സിന്ധു. കെ. വി
‘അയത്ന ഘടനകളുള്ള
ഒരതിവിദഗ്ദ്ധ ചൂളമടിയാണ് കവിത’
ഞാനപ്പോൾ കൊങ്കൺപാളത്തിനു മുകളിലൂടെ
ഘരാപുരി ഗുഹാക്ഷേത്രത്തിലേക്കോ മറ്റോ
യാത്ര പോവുകയായിരുന്നു.
ഓർഹൻ പാമുകിനേയോ
ചിമമാൻഡാ എൻഗോസി അദീച്ചിയേയോ
ചേതൻഭഗതിനേയോ വായിക്കുകയായിരുന്നു.
സമയദൂരങ്ങളുടെ
വിചിത്രമായ ഒരട്ടിമറിയിൽ
എന്നെ, രാജ്യങ്ങളും പാലങ്ങളും വെച്ചു മാറുന്നു.
ചൈനയിലെ ക്വിങ്ഡാവോയിലോ
ന്യൂയോര്‍ക്കിലെ ബ്രൂക് ലിനിലോ
കൊൽക്കത്തയിലെ ഹൌറയിലോ
മാറിമാറിയിരിക്കുന്നു.
ഈജിപ്തിലോ ആഫ്രിക്കയിലോ
ഗ്രീസിലോ
മഴക്കാലം തീർന്ന തണുത്ത രാത്രിയിൽ
വാദ്യസംഗീതം കേൾക്കുന്നു.
നൈജീരിയയിലോ പസഫിക്കിലോ
മണിപ്പൂരിലോ
നൃത്തം
ചെയ്യുന്നു.
ലോകമാകെ ഒരൊറ്റ നൃത്തം
അലുക്കിട്ട ഉടയാടകളിൽ
പാതിരാക്കാറ്റ് ചൂളമിടുന്നു.
കൂമ്പിവിരിയുന്ന കാട്ടുപൂമൊട്ടുകളുടെ
വിടരുന്ന ദളങ്ങൾ ചുണ്ടുകള്‍
ഇളകിവിറച്ച് വിടരുന്നു.
ഒരൊറ്റ സംഗീതം.
ഒരൊറ്റ ഇളം മഞ്ഞ വെളിച്ചം
ഒരൊറ്റ അടിവയറിന്റെ ചൂട്
പൊടിയുന്ന വിയർപ്പുഗന്ധം
വിശപ്പിന്നു മാത്രമുള്ള ദാഹം
പതഞ്ഞുയരുന്ന വിരുദ്ധതയില്ലാത്ത
ലഹരി.
ఒక, ఒకే ఒక
"అప్రయత్న నిర్మాణంతో వెలువడే
నైపుణ్యమైన ఈలలు పద్యాలు"
నేనప్పుడు కొంకణ రైల్వే మీద
ఖరాబురి గుహాలయానికో, మరెక్కడికో
యాత్రకు వెళ్తున్నాను
నేనప్పుడు ఓహన్ పాముఖ్ నో
చిమమాండే యంగోసి అదిచినో,
చేతన్ భగత్ నో - మరెవరినో చదువుతున్నాను
విచిత్రంగా సమయ దూరాలు మారి
దేశాలు, వంతెనలు మార్పిడి చెందాయి
చైనాలోని 'క్విండావో' లో
న్యూయార్క్లోని 'బ్రూక్లిన్' లో
కలకత్తా 'హౌరా'లో
మారిమారి కూర్చున్నాను
ఈజిప్టులో, ఆఫ్రికాలో, గ్రీసులో
ఋతుపవనాల అనంతరపు చల్లని రాత్రుల
వాద్య సంగీతాన్ని విన్నాను
నైజీరియాలో, పసిఫిక్ లో, మణిపురిలో
నృత్యం చేశాను
లోకమంతా ఒకే నృత్యం-
అర్ధరాత్రి గాలులు మువ్వలగుండా సవ్వడి చేస్తున్నాయి
అడవి పూమొగ్గల పెదాలరేకులు
కదలి, ఊగి విచ్చుకుంటున్నాయి
ఒకే ఒక సంగీతం
ఒకే ఒక లేలేత పసుపుకాంతి
తల్లి కడుపులోని ఒకే ఒక వెచ్చని స్పర్శ
ఉబుకుతున్న శరీరపు చెమటవాసన
ఒకే ఒక ఆకలి తపన
వైరుధ్యంలేని నురుగుమత్తు
(Translated into Telugu by Manthri Krishna Mohan)
No comments:
Post a Comment