സന്ധ്യ എന്‍.പി
കാമുകന്റെ കൂടെ
എപ്പോള്‍ വേണമെങ്കിലും
ഒളിച്ചോടിപ്പോകാന്‍
വെമ്പി നില്‍ക്കുന്ന
പെണ്ണിനെപ്പോലെയാണ്
ആദ്യവായനക്കാരന്റെ
പ്രതികരണമറിയാന്‍
കാത്തിരിക്കുന്ന
കവിയുടെ മനസ്സ്
'എന്തേ വന്നില്ല വന്നില്ല' എന്ന്
അതു പിടഞ്ഞുകൊണ്ടേയിരിക്കും
'ഇപ്പോള്‍ വരും ഇപ്പോള്‍ വരും' എന്ന്
തുടിച്ചുകൊണ്ടേയിരിക്കും
അവനോ
അനേകരില്‍ ഒരുവള്‍
മാത്രമായിരിക്കും അവള്‍
ഒടുവില്‍ കറങ്ങിത്തിരിഞ്ഞ്
അവനവളുടെ അടുത്തെത്തുമ്പോഴേക്കും
എല്ലാം കഴിഞ്ഞിരിക്കും
അവള്‍ ആശയും യൗവ്വനവും നഷ്ടപ്പെട്ട്
മറ്റൊരുവന്റെ ഭാര്യയായിക്കഴിഞ്ഞിരിക്കും
താന്‍ ഊരിയെറിഞ്ഞ ഉറയെ
പാമ്പ് കാണുമ്പോലെയേ
അവള്‍ക്കവനെ കാണാന്‍ കഴിയൂ
ಮೊದಲ ಓದುಗ
ಪ್ರೇಮಿಯ ಜೊತೆ
ಯಾವತ್ತು ಬೇಕಾದರೂ
ಓಡಿಹೋಗಲು
ಹಾತೊರೆಯುತ್ತಿರುವ
ಹೆಣ್ಣಿನ ಹಾಗೆ
ಮೊದಲ ಓದುಗನ
ಪ್ರತಿಕ್ರಿಯೆ ಅರಿಯಲು
ಕಾಯುತ್ತಿರುವ ಕವಿಯ ಮನಸ್ಸು
‘ಯಾಕೆ ಬಂದಿಲ್ಲಾ ಬಂದಿಲ್ಲಾ’ ಎಂದು
ಅದು ಒದ್ದಾಡುತ್ತಲೇ ಇರುತ್ತದೆ
‘ ಇದೋ ಬಂದಾನು ಇದೋ ಬಂದಾನು’ ಎಂದು
ಮಿಡಿದುಕೊಂಡೇ ಇರುತ್ತದೆ
ಅವನಿಗೋ
ಹಲವರಲ್ಲಿ ಓರ್ವಳು
ಅವಳು
ಕೊನೆಗೆ ಸುತ್ತಿ ಮುಗಿಸಿ
ಅವನು ಅವಳ ಬಳಿ ತಲುಪಿದಾಗ
ಎಲ್ಲಾ ಮುಗಿದಿರುತ್ತದೆ
ಅವಳು ಬಯಕೆಯನ್ನೂ ಯೌವನನ್ನೂ ಕಳೆದುಕೊಂಡು
ಇನ್ನೊಬ್ಬನ ಮಡದಿಯಾಗಿರುತ್ತಾಳೆ
ತಾನೇ ಕಳಚಿ ಬಿಸಾಡಿದ ಪೊರೆಯ
ಹಾವು ನೋಡುವ ಹಾಗೆ
ಅವಳಿಗೆ ಅವನು ಕಾಣಿಸುತ್ತಾನೆ
(Translated into Kannada by Abdul Rasheed)
No comments:
Post a Comment