മനോജ് കുറൂര്‍
നാലുപാടും കണ്ണാടികള്‍ നിരത്തിയ
ഗ്ളാസ് പാലസ് എന്ന കടയിലാണ്
ആദ്യം നമ്മള്‍ കണ്ടത്.
കണ്ണാടികള്‍ക്കുള്ളില്‍ കണ്ണാടികളും
അവയ്ക്കുള്ളില്‍ നമ്മളുമായി
അകത്തേക്കകത്തേക്കു നീണ്ട
കാഴ്ചച്ചതുരങ്ങളില്‍നിന്നു
പക്ഷേ-
നീ വേഗം പുറത്തിറങ്ങി.
അന്ധന്‍മാര്‍ വണ്ടിയോടിക്കുന്ന തെരുവിലെ
അലസയായ വഴിയാത്രക്കാരീ,
മുലകള്‍ കണ്ടപ്പോഴേയറിഞ്ഞു-
ഓപ്പിയം കൃഷി ചെയ്യുന്ന ഒരു തോട്ടം
നിനക്കു സ്വന്തമായുണ്ടെന്ന്.
ഞാന്‍ പുറകേയിറങ്ങി.
നീ ഇളക്കങ്ങളുടെ ദേവത.
ഒഴുക്കുകളുടെയും ഓളങ്ങളുടെയും.
കവണയും കിളിയും നീതന്നെ.
എനിക്കുമുമ്പേ നിന്നെ പ്രേമിച്ച
മൂന്നു പേരെയും എനിക്കറിയണം.
അവരോരോരുത്തരും
ഞാനറിയാതെ കുഴിച്ചിട്ട
ചെറിയ ചെറിയ മൈനുകള്‍
ഓരോന്നായി കണ്ടെടുത്ത്
എനിക്കു പൊട്ടിക്കണം.
അവരിലൊരുവന്‍
നിന്റെ മുലകളില്‍ ചെയ്തതെന്തെന്നെങ്കിലും
എന്നോടു പറയൂ.
നീ കഴിച്ചു ബാക്കിവച്ചുപോയ ഐസ് ക്രീമിന്റെ
വരണ്ട പാത്രത്തിലെ വര്‍ത്തുളമായ ചുവരില്‍
ഒരു ചെറിയ മരക്കമ്പു ചാരിയിരിപ്പുണ്ട്-
എന്നെപ്പോലെ.
കറുത്ത കുത്തുപോലുള്ള ഒരു പ്രാണി
കാഴ്ചകള്‍ക്കു ഫുള്‍ സ്റ്റോപ്പിടാനാവും
കണ്ണിനു ചുറ്റും പറക്കുന്നുണ്ട്.
പ്രേമിക്കാന്‍ എനിക്കു പേടിയാണ്.
പൂക്കളുടെ അനക്കം കേട്ടാലും
ഞെട്ടിയുണരുമായിരുന്നു എന്നും.
എങ്കിലും ഒരു കാറ്റിനെ
എനിക്കിപ്പോള്‍
വിളിച്ചു വരുത്താതെ വയ്യ.
ഈ പൂക്കളൊക്കെ കൊയ്തുകൂട്ടാന്‍
ಅಪೀಮು
ನಾವು ಮೊದಲು ಭೇಟಿಯಾಗಿದ್ದೇ
ಒಂದು ಶೋರೂಮಿನಲ್ಲಿ, ಹೆಸರು ’ಗ್ಲಾಸ್ ಪ್ಯಾಲೆಸ್’
ಗೋಡೆಗಿಡೀ ಆತುಕೊಂಡ ಸುತ್ತಮುತ್ತ ಕನ್ನಡಿ
ಕನ್ನಡಿಗಳೊಳಗಿನ ಕನ್ನಡಿಗಳೊಳಗೆ
ಮತ್ತದರೊಳಗಿನ ನಾವು
ಚೌಕಾಕಾರ ಪ್ರತಿಮೆಗಳಿಂದ ವಿಸ್ತರಿಸಿ
ಆಳವಾಗಿ ಅಲ್ಲಿ,
ನೀನು ಆಚೆ ಸರಿದೆ ಬಹು ಬೇಗ
ಕಣ್ಣಿಲ್ಲದವರು ಗಾಡಿಯೋಡಿಸುವ ಬೀದಿಯ
ಓ ಅಲೆಮಾರಿ ಯಾತ್ರಿಕಳೆ
ನಿನ್ನ ಮೊಲೆಯ ಒಂದು ಝಲಕು
ಹೇಳಿತ್ತು ನಿನ್ನದೇ ತೋಟವಿದೆ,
ಅಲ್ಲಿ ಅಪೀಮಿನ ತೆನೆ ಪೈರು
ನಿನ್ನನ್ನೇ ಹಿಂಬಾಲಿಸಿದೆ
ನೀನೋ ಏರಿಳಿತಗಳ ದೇವತೆ
ಉಕ್ಕುವ ಬಳಕುವ ತರಂಗದವಳು
ಗುಲೇಲೂ ನೀನೆ ಗಿಳಿಯೂ ನೀನೇ
ನನಗೂ ಮೊದಲು ನಿನ್ನನ್ನು ಪ್ರೀತಿಸಿದ
ಆ ಮೂರು ಗಂಡಸರು ಯಾರೆಂದು ತಿಳಿಯಬೇಕು
ತಡಕಾಡಬೇಕು ನಾನು
ಪುಟ್ಟ ಕಣಿವೆ ಕಂದರಗಳನ್ನು
ನನ್ನರಿವಿಗೆ ಬಾರದೇ ಆ ಒಬ್ಬೊಬ್ಬರೂ
ನೆಟ್ಟದ್ದನ್ನೆಲ್ಲ ಸ್ಪೋಟಿಸಬೇಕಲ್ಲ.
ಕಡೆಗೆ ಇಷ್ಟಾದರೂ ಹೇಳು
ಅವರಲ್ಲೊಬ್ಬ ನಿನ್ನ ಮೊಲೆಗಳಿಗೆ
ಮಾಡಿದ್ದಾದರೂ ಏನು?
ನೀನು ರುಚಿ ನೋಡಿ ಅಲ್ಲೇ ಬಿಟ್ಟು ಹೋದ
ಒಣಗಿ ಕೂತ ಐಸ್ ಕ್ರೀಮಿನ
ದುಂಡನೆಯ ಕಪ್ಪಿ ನಂಚಿಗೆ
ಆತು ನಿಂತ ಸಣ್ಣದೊಂದು ಕಾಂಡದ ಕಡ್ಡಿ
ನನ್ನ ಹಾಗೆ.
(Translated into Kannada by Mamata Sagar)
No comments:
Post a Comment