എന്നും കവിത എഴുതേണ്ടതില്ല

മന്ത്രി കൃഷ്ണമോഹന്‍


ഏതെങ്കിലും ഒരു ദിവസം , അന്നേവരെ അജ്ഞാതവും
പ്രത്യേകിച്ച് അപൂർവ്വവുമായ ചില ദൃശ്യങ്ങൾ
ഓർമ്മയുടെ പേടകത്തിലേക്ക് നേരിട്ടയക്കാൻ
നിങ്ങൾക്ക് കഴിയുന്നുവെങ്കിൽ, അന്ന്
നിങ്ങൾ ഒരു കവിത എഴുതേണ്ടതില്ല.
നിങ്ങളെ ഇളക്കിമറിക്കുന്നതോ, ഉദ്വേഗഭരിതമാക്കുന്നതോ
ദ്രവിപ്പിക്കുന്നതോ ആയ എന്തെങ്കിലും
അനുഭവം ഉണ്ടാകുന്നുവെങ്കിൽ
നിങ്ങൾ കവിത എഴുതേണ്ടതില്ല
കലാത്മകമായ, ത്രസിപ്പിക്കുന്ന
ഒരു ക്ലാസ്സിക്
നിങ്ങൾ കണ്ടെത്തിയാൽ, അതുമതി
പിന്നെ ,നിങ്ങൾ കവിത എഴുതേണ്ടതില്ല.
നിങ്ങളെ ഉലയ്ക്കുകയോ കുടയുകയോ
ശ്വാസമപഹരിക്കുകയോ ചെയ്യുന്ന
ജനമുന്നേറ്റമോ പടപ്പുറപ്പാടോ
നിങ്ങളുടെ അകക്കണ്ണിൽ
കാണാൻ പറ്റുന്നുവെങ്കിൽ
പിന്നെ, നിങ്ങൾ ഒരു കവിത എഴുതേണ്ടതില്ല.
അന്നമിരക്കുന്നവന്റെ നിലവിളി
ഒരനാഥന്റെ ജീവിതസമരം
അർദ്ധരാത്രി മരച്ചുവട്ടിലിരിക്കുന്ന,
ആരും നോക്കാനില്ലാത്ത
വൃദ്ധയായ അമ്മയെക്കാണുമ്പോഴുല്ല വ്യാകുലത
ചതിക്കപ്പെട്ട പെങ്ങളുടെ ആത്മഹത്യ..
ഇത്തരം ദാരുണതകളാൽ
സ്വാർത്ഥവും അരാജകമായതും,
അന്യായം നിറഞ്ഞതും കുടിലവുമായ സമൂഹത്തോട്,
ക്രോധം നുരഞ്ഞുപൊന്തുകയാണെങ്കിൽ
പിന്നെ, നിങ്ങൾ കവിത എഴുതേണ്ടതില്ല
നിങ്ങളുടെ കണ്ണിലെ മനോഹരമായ
ചുവപ്പുവരകൾ,പ്രണയഗീതികൾ-
കണ്ണിലോളം വെട്ടി തുളുമ്പിവീണു
ചിതറിയതിനുശേഷം-
അവയിൽ ദയാപൂർണ്ണമായ വെണ്ണിലാവുപൂത്താൽ
ആ ഒരു ദിവസത്തേക്കെങ്കിലും
നിങ്ങൾ ജീവിക്കുന്നു
നിങ്ങളാ ദിവസത്തെ
പ്രോജ്ജ്വലമാക്കിയിരിക്കുന്നു.
ക്രിയാത്മകനായ കലാകാര, എന്റെ ആത്മസ്വരൂപമെ
പിന്നെ നീ, ഒരു കവിത എഴുതേണ്ടതില്ല

(മൊഴിമാറ്റം സിന്ധു കെ.വി)

పొయెమే రాయనక్కరలేదు 


పొయెమే రాయనక్కరలేదు - ఒకరోజు
నీ స్మృతి పేటిక లోకి కొన్ని దృశ్యాలు
అపురూపమైనవో అపూర్వమైనవో
చేరవేస్తే చాలు - 

నీ హృదయసీమ విచలితం చేసే 
ఉద్వేగభరితం చేసే, నిన్ను ద్రవింపజేసే 
ఒక జీవనానుభవం పొందితే చాలు-
కళాత్మకమో, అది సంఘర్షణాత్మకమో
వో క్లాసిక్ నీ కంటపడితే చాలు 

నిన్ను ఊపి ఊగించి శాసించి 
ఊపిరాడనివ్వని 
ఓ ఉధృత ప్రజాపోరాటాన్నో రణాన్నో 
నీ మనోనేత్రం దర్శించగలిగితే చాలు-
పొయెమే రాయనక్కరలేదు

ఓ అన్నార్థి ఆక్రందనో 
అనాధ బతుకుపోరో 
నడిరేయి చెట్టుక్రింద ముడుచుక్కూర్చున్న 
నిరాశ్రయి 
ముదుసలి అమ్మ ఆరాటమో
దగాపడ్డ చెల్లి ఆత్మహననమో... 

వ్యధ చెంది 
యీ స్వార్థ అరాచక నీతిబాహ్య కుటిల వ్యవస్థ మీద 
ఆగ్రహం పొంగితే చాలు
పొయెమే రాయనక్కరలేదు-

నీ కంట్లో 
పాయలు పాయలైన ఎర్రని ప్రేమజీర 
భళ్ళున బద్దలైన ఒక నీటితెర 
ఓ దయాపూర్ణ వెన్నెల విచ్చుకుంటే చాలు-
ఇవాల్టికి నువ్వు జీవించినట్టే  
యీ రోజు మహొజ్వలంగా ముగించినట్టే-
సృజనశీలీ! నా ఆత్మరూపుడా!
ఒకరోజు నువు 
పొయెమే రాయనక్కరలేదు-

No comments:

Post a Comment