ഉമ രാജീവ്
വസന്തത്തെക്കുറിച്ച്
എത്രനാള്‍ സംസാരിക്കാമെന്നാണ്?
നിനക്ക് മടുത്തില്ലെ?
എനിക്ക് മടുത്തു.
എനിക്കത്
ഓര്‍മ്മയ്ക്കും ഓര്‍മ്മയ്ക്കും ഇടയ്ക്കുള്ള
വെറുമൊരു കാര്യം മാത്രമാണ്.
വേഗപ്പെട്ട് മൊട്ട് കൂമ്പുന്നതിനെയോ
പൂവ് ചീഞ്ഞു നാറുന്നതിനെയോ
ഓര്‍മ്മിപ്പിക്കുന്നതിന്
പുസ്തകത്താളുകള്‍ക്കിടയില്‍
മറന്നു വച്ചിട്ടുപോയ
ഒരു വര്‍ണ്ണനൂല്‍മാത്രം.
പൂവുകള്‍ മറച്ച കൂര്‍ത്ത മുള്ളുകള്‍,
മഞ്ഞനിറം പടര്‍ത്താന്‍ ശ്രമിച്ച്
തോറ്റുവീണ ഇലകള്‍,
എന്നിവയെയെല്ലാം മറന്ന്
ഞാന്‍ ഇതുവരെ
മറഞ്ഞിരുന്ന് പാടിയിട്ടില്ല
വിരുന്നുണ്ണാന്‍ വിളിച്ചിട്ടില്ല.
ഓരോ വസന്തവും വേരുകളെ
വെല്ലുവിളിക്കുകയാണ്.
കൊഴിഞ്ഞു വീഴാന്‍പോവുന്ന
പൂവുകളെ നോക്കി
ഒതുക്കിപുറം തള്ളുന്ന
ചുടുകാറ്റിനേയാണ് നമ്മള്‍
കുളിര്‍കാറ്റെന്ന്/ മന്ദാനിലനെന്ന്
പിന്നെന്തൊക്കെയോ
വിളിച്ചുവന്നത്
പൂക്കുത്തേറ്റവനെന്ന്
സ്വയം പ്രഖ്യാപിച്ചവനെ
എന്തൊരു കാല്പനികനാണ് നീ.
ഓരോ പൂവും
ഓരോ വേദനയാണെന്നേ ഞാനോര്‍ക്കൂ
ഇതുവരെ വിരിഞ്ഞ പൂക്കളിലെല്ലാം
പരാഗണം ചെയ്യപ്പെട്ടിരുന്നെങ്കില്‍
നമുക്കിവിടെ ചവിട്ടിനില്ക്കാകാനിടമുണ്ടാവുമായിരുന്നോ?
ഒരു പൂങ്കുലയൊന്നാകെ ഭോഗിച്ച്
ഒന്നോ രണ്ടോ കനിമണികളെ
കൊടുക്കുന്ന വസന്തത്തിനെ
അതിന്റെ ഹരങ്ങളെയൊന്നാകെ
നിനക്ക് വെറുപ്പില്ലെങ്കിലും
എനിക്ക് വെറുപ്പാണ്.
ವಸಂತದ ಕುರಿತು
ಎಷ್ಟೊಂದು ದಿನ ಮಾತನಾಡುವುದು?
ವಸಂತದ ಕುರಿತು
ಎಷ್ಟೊಂದು ದಿನ ಮಾತನಾಡುವುದು
ನಿನಗೆ ಸಾಕಾಗಲಿಲ್ಲವೇ
ನನಗೆ ಸಾಕಾಯಿತು
ನನಗದು ನೆನಪು ನೆನಪುಗಳ ನಡುವಿರುವ
ಕಾರ್ಯವೊಂದು ಮಾತ್ರ
ವೇಗದಿಂದ ಮೊಗ್ಗೊಡೆಯುವುದನ್ನೋ
ಹೂವು ಕೊಳೆತು ನಾರುವುದನ್ನೋ
ನೆನಪಿಸಿಕೊಳ್ಳಲು
ಪುಸ್ತಕದ ಹಾಳೆಗಳ ನಡುವೆ
ಮರೆತು ಬಿಟ್ಟು ಹೋದ
ಒಂದು ಬಣ್ಣದ ನೂಲು ಮಾತ್ರ
ಹೂಗಳು ಮರೆಸಿಟ್ಟ ಚೂಪುಮುಳ್ಳುಗಳು
ಹಳದಿ ಬಣ್ಣ ಪಡೆಯಲು ಶ್ರಮಿಸಿ
ಸೋತು ಹೋದ ಎಲೆಗಳು
ಇತ್ಯಾದಿಗಳನ್ನೆಲ್ಲ ಮರೆತು
ಇದುವರೆಗೆ ನಾನು
ಹಾಡಿಲ್ಲ ಅಡಗಿ
ಔತಣಕ್ಕೂ ಆಹ್ವಾನಿಸಿಲ್ಲ
ಒಂದೊಂದು ವಸಂತಗಳೂ ಬೇರುಗಳಿಗೆ
ಸವಾಲೆಸೆಯುತ್ತವೆ
ಬಿದ್ದು ಹೋಗಲು ನೋಡುತ್ತಿರುವ ಹೂಗಳ ಕಂಡು
ನಿಟ್ಟುಸಿರು ಬಿಡುತ್ತಿರುವ ಬಿಸಿಗಾಳಿಯನ್ನು
ಕುಳಿರ್ಗಾಳಿ ಎಂದೋ ಮಂದಾನಿಲವೆಂದೋ
ನಾವು ಕರೆಯುವುದು
ಇನ್ನೂ ಏನೇನೆಂದೋ ಕರೆದುಕೊಂಡಿರುವುದು
ಸುಮಘಾಸಿಗೊಂಡೆನೆಂದು ಸ್ವಘೋಶಿದವನೇ
ಎಂತಹ ಕಲ್ಪನಾಶೀಲ ನೀನು
ಒಂದೊಂದು ಹೂವೂ
ಒಂದೊಂದು ನೋವೆಂದು ನಾ ಬಗೆಯುವೆ
ಇದುವರೆಗೆ ಅರಳಿದ ಹೂಗಳಲ್ಲೆಲ್ಲಾ
ಪರಾಗ ಸ್ಪರ್ಶವಾಗಿದ್ದಿದ್ದರೆ
ನಮಗಿಲ್ಲಿ ಕಾಲಿಡಲೂ ಎಡೆಯಿರುತ್ತಿತ್ತಾ
ಹೂಗೊಂಚಲೊಂದನ್ನು ಒಟ್ಟಾರೆ ಭೋಗಿಸಿ
ಒಂದೋ ಎರಡೋ ಕನ್ನೆಮಣಿಗಳ
ಒದಗಿಸುವ ವಸಂತದ
ಸಂಭ್ರಮಗಳ ಕುರಿತು
ನಿನಗೆ ಜಿಗುಪ್ಸೆ ಇಲ್ಲದಿದ್ದರೂ
ನನಗೆ ಜಿಗುಪ್ಸೆ.
(Translated into Kannada by Abdul Rasheed)
No comments:
Post a Comment