പതിപക മോഹന്‍
ഉച്ചതിരിഞ്ഞതോടെ
പൊടുന്നനെ മരങ്ങളുലഞ്ഞു.
കത്തുന്നവെയിലിലും
വരവായ് വസന്തമെങ്ങും.
ജീവിതപ്പാച്ചിലില്‍
കുടുവെടിഞ്ഞെങ്ങോ
ചിതറിപ്പോയ പക്ഷികള്‍
പറഞ്ഞതുപോലെ
ഒരേകാലത്ത് ഒരുമിച്ചുകൂടുന്നു.
അടുപ്പും തകരപ്പെട്ടിയും
കയറ്റിയ സൈക്കിളില്‍
ഇരുചക്രജീവിതം തള്ളി
റൊട്ടിസൂര്യനെത്തുന്നു
ഇടതുകൈയിലിലക്കുമ്പിളും
വലതുകൈയിലന്നവുമായ്.
തളര്‍ന്ന കണ്ണുകളിലെ
ആകുലതകളും വിശപ്പുമകറ്റും
അക്ഷയപാത്രമാകുന്നവന്‍.
നഗരഹൃദയത്തില്‍
അന്നപുര്‍ണ്ണയുടെ
ആള്‍രുപമാകുന്നവന്‍.
റൊട്ടിയും കറിയും
അച്ചാറും പരിപ്പും
പൊറോട്ടയുമാകുന്നവന്‍.
കുതന്ത്രങ്ങളുടെയും ചതികളുടെയും
നഗരത്തില്‍
നായകനായ്,
കണ്ണചിമ്മാത്ത
രാത്രിയുടെ കവലകളില്‍,
ദിനവുമെത്ര സൂര്യനുദിച്ചാലും
ഞങ്ങള്‍ക്കൊന്നുമില്ല.
എന്നാല്‍ റൊട്ടിസൂര്യന്‍
ഉദിക്കാതിരുന്നാല്‍
നഗരത്തിന്‍റെ
തനിനിറം മാറിമറിയും.
അവന്‍റെ സൈക്കിള്‍
കറക്കം നിറുത്തിയാല്‍
ഡെല്‍ഹി നഗരം ചിതറുന്നതിന്
ഇന്ത്യാഗേറ്റ് സാക്ഷിയാകേണ്ടിവരും.
(ആയിരക്കണക്കിന് പാവങ്ങള്‍ക്ക് ആറുരുപയ്ക്ക് ആഹാരം നല്‍കുന്ന ഡെല്‍ഹിയിലെ റൊട്ടിവില്‍പ്പനക്കാരന്)
(മൊഴിമാറ്റം എം ആര്‍ രേണുകുമാര്‍)
రొట్టె సూర్యుడు
మిట్టమధ్యాన్నం అవగానే
ఉన్నట్టు౦డి చెట్టుకు చలనమొస్తు౦ది
నడి ఎండలోనూ
నిలువెల్లా వసంతం పూస్తుంది
బతుకు తండ్లాటలో
గూడునిడిసి ఎక్కడెక్కడికో
చెల్లాచెదురైన పక్షులన్నీ
కూడబలుక్కున్నట్లు
మూకుమ్మడిగా గుమిగూడతాయి
రెండు చక్రాల బతుకు బండిని
నెట్టుకు౦టూ వస్తూ
స్టవ్, రేకు పెట్టె , సలాకీ సైకిల్ తో
అక్కడ
రొట్టె సూర్యుడు ఉదయిస్తాడు
ఎడమ చేతిలో దొప్ప
కుడి చేతిలో రొట్టె
ఆకలి తీర్చే అక్షయ పాత్రౌతాడు
అలసిన కండ్లలోకి
ఆకలి ఆరాటాలకు
నగరం నడిబొడ్డున
సాక్షాత్తూ అన్నపూర్ణాదేవి రూపం
రోటీ, సబ్జీ, కుల్చా
అచార్, దాల్, పరోఠాలతో
మాయల ఫకీరు నగరంలో
జగదేకవీరుడూ
నిద్రపోని నగరం కూడళ్ళలో
ప్రతి రోజూ ఉదయించే సూర్యులె౦దరో...
అనుకుంటాం గాని
నగరం అసలు రంగు
రొట్టి సూర్యుడు రాని నాడు తెలుస్తు౦ది
వాని సైకిల్ నడవని నాడు
ఇండియా గేట్ సాక్షిగా
ఢిల్లీ నగరం చెల్లా చెదరవుతు౦ది
( ఆరు రూపాయలతో భోజనం పెడుతూ వేలాది మంది ఆకలి తీరుస్తున్న ధిల్లీ సైకిల రోటీ వాలాలను చూసి )
Bread Sun
As soon as it turns midday
Suddenly the tree gets movement
Even amid the hot sunlight
Spring blooms throughout
In the struggle of life
All the birds, scattered somewhere
Leaving their nest, as if planned
Gathers together at a time
Pushing the life cart of two wheels
Along with it
Stove, tin box, with a bar and a cycle
The bread sun rises there
With a leaf bowl in left hand
And bread in the right
He will be the magic vessel
To fulfill the hunger
For the anxieties of hunger
In exhausted eyes
In the midst of the city
A personification of goddess of food
Bread, curry and a sweet meat
Pickle, dal, and parottas
An invincible
In the city of conjure and deceit
At the cross roads of sleepless night
What a number of suns rise everyday
We never feel but
The real colour of the city we know
When the bread sun didn’t come
When his cycle stops rolling
Delhi city gets scattered,
India Gate is the witness
(To the Delhi Rotiwala who provides food to thousands just for six rupees)
No comments:
Post a Comment