕ್ಕೆ
ಬೆಳಕು ಹರಿಸುವ ಹಾಗೆ
ನನ್ನ ಮೇಲೆಯೂ ಬೆಳಕು ಬೀಳುತ್ತಿದೆ

ಒಂದು ವಸ್ತ್ರದಿಂದ ಅದೆಲ್ಲವ
ತೊಡೆದು ಹಾಕಿ
ನಾನು
ನಿದ್ದೆ ಹೋಗಲು ಮಲಗುವೆ

(Translated into Kannada by Abdul Rasheed)

ഞൊടിയില്‍

സന്ധ്യ എന്‍.പി


മഴ പോയശേഷം
കൂട്ടമായി
കുനിഞ്ഞു നില്‍ക്കുന്ന
മുളംതൂമ്പുകളില്‍നിന്നും
മഴത്തുള്ളികള്‍,

വിങ്ങിപ്പൊട്ടിനിന്ന മുലകള്‍
ഹുക്കു പൊട്ടിച്ച്
പുറത്തുചാടുംപോലെ
ഒരുമിച്ചു നിലത്തേക്കു ചാടിയതും

പിന്നിലേക്ക്
ആഞ്ഞുപോയി, ഞാന്‍.

அந்த ஒரு நொடியில்..


மழை நின்றதும்
கூட்டமாய் குனிந்திருக்கும்
மூங்கில் முனைகளிலிருந்து
ஒரு சேரக் கொட்டின
மழைத் துளிகள்
ஊக்குத் தெரிக்க
வெளியே துள்ளி விழும்
விம்மித் திமிறிய முலைகள் போலே.
சட்டென்று
பின்னோக்கிச் சாய்ந்துவிட்டேன்
ஒரு கணம்.

(Translated into Tamil by Isai)

ಇದ್ದಕ್ಕಿದ್ದಂತೆ


ಇದ್ದಕ್ಕಿದ್ದಂತೆ
ಒಬ್ಬಳು ಸ್ತ್ರೀಯನ್ನು ಕಂಡೆ

ಶತಮಾನಗಳ ಹಿಂದೆ
ಮಣ್ಣಿನಡಿಯಾಗಿ ಹೋಗಿದ್ದ
ದೇಗುಲದ ಕೊಳವೊಂದರಿಂದ
ತಟ್ಟನೆ
ಮಣ್ಣಿಂದ ಚಿಮ್ಮಿ
ಹೊರ ಹೊಮ್ಮಿದ
ತಾವರೆ ಮೊಗ್ಗಿನ ಹಾಗೆ

ಶತಮಾನಗಳು ಮುಚ್ಚಿಟ್ಟ
ತಾವರೆಯ ಗಂಧ
ಸುತ್ತಲೂ

ಹೊಮ್ಮುವುದೇ?

(Translated into Kannada by Abdul Rasheed)