Showing posts with label P N GOPIKRISHNAN. Show all posts
Showing posts with label P N GOPIKRISHNAN. Show all posts

പി.എന്‍. ഗോപീകൃഷ്ണന്‍





















ജനനം 1968. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി. മടിയരുടെ മാനിഫെസ്റ്റോ, ഇടിക്കാലൂരി പനമ്പട്ടടി എന്നിവ കവിതാസമാഹാരങ്ങള്‍. ദൈവത്തെ മാറ്റി എഴുതുമ്പോള്‍ (ലേഖനം), അതേ കടല്‍, മുന്നൂറു രാമായണങ്ങള്‍ (വിവര്‍ത്തനം) എന്നിവ മറ്റു കൃതികള്‍. കവിതയ്ക്ക് 2014ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കെ.എസ്.എഫ്.ഇ യില്‍ മാനേജരായി ജോലി ചെയ്യുന്നു.

പായല്‍

പി. എന്‍. ഗോപീകൃഷ്ണന്‍


എത്ര നാളായ്
ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു

തട്ടുകളില്‍ പരന്നൊലിച്ച്
ചുമരുകളില്‍ പടര്‍ന്നുകേറി.

എന്‍റെ ചരിത്രം
എന്റെ പിന്നില്‍
ഒരു പച്ചപ്പരവതാനി വിരിച്ചിരിക്കുന്നു.

പെയിന്‍റു കമ്പനിക്കാരും
പരിസ്ഥിതിവാദികളും
സവര്‍ണ്ണരും അവര്‍ണ്ണരും
സ്ത്രീകളും കുട്ടികളും
വെറും മനുഷ്യര്‍ മാത്രമായ്
ആ കറ
ഉരച്ചു കഴുകുന്നു.

അവര്‍ക്കറിയില്ല
അവരുടെ കഥ തുടങ്ങുംമുമ്പേ
ഞാന്‍ അഗ്നിപര്‍വ്വതങ്ങളെ
അതിജീവിച്ചു.

കൈയ്യും ചൂലും തോക്കും സംസ്കാരവും
എത്താത്തിടത്താണ് നില്‍പ്പെങ്കിലും
ഞാന്‍ ദിനോസറുകളെ കണ്ടിട്ടുണ്ട്.
പറക്കുന്ന മലകളെ കണ്ടിട്ടുണ്ട്.
കടലുകള്‍ ജനിക്കുന്നതും
ഭൂഖണ്ഡങ്ങള്‍ പിരിയുന്നതും കണ്ടിട്ടുണ്ട്.
എന്റെ തൊട്ടിലിലാണ്
പ്രവാചകര്‍ പിറന്നത്.
ഹിറ്റ്ലറുടെ മരണശയ്യ
ഒരുക്കിയത് ഞാനാണ്.
യുദ്ധം ജയിച്ച അന്ന് സ്റ്റാലിന്‍
എന്നില്‍ വഴുതി മൂക്കുകുത്തി.
"ഞാനാണ് രാഷ്ട്രം" എന്നു പ്രഖ്യാപിച്ച
ഇന്ദിരമാര്‍
എന്നെ തൂത്തുകളയുന്നതില്‍ തോറ്റു.
അമേരിക്കയും അല്‍ക്വയിദയും തോറ്റ
വേള്‍ഡ് ട്രേഡ് സെന്ററില്‍
ഞാന്‍ മാത്രം അതിജീവിച്ചു.

എങ്കിലും
മരങ്ങള്‍ പോലും ആലോചിക്കുന്നില്ല.
വായില്‍ വെള്ളിക്കരണ്ടിയുമായി
ഒരു സസ്യം പോലും ജനിച്ചിട്ടില്ലെന്ന്.
വേരുകളോടും മണ്ണിനോടുമുള്ള കടപ്പാട്
അവരെ വെറും കരാര്‍ പണിക്കാരാക്കുന്നുവെന്ന്.
മുകളിലേക്ക് മുകളിലേക്ക്
നഗരങ്ങള്‍ പണിയുമ്പോള്‍
ഒരു അടിയാളന്‍ പച്ചയ്ക്ക്
അതിന്റെ ഗോവണികളും ലിഫ്റ്റുകളും
പടുത്തുയര്‍ത്തണമെന്ന്.
നിലനില്‍ക്കണമെങ്കില്‍
ലംബമായ് മാത്രമല്ല,
തിരശ്ചീനമായ് മാത്രമല്ല,
ഏതു കോണിലും വളരണമന്ന്.

അതിനാല്‍
എന്നിലേക്ക് ചൂലും വെള്ളവുമായ്
വരുന്ന സ്ത്രീയേ,
ആ വെള്ളം നിന്‍റെ കാലില്‍ത്തന്നെ
ഒഴിച്ചാല്‍ മതി.

ഭൂമിയില്‍ ഒരിഞ്ചു സ്ഥലമോ
ഒരു സെക്കന്‍റ് സ്പന്ദനമോ
ലഭിക്കാതെ
വംശനാശമടയുന്നതില്‍നിന്നും
ഇറ്റുനനവ് നിന്നെ രക്ഷിച്ചേക്കാം.


ಹಾವಸೆ 


ಎಷ್ಟು ದಿನಗಳಾದವು
ನಾ ಓಡಿಕೊಂಡಿರುವುದು

ಅಂತಸ್ತುಗಳಲ್ಲಿ ಉಕ್ಕಿಹರಿದು
ಗೋಡೆಗಳಲ್ಲಿ ಹರಡಿ ಹತ್ತಿ

ನನ್ನ ಇತಿಹಾಸ
ನನ್ನ ಹಿಂದೆ ಒಂದು
ಹಸಿರು ಚಾದರವ ಹರಡಿದೆ

ಪೈಂಟ್ ಕಂಪನಿಗಳು
ಪರಿಸರವಾದಿಗಳು
ಸವರ್ಣೀಯರು ಅವರ್ಣೀಯರು
ಹೆಂಗಸರು ಮಕ್ಕಳು
ಕೇವಲ ಮನುಷ್ಯಮಾತ್ರರಾಗಿ
ಆ ಕೊಳೆಯನ್ನು ಉಜ್ಜಿ ತೆಗೆಯುವರು

ಅವರಿಗೆ ಅರಿವಿಲ್ಲ
ಅವರ ಕಥೆ ತೊಡಗುವ ಮೊದಲೇ
ನಾನು ಅಗ್ನಿ ಪರ್ವತಗಳ ದಾಟಿ ಜೀವಿಸಿದ್ದೆನೆಂದು

ಕೈಯೂ ಕಸಬರಿಕೆಯೂ ಕೋವಿಯೂ ಸಂಸ್ಕೃತಿಯೂ
ಎಟುಕದಲ್ಲಿ ನಿಂತಿದ್ದರೂ
ನಾನು ಡೈನಾಸಾರುಗಳ ಕಂಡಿರುವೆನು
ಹಾರುವ ಪರ್ವತಗಳ ಕಂಡಿರುವೆನು
ಕಡಲುಗಳು ಜನ್ಮತಳೆಯುವುದನ್ನು
ಭೂಖಂಡಗಳು  ಬೇರ್ಪಡುವುದನ್ನು ಕಂಡಿರುವೆನು

ಪ್ರವಾದಿಗಳು ಹುಟ್ಟಿದ್ದು ನನ್ನ ತೊಟ್ಟಿಲಿನಲ್ಲಿ
ಹಿಟ್ಲರನ ಮರಣಶಯ್ಯೆಯ ಸಜ್ಜುಗೊಳಿಸಿದ್ದು ನಾನು
ಯುದ್ಧ ಜಯಿಸಿದ ದಿನ ಸ್ಟಾಲಿನ್ ಜಾರಿ ಒರಗಿದ್ದು ನನ್ನ ಮೇಲೆ
ನಾನೇ ದೇಶ ಎಂದು ಘೋಷಿಸಿದ ಇಂದಿರೆಯರು
ನನ್ನ ತೊಳೆಯಲಾರದೆ ಸೋತರು
ಅಮೇರಿಕಾ ಮತ್ತು ಆಲ್ ಖೈದಾವೂ ಸೋತ
ವರ್ಲ್ಡ್ ಟ್ರೇಡ್ ಕಟ್ಟಡದಲ್ಲಿ ನಾನು ಮಾತ್ರ ಉಳಿದಿದ್ದೆ

ಆದರೂ
ವೃಕ್ಷಗಳು ಯೋಚಿಸುವುದಿಲ್ಲ
ಬಾಯಲ್ಲಿ ಬೆಳ್ಳಿ ಚಮಚ ಇಟ್ಟುಕೊಂಡು
ಯಾವ ಸಸ್ಯವೂ ಜನಿಸುವುದಿಲ್ಲವೆಂದು
ಬೇರುಗಳ ಜೊತೆಗೂ ಮಣ್ಣಿನ ಜೊತೆಗೂ ಇರುವ
ಋಣ ಅವರನ್ನು ಕೇವಲ ಕರಾರಿನ ಕೂಲಿಗಳನ್ನಾಗಿ ಮಾಡುತ್ತದೆಂದು
ಮುಗಿಲೆತ್ತರಕ್ಕೆ ನಗರಗಳನ್ನು ಕಟ್ಟುವಾಗ
ಅಡಿಯಾಳು ಹಾವಸೆಗೂ ಮೆಟ್ಟಿಲು ಮತ್ತು ಲಿಫ್ಟುಗಳನ್ನು
ಕಟ್ಟಬೇಕಾಗುತ್ತದೆಂದು
ನೆಲೆ ನಿಲ್ಲಬೇಕಾದರೆ
ಲಂಬವಾಗಿ ಮಾತ್ರವಲ್ಲ ಸಮನಾಂತರವಾಗಿ ಮಾತ್ರವಲ್ಲ
ಎಲ್ಲ ಕೋನಗಳಲ್ಲೂ ಬೆಳೆಯಬೇಕೆಂದು

ಹಾಗಾಗಿ
ನನ್ನಕಡೆ  ಕಸಬರಿಕೆ ನೀರು ಹೊತ್ತೊಯ್ದು
ಬರುವ ಹೆಂಗಸೇ
ಆ ನೀರನ್ನು ನಿನ್ನ ಪಾದಗಳಿಗೆ ಹೊಯ್ದರೆ ಸಾಕು
ಭೂಮಿಯಲ್ಲಿ ಒಂದಿಂಚು ಸ್ಥಳವೋ
ಒಂದರೆಕ್ಷಣದ ಮಿಡಿತವೋ ದೊರಕದೆ
ವಂಶ ನಿರ್ವಂಶವಾಗುವುದರಿಂದ
ಈ ತೇವ ನಿನ್ನ ರಕ್ಷಿಸಬಲ್ಲುದು

(Translated into Kannada by Abdul Rasheed)

എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്

പി. എന്‍. ഗോപീകൃഷ്ണന്‍


മകളേ,
ഇരുട്ടായിരുന്നു.
കടല്‍ത്തീരമായിരുന്നു.
മുറിയിലെ മെഴുതിരികള്‍
തുരുതുരെ അണഞ്ഞുകൊണ്ടിരുന്നു.

മഴു കൊത്തിക്കൊത്തി
പര്‍വ്വതാരോഹകര്‍
എന്റെ ഉള്ളിലൂടെ കയറിക്കയറി പോകുകയായിരുന്നു.
പുഴകി വീണിട്ടും
ഒരിലയെ പിടിച്ചു വെച്ച മരം പോലെ
ഞാന്‍ അവനെ
പച്ചയായ് നിര്‍ത്തി.

അവസാനം
എന്റെ വേദനയില്‍ നിന്നും
 വേദനാരഹിതനായി
അവന്‍ ഇറങ്ങിപ്പോയി.
മുറിഞ്ഞ പൊക്കിള്‍ക്കൊടി
എന്നെ
മുന്നില്‍ വാലുള്ള ഒരു പന്നിയാക്കി.

ഇപ്പോഴിതാ ആ പന്നി
വാര്‍ദ്ധക്യത്തിന്റെ ചെളിക്കുണ്ടില്‍
ചുരുണ്ടു മടങ്ങിക്കിടക്കുന്നു.
ഇപ്പോള്‍ എനിക്ക്
അനേകായിരം വാലുകള്‍.
ശ്വസിക്കാന്‍.
മൂത്രമൊഴിക്കാന്‍.
ഭക്ഷണം കഴിക്കാന്‍.
മരുന്നു കേറ്റാന്‍.

മകളേ,
വാര്‍ദ്ധക്യം അതാണ്.
വാലുകള്‍ തലയേക്കാള്‍
മികച്ചതാകും.
നിശ്ചലത ചലനത്തേക്കാള്‍
സ്ഥായിയാകും.
മുകളിലെ ഫാനിന്റെ ഇതളുകള്‍
മകന്റെ കൈയിതളുകളേക്കാള്‍
സ്നേഹം ചൊരിയും.

മകളേ
വിരലുകളില്‍ വിരല്‍ ചേര്‍ത്ത്
അവന്‍ നിനക്കൊപ്പം ഇരിക്കാറുണ്ടോ?
നാലഞ്ചു മാത്രകളെ
ഒരുമ്മയില്‍ മായ്ക്കാറുണ്ടോ?
കരടു പോയ കണ്ണില്‍
സൌജന്യമായി ഊതി തരാറുണ്ടോ?
എത്രയോ ഉലകളെ
ജ്വലിപ്പിക്കാനുള്ള കാറ്റ്
ഞാന്‍ അവനില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.

എന്നിട്ടും മകളേ,
അവനറിയില്ല.
തുടയിടുക്ക്
വെറുതേ ഒന്ന് കൂട്ടിപ്പിടിച്ചിരുന്നെങ്കില്‍
മരണം അവന്റെ മുഖത്ത്
അന്ന് മഞ്ഞുകട്ട  വെച്ചേനെ.

കുട്ടികള്‍ ജയിച്ചു ജയിച്ചു പോയിട്ടും
തോറ്റു തോറ്റു കൊണ്ടിരിയ്ക്കുന്ന
പള്ളിക്കൂടങ്ങള്‍ പോലെ
എങ്കിലും നാം നിലനില്‍ക്കുന്നു.

മഴ നനഞ്ഞു വരുന്ന
ഒരു പാണ്ടന്‍ നായ്ക്ക്
ആ പൊളിഞ്ഞ കൂരയ്ക്കു കീഴേ
അര അഭയം
ഇപ്പോഴുമുണ്ട്.

ആ നായ്
അവനാണെങ്കില്‍ കൂടിയും

ತುತ್ತು ಕೊಟ್ಟವಳು ಮುತ್ತು ಕೊಟ್ಟವಳಿಗೆ ಹೇಳಿದ್ದು


ಮಗಳೇ
ಇರುಳಾಗಿತ್ತು
ಕಡಲ ತೀರವಾಗಿತ್ತು
ಕೋಣೆಯ ಮೋಂಬತ್ತಿಗಳು
ಒಂದೊಂದೇ ನಂದಿಹೋಗುತ್ತಿದ್ದವು

ಹಿಮಗೊಡಲಿ ಚುಚ್ಚಿ ಚುಚ್ಚಿ
ಪರ್ವತಾರೋಹಿಗಳು
ನನ್ನ ಒಡಲೊಳಗೆ ಹತ್ತಿ ಹತ್ತಿ ಏರುತ್ತಿದ್ದರು
ಧರೆಗುರುಳಿದ್ದರೂ ಒಂದೇ ಒಂದು ಎಲೆಯ
ಉಳಿಸಿಕೊಂಡಿರುವ
ವೃಕ್ಷದ ಹಾಗೆ
ನಾನು ಅವನ ಹಸಿರಾಗಿಟ್ಟುಕೊಂಡಿದ್ದೆ


ಕೊನೆಗೆ
ನನ್ನ ನೋವಿನೊಳಗಿಂದ
ನೋವೇ ಇಲ್ಲದವನಂತೆ
ಅವನು ಇಳಿದು ಹೋದ.
ಕತ್ತರಿಸಿದ ಹೊಕ್ಕುಳ ಬಳ್ಳಿ
ನನ್ನ  ಮುಂಬಾಲವಿರುವ
ಒಂದು ಹಂದಿಯನ್ನಾಗಿಸಿತು

ಈಗ ನೋಡು ಅದೇ ಹಂದಿ ಇಲ್ಲಿ
ವೃದ್ಧಾಪ್ಯದ ಕೆಸರು ಹೊಂಡದಲ್ಲಿ
ಸುರುಳಿ ಮಲಗಿಕೊಂಡಿದೆ
ಈಗ ನನಗೆ ಸಾವಿರಾರು ಬಾಲಗಳು
ಉಸಿರಾಡಲು, ಉಚ್ಚೆ ಹೊಯ್ಯಲು
ಆಹಾರ ಸೇವಿಸಲು, ಔಷಧಿ ಏರಿಸಿಕೊಳ್ಳಲು

ಮಗಳೇ,
ವೃದ್ಧಾಪ್ಯವೆಂದರೆ ಇದೇ
ಬಾಲಗಳು ತಲೆಗಿಂತ ಮಿಗಿಲಾದವು
ಸ್ಥಾವರ ಜಂಗಮಕ್ಕಿಂತ ಸ್ಥಾಯಿಯಾದುದು
ಮೇಲೆ ತಿರುಗುವ ಫ್ಯಾನಿನ ದಳಗಳು
ಮಗನ ಕೈಯ ಬೆರಳದಳಗಳಿಗಿಂತ ಸ್ನೇಹ ಸೂಸುವುದು

ಮಗಳೇ
ಕೈಯಲ್ಲಿ ಕೈಕೋಸಿ ಅವನು ನಿನ್ನೊಡನೆ ಕೂರುವುದಿದೆಯೋ?
ನಾಲ್ಕೈದು ನಿಮಿಷಗಳ ಒಂದು ಮುತ್ತಿಂದ ಮರೆಸುವುದಿದೆಯೋ?
ಕಸಬಿದ್ದ ಕಣ್ಣಲ್ಲಿ ಉಚಿತವಾಗಿ ಊದಿಕೊಡುವುದಿದೆಯೋ?
ಎಷ್ಟೊಂದು ಕುಲುಮೆಗಳ ಹೊತ್ತಿಸಬಲ್ಲ ಗಾಳಿಯನ್ನು ಅವನ ಪುಪ್ಪುಸದೊಳಗೆ ನಿಕ್ಷೇಪಿಸಿದ್ದೆ

ಆದರೂ ಮಗಳೇ
ಅವನಿಗೆ ಗೊತ್ತಿರಲಾರದು
ತೊಡೆಗಳನ್ನು ಸುಮ್ಮನೆ ಒತ್ತಿ ಹಿಡಿದುಕೊಂಡಿದ್ದರೆ
ಮರಣ ಅವನ ಮುಖದಲ್ಲಿ ಆವತ್ತೇ ಹಿಮಗಡ್ಡೆ ಮಡಗುತ್ತಿತ್ತು

ಮಕ್ಕಳು ಓದಿ ವಿಜಯಿಸಿ ವಿಜಯಿಸಿ ಹೋಗಿದ್ದರೂ
ಸೋತ್ತು ಸೋತು ಹೋಗಿರುವ ಶಾಲೆಯೊಂದರ ಹಾಗೆ
ನಾವೂ ಉಳಕೊಂಡಿರುತ್ತೇವೆ.

ಮಳೆಯಲ್ಲಿ ನೆನೆದು ಬರುತ್ತಿರುವ
ಕಜ್ಜಿನಾಯಿಗೆ ಈ ಮುರುಕು ಮಾಡಿನ ಕೆಳಗೆ
ಅರ್ಧ ಅಭಯವಾದರೂ ಈಗ ಇದೆ

ಆ ನಾಯಿ ಅವನಾದರೂ ಕೂಡ.

(Translated into Kannada by Abdul Rasheed)


என் வாழ்க்கையின் முதல் பெண் கடைசிப் பெண்ணுக்குச் சொல்லியவை.


மகளே,
இருட்டாக இருந்தது
கடற்கரையாக இருந்தது

அறைக்குள் மெழுகுவர்த்திகள்
ஒவ்வொன்றாக அணைத்து கொண்டிருந்தன

கோடரிகளால் வழிகளை வெட்டி வெட்டி
எனக்குள்
மேலேறி மேலேறிச் சென்றனர் மலையேறிகள்
பெயர்ந்து வீழ்ந்தும் மரம்
பச்சை துளிரைத் தக்கவைப்பதுபோல
நான் அவனை உயிர்ப்புடன் வைத்திருந்தேன்.

கடைசியில்
என்னுடைய வலியிலிருந்து
அவன் வலியின்றி வெளியேறினான்

தொப்புள்கொடி அறுந்ததும்
என்னை
முன்புறம் வாலுள்ள ஒரு பன்றியாக்கியது
இப்போது
அப்பன்றி முதுமையின் சகதியில்
சுருண்டு மடங்கிக் கிடக்கிறது
இப்போதோ எனக்கு ஆயிரமாயிரம் வால்கள்
சுவாசிக்க சிறுநீர் கழிக்க
சாப்பிட மருந்து உட்கொள்ள

மகளே,
முதுமை இதுதான்
வால்கள் தலையைவிடச் சிறந்தவை
சலனத்தைவிட அசைவற்றிருத்தல் நிலையானது
 மின்விசிறியின் இறக்கைகள்
மகனின் கைகளைக் காட்டிலும்
மிகுந்த அன்பைச் சொரியும்.

மகளே,
கையோடு கைகோத்து
உன்னருகில் அவன் அமர்ந்ததுண்டா
நாலைந்து நொடிகளை
ஒற்றை முத்தத்தால் அழித்ததுண்டா
தூசி விழுந்த உன் கண்களை
ஊதி இதமளித்ததுண்டா

எத்தனையோ உலைக்களத்து நெருப்பை
எரியச் செய்த காற்றினை
நான் அவனுக்குச்
சுவாசிக்கத் தந்ததுண்டு

மகளே,
அவனுக்குத் தெரியாது
நான் தொடைகளைச் சற்று இறுக்கியிருந்தாலே
மரணம் அவன் முகத்தில்
பனிப்பாளத்தை வைத்திருக்கும்

மாணவர்கள் வெற்றி பெற்றுச் சென்றாலும்
தோற்றுக் கொண்டேயிருக்கும்
பள்ளிக்கூடத்தைப்  போல
நாம் நிலைத்து இருக்கிறோம்.

மழையில் நனைந்த சொறிநாய்க்கு
அதன் இடிந்த கூரையின் கீழ்
கொஞ்சம் புகலிடம் உண்டு

அந்த நாய் அவனாகவே இருந்தாலும்.

(Translated into Tamil by Sukirtha rani)

నా జీవితాన తొలి వనిత చివరి వనితతో చెప్పి౦ది 


అమ్మాయీ
చీకటిగా వుంది
సముద్రం పక్కనే వుంది
గదిలో కొవ్వొత్తులు ఒక్కొక్కటీ ఊదేయ బడ్డాయి

గొడ్డళ్ళతో దారిని చేసుకుంటూ
నాలోలోపల  పర్వతారోహకులు ఎక్కుతున్నారు
పీకి పారేసే వేళ
ఒంటరి ఆకును పదిలపరచుకునే చెట్టులా
నేనతన్ని ఆకుపచ్చగానే ఉంచాను

చివరన అతను నా వేదనను౦డి
ఏ మాత్రం బాధలేకుండా
బయటకు నడిచాడు
బొడ్డుతాడు కోసినపుడు
ముందర తోక ఉన్న పంది లాగా ...

ఇప్పుడు అదే పంది
రె౦డి౦తలై రొచ్చులో విశ్రమించి
ఇప్పుడు నాను౦డి చిగుళ్ళు వేస్తూ
వేలాది తోకలు
శ్వాసకోసం, మూత్ర విసర్జనకు, తినడానికి
మందులు లోనికి ప౦పే౦దుకు

అమ్మాయీ
వృద్ధాప్య౦ అంటే ఇలాగే మరి
తలకన్నా తోకలే మరింత స్పష్టంగా
కదలికలకన్నా నిశ్చలతే  ఎక్కువ రాజ్యమేలుతూ

పైనున్న ఫాన్ రెక్కలు
కొడుకు చేతి వేళ్ళకన్నా మిన్నగా
మరింత ప్రేమను వెదజల్లుతూ
అమ్మాయీ
ఆటను నీతో పాటు
నీచేతి వేళ్ళలో వెళ్ళు జొనిపి
ఇక్కడ కూచు౦టాడా?
ఒక చిన్న ముద్దుతో ఆటను
గతాన్ని కొన్ని క్షణాలు తుడిచేస్తాడా?
నీ కంట్లో పడిన నలుసు తొలగించడానికి
నీకళ్ళలోకి స్వేచ్చగా ఊదుతాడా?
లెక్కలేనన్ని కమ్మరి కొలిమిలలో
నిప్పురాజుకు౦దుకు
కావలసినంత గాలి అతనిలో ని౦పాను కదా

కాని నా తల్లీ
అతనికి అది అర్ధం కాలేదు
ఆరోజున కేవలం నా తొడలు మరింత బిగించి ఉంటే
వాడి మొహం మీద మృత్యువు
మంచు గడ్డను ఉంచేదని.

పిల్లలు తాము చదివిన స్కూళ్ళ ను౦డి ఎగిరిపోతూ
వెళ్తూ వెళ్తూ తమ స్కూళ్ళను వైఫల్య౦ లో తోసేసి
పాడుబడిన బడి కప్పు
ఇంకా
వానలో ముద్దయి వచ్చిన ఏ కుక్క కయినా
సగం ఆశ్రయం ఇస్తూనే ఉ౦టు౦ది
ఆ కుక్క

వాడయినా సరే.

(Translated into Telugu by Pathipaka Mohan)