1971ല്‍ കോട്ടയത്ത് ജനനം. ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, കോമ, സുഡോകു എന്നിവ കവിതാസമാഹാരങ്ങള്‍. നതോന്നത നദിവഴി 44 എന്ന കവിതാപുസ്തകം എഡിറ്റു ചെയ്തു. നിലം പൂത്തു മലര്‍ന്ന നാള്‍ (നോവല്‍) സമീപകാലത്തു ശ്രദ്ധനേടിയ കൃതി. കവിതയ്ക്ക് കുഞ്ചുപിള്ള അവാര്‍ഡ്, എസ്.ബി.ടി കവിതാ പുരസ്കാരം, സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് എന്നിവ ലഭിച്ചു. നാടോടിത്താളങ്ങള്‍ ആധുനിക മലയാളകവിതയില്‍ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്തു. ഇപ്പോള്‍ ചങ്ങനാശ്ശേരി കോളേജില്‍ അദ്ധ്യാപകന്‍.
Showing posts with label PROFILE. Show all posts
Showing posts with label PROFILE. Show all posts
മനോജ് കുറൂര്‍
1971ല്‍ കോട്ടയത്ത് ജനനം. ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, കോമ, സുഡോകു എന്നിവ കവിതാസമാഹാരങ്ങള്‍. നതോന്നത നദിവഴി 44 എന്ന കവിതാപുസ്തകം എഡിറ്റു ചെയ്തു. നിലം പൂത്തു മലര്‍ന്ന നാള്‍ (നോവല്‍) സമീപകാലത്തു ശ്രദ്ധനേടിയ കൃതി. കവിതയ്ക്ക് കുഞ്ചുപിള്ള അവാര്‍ഡ്, എസ്.ബി.ടി കവിതാ പുരസ്കാരം, സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് എന്നിവ ലഭിച്ചു. നാടോടിത്താളങ്ങള്‍ ആധുനിക മലയാളകവിതയില്‍ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്തു. ഇപ്പോള്‍ ചങ്ങനാശ്ശേരി കോളേജില്‍ അദ്ധ്യാപകന്‍.
മന്ദാരപ്പ് ഹൈമവതി
തെലുഗു കവി. വിജയവാഡ ജന്മദേശം. പെണ്‍വാദ രചനകളാല്‍ ശ്രദ്ധനേടി. സൂര്യുഡു തപ്പിപോയാടു, നിഷിദ്ധാക്ഷരി, നീലിഗോരിണ്ട എന്നിവ കവിതാസമാഹാരങ്ങള്‍. വനചിനുകുലു ഉപന്യാസകൃതി. നിരവധി ദേശീയ കവിസമ്മേളനങ്ങളില്‍ പങ്കെടുത്ത ഇവര്‍ തുഞ്ചന്‍ ഉത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. കൃഷ്ണശാസ്ത്രി അവാര്‍ഡ്, ഫ്രീ വേഴ്സ് ഫ്രണ്ട് അവാര്‍ഡ്, ശ്രീശ്രീ പുരസ്കാരം എന്നിവ ലഭിച്ചു.
അബ്ദുള്‍ റഷീദ്
1965 ൽ കൊടക് ജില്ലയിലെ സുന്തിക്കൊപ്പയിൽ ജനനം. കവിതാ സമാഹാരങ്ങൾ: 1)നന്ന പാടിഗെ നാനു, 2)നരകദ കെന്നാലിഗെ എന്തഹ നിന്ന ബെന്ന ഹുരി. മൂന്നു ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും അഞ്ച്സാഹിത്യ പങ്തി സമാഹാരങ്ങളും. അത്യുത്തരകേരളത്തിലെ മുസ്ലീം ഗ്രാമീണ ജീവിതം ആവിഷ്കരിക്കുന്ന 'ഹൂവിന കൊല്ലി' എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഗോൾഡൻ ജൂബിലി പുരസ്കാരം, കർണ്ണാടക സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കെണ്ട സംപിഗെ എന്ന തിരമൊഴി സാഹിത്യ ജേണലിന്റെ എഡിറ്ററും ആകാശവാണി ഉദ്യോഗസ്ഥനുമാണ്.
പതിപാക മോഹന്‍
ജനനം 1972ല്‍. ജന്മദേശം തെലങ്കാന കരിംനഗര്‍ ജില്ലയിലെ സിരിസില്ല. കഫന്‍, പച്ചബോട്ടു, തെഗിനപോഗു, സമുദ്രം തുടങ്ങി എട്ടു കവിതാസമാഹാരങ്ങള്‍. കൂടാതെ ബാലസാഹിത്യം, വിമര്‍ശനം, ജീവചരിത്രം തുടങ്ങിയ ശാഖകളിലും നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ സംസ്ഥാന യുവ സാഹിത്യപുരസ്കാരവും ബാലസാഹിത്യപുരസ്കാരവും ലഭിച്ചു.
പി.എന്‍. ഗോപീകൃഷ്ണന്‍
ജനനം 1968. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി. മടിയരുടെ മാനിഫെസ്റ്റോ, ഇടിക്കാലൂരി പനമ്പട്ടടി എന്നിവ കവിതാസമാഹാരങ്ങള്‍. ദൈവത്തെ മാറ്റി എഴുതുമ്പോള്‍ (ലേഖനം), അതേ കടല്‍, മുന്നൂറു രാമായണങ്ങള്‍ (വിവര്‍ത്തനം) എന്നിവ മറ്റു കൃതികള്‍. കവിതയ്ക്ക് 2014ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കെ.എസ്.എഫ്.ഇ യില്‍ മാനേജരായി ജോലി ചെയ്യുന്നു.
എന്‍.ജി. ഉണ്ണികൃഷ്ണന്‍
ജനനം 1949ല്‍ വടക്കന്‍ പറവൂരിലെ ഏഴിക്കരയില്‍. ഒരു കുരുവി ഒരു മരം, ചെറുതു വലുതാവുന്നത്, യന്ത്രവും എന്റെ ജീവിതവും, പശുവിനെക്കുറിച്ച് പത്തു വാചകങ്ങള്‍ എന്നിവ കവിതാസമാഹാരങ്ങള്‍. ഇംഗ്ലീഷ് പരിഭാഷ Ten sentences about the cow and other poems എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാനമ്മയ്ക്കു സ്തുതി (മരിയോ വെര്‍ഗാസ് യോസ), ദൈവമാകാന്‍ കൊതിച്ച ബസ് ഡ്രൈവര്‍ (എറ്റ്ഗാര്‍ കെരറ്റ്) - വിവര്‍ത്തനങ്ങള്‍. അമെച്വര്‍ നാടകരംഗത്തു പ്രവര്‍ത്തിച്ചു. കൊച്ചിന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
സുകുമാരന്‍
ജനനം 1957ല്‍. സ്വദേശം കോയമ്പത്തൂര്‍. കോടൈക്കാലൈക്കുറിപ്പുകള്‍, പയണിയിന്‍ സംഗീതങ്കള്‍, ശിലൈകളിന്‍ കാലം, വാഴ് നിലം, ഭൂമിയെ വാസിക്കും ചെറുമി, നീരുക്കു കതകുകള്‍ ഇല്ലൈ എന്നിവ പ്രധാനകൃതികള്‍. ഇയല്‍വിരുത് എന്ന കനേഡിയന്‍ തമിഴ് പുരസ്കാരം ലഭിച്ചു. തമിഴിലേക്കു 11 മലയാളപുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തമിഴിലെ മുഖ്യ സാഹിത്യപ്രസിദ്ധീകരണമായ കാലൈച്ചുവടിന്റെ പത്രാധിപരാണ്.
Subscribe to:
Posts (Atom)


















