ഉമ രാജീവ്
ഒറ്റാലില്‍ കുടുങ്ങുന്നതിനേക്കാൾ
വീശിയെറിഞ്ഞ വലയേക്കാള്‍
ഇഷ്ടം ഒരു ചൂണ്ടയില്‍ കുരുങ്ങുന്നതാണ്
ഇത്തിരി നേരത്തെ മൂഢസ്വര്‍ഗ്ഗത്തില്‍
തുഴഞ്ഞു തളരുന്നതിനേക്കാള്‍,
ഒരു കണ്ണിപോലും പൊട്ടിച്ചെറിയാന്‍
ശ്രമിച്ചില്ലെന്ന പഴിയേക്കാള്‍,
ഒത്തിരിപ്പേരോടൊപ്പം കൂട്ടം തെറ്റാതെ
ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക്
അപകടചിഹ്നമായി തൂങ്ങിയാടുന്നതിനേക്കാൾ.
പറയാമല്ലൊ,
ഒരൊറ്റമോഹത്തിന് വേണ്ടി
ചെന്ന് കുരുങ്ങിക്കൊടുത്തതാണെന്ന്.
ചതിച്ചതല്ല,
ചതിക്കാന്‍ നിന്ന് കൊടുത്തതുമല്ലെന്ന്
.അറിയണമല്ലൊ
ഇരയുടെ ശരി
ഇരയാവുന്നവന്റെ രുചി
ಮಿಕ
ಕೊಡಮೆಯಲ್ಲಿ ಸಿಲುಕಿಕೊಳ್ಳುವುದ್ದಕ್ಕಿಂತಲೂ
ಬೀಸಿ ಎಸೆದ ಬಲೆಗಿಂತಲೂ
ಇಷ್ಟ,
ಗಾಳವೊಂದರಲ್ಲಿ ಸಿಲುಕುವುದು.
ಒಂದಿಷ್ಟು ಹೊತ್ತಿನ ಮೂಢಸ್ವರ್ಗದಲ್ಲಿ
ಕೊರೆದು ಬಳಲುವುದಕ್ಕಿಂತಲೂ,
ಒಂದು ಕೊಂಡಿಯನ್ನಾದರೂ ಕಿತ್ತೆಸೆಯಲು ಯತ್ನಿಸಿಲ್ಲಬೆಂಬ
ಆಪಾದನೆಗಿಂತಲೂ,
ಒಂದಿಷ್ಟು ಜನರೊಂದಿಗೆ ಗುಂಪು ತಪ್ಪದೆ,
ಒಬ್ಬನಿಗಾದರೆ ಒಬ್ಬನಿಗೆ
ಅಪಾಯದ ಗುರುತಾಗಿ ತಿರುಗಾಡುವುದ್ದಕ್ಕಿಂತಲೂ...
ಹೇಳಬಹುದಲ್ಲ-
ಒಂದೇ ಒಂದು ಆಸೆಗಾಗಿ,
ಹೋಗಿ ಸಿಲುಕಿಕೊಂಡಿದ್ದನ್ನು,
ಮೋಸ ಮಾಡಿದ್ದಲ್ಲ,
ಅಥವಾ ಮೋಸಕ್ಕಾಗಿ ಸಿದ್ಧಳಾಗಿದ್ದೂ ಅಲ್ಲ.
ಅರಿಯಬೇಕಲ್ಲ,
ಮಿಕದ ಸತ್ಯ;
ಮಿಕವಾಗುವವನ ರುಚಿ.
(Translated into Kannada by Manjunatha)
No comments:
Post a Comment