Showing posts with label MANJUNATHA. Show all posts
Showing posts with label MANJUNATHA. Show all posts
കല്‍ക്കരി വില്‍ക്കുന്ന പെണ്ണുങ്ങള്‍
മഞ്ജുനാഥ
ഇവരെന്റെ അമ്മവഴി ബന്ധുക്കള്‍
മഹാ ദരിദ്രര്‍
കരിപോലെ രാത്രിയെ തുപ്പാന്‍ കഴിയുന്നോര്‍
കുറ്റിച്ചെടിപ്പരപ്പിനു പിന്നില്‍
കള്ളുകുടിക്കൊതി തീര്‍ക്കാന്‍
മുച്ചീട്ടുകളിക്കാര്‍ക്കൊപ്പം ഉറങ്ങുന്ന
ഇവരെ വളരെക്കാലമായറിയാം എനിക്ക്
ഒറ്റച്ചാമ്പമരത്തിലെ കായ കൊണ്ട്
ഒടുങ്ങാത്ത ദാഹം തീര്‍ത്തിരുന്നവര്‍
നാടാകെയലഞ്ഞ്
പെറുക്കിക്കൂട്ടിയ കരിക്കഷണങ്ങള്‍
വൈകിട്ട് വിറ്റഴിച്ച്
ആ തെറിച്ച പെണ്ണുങ്ങള്‍ കയറിച്ചെല്ലും
കള്ളുഷാപ്പിലേക്ക്
ഓര്‍ക്കുന്നു ഞാനിപ്പോഴും
അവരുടെ അരയിലെ അരിവാളുകള്‍
ആഴ്ചയിലൊരിക്കല്‍
കൊല്ലന്റെ ആലയില്‍ പോയ് വരാറുള്ളത്
(മൊഴിമാറ്റം ഉമാ രാജീവ്)
ಇದ್ದಿಲು ಮಾರುವ ಹೆಂಗಸರು
ನನ್ನ ತಾಯಿ ಕಡೆಯ ಸಂಬಂಧಿಕರಿವರು,
ಇದ್ದಿಲಿನಂತೆ ಕಗ್ಗತ್ತಲನ್ನುಗಿಯಬಲ್ಲ ಮಹಾ ದರಿದ್ರರಂತಿದ್ದರು.
ಹೆಂಡದಾಸೆಗೆ ದಿನ್ನೆ ಬಯಲಿನ ಪೊದೆಗಳಲ್ಲಿ
ಇಸ್ಪೀಟಾಡಲು ಬರುವ ಗಂಡಸರ ಜೊತೆ ಮಲಗೆದ್ದದ್ದನ್ನು
ಎಷ್ಟೋ ಸಲ ನೋಡಿದ್ದೇನೆ.
ಒಂಟಿಗಿಡದ ಪನ್ನೀರ ಫಲಗಳು ದುರಾಶೆ ತುಂಬಿದ
ಅವರ ತೃಷೆಯನ್ನು ಹೋಗಲಾಡಿಸುತ್ತಿದ್ದವು.
ಊರೂರಲೆದು ಹೊತ್ತು ತಂದ ಇದ್ದಿಲನ್ನು ಸಂಜೆಗತ್ತಲೇರುತ್ತಿದ್ದಂತೆ
ಮಾರಿ, ಗಡಂಗು ಹೊಕ್ಕುಬಿಡುತ್ತಿದ್ದರು ತಾಟಗಿತ್ತಿಯರು.
ಅವರ ಸೊಂಟದ ಬದಿಯ ಕತ್ತಿಗಳು ವಾರಕ್ಕೊಮ್ಮೆಯಾದರೂ
ಕುಲುಮೆಗಾರನಲ್ಲಿಗೆ ಹೋಗಿ ಬರುತ್ತಿದ್ದದ್ದು ನೆನಪಾಗುತ್ತಿರುತ್ತದೆ.
Charcoal selling women
These are my maternal relatives
Great impoverished ones, capable of
Spewing charcoal like night.
I had seen them quite a time,
Sleeping with gambling men
Behind shrubs of plains,
Craving for toddy.
Golden apples used to
Quench their greedy hunger.
The charcoal they collected,
Roaming through villages,
They’d sell it by the evening
And step into the tavern shrews they were.
The sickle on their waist,
Would go to block smith, ones a week,
I remember.
Translated by, L.C.Nagaraj
പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന ദൈവം
മഞ്ജുനാഥ
ആ ദൈവം നമ്മളെ ധ്യാനിക്കുകയില്ല
നമ്മുടെ ആത്മനിവേദനങ്ങള്‍ പൊട്ടിപ്പുറപ്പഴേക്കും
നമ്മള്‍ സമ്മര്‍ദ്ദത്തിലാവുന്നു
അവര്‍ എല്ലായ്പോഴും ആശ്വസിപ്പിക്കാനെത്തുന്നു
ആഡംബരജീവിതം നയിക്കുന്നവര്‍
നമ്മള്‍ മരിക്കാനൊരുങ്ങണം
ഒരു നൂറു തവണ
നമ്മുടെ ചുണ്ടില്‍നിന്നും ചോരയിറ്റിക്കുന്നു
അവര്‍ കടുംബ്രാണ്ടികൊണ്ട് നമ്മളെ വഴി തെറ്റിക്കുന്നു
നമ്മള്‍ നദിപോല്‍ ഒഴുകുന്നവര്‍
എന്നാല്‍ വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
പഴയ മണത്തോടെ
പാര്‍ത്തീനിയം പോലത്തെ
പാഴ്ചെടികളായി
(മൊഴിമാറ്റം ഉമാ രാജീവ്)
ಧ್ಯಾನಿಸಬಹುದಾದ ದೇವರು
ಆ ದೇವರು ನಮ್ಮನ್ನು ಧ್ಯಾನಿಸುವುದಿಲ್ಲ;
ನಮ್ಮ ಆತ್ಮ ನಿವೇದನೆಗಳು ಪುಟಿದೇಳುವಾಗ ಸ್ವತಃ ನಾವೇ
ಒತ್ತಡಕ್ಕೀಡಾಗುತ್ತೇವೆ.
ಸದಾಕಾಲ ಮೋಜಿನೊಂದಿಗೆ ಬದುಕುವ ಜನ
ಸಾಂತ್ವನ ಹೇಳಲು ಬರುತ್ತಾರೆ;
ನೂರನೆಯ ಸಲ ನಾವು ಸಾಯಲು ಸಿದ್ಧರಾಗಬೇಕಾಗುತ್ತದೆ.
ತುಟಿಗಳಿಂದ ರಕ್ತ ಹನಿಸುತ್ತೇವೆ;
ಅವರು ಬ್ರಾಂಡಿಯ ಜಿಗುಟುತನದಿಂದ ನಮ್ಮನ್ನು ಧೃತಿಗೆಡಿಸುತ್ತಾರೆ.
ನಾವು ನದಿಯಂತೆ ಹರಿದೋಗುವ ಮಂದಿ
ಆದರೆ, ಪಾಥರ್ೇನಿಯಮ್ ಜಾತಿಯ ಇತರೆ ಸಸ್ಯಗಳಂತೆ
ಮರುಹುಟ್ಟು ಪಡೆಯುತ್ತಿರುತ್ತೇವೆ- ಹಳೆ ವಾಸನೆಯೊಂದಿಗೆ.
God Whom We Can Pray
That god, doesn’t meditate us,
when our pleas pop up, we get bottled up.
They come to console,
Who live a life of pleasure.
We should get ready to die
a hundredth time.
We ooze blood from our lips
They appall us with their sticky brandy.
We’re the ones who flow like river,
but born again and again like parthenium plants
with old stench.
Translated by, Ankur Betageri
അപ്പന്റെ സൈക്കിള്‍
മഞ്ജുനാഥ
ഇപ്പോഴുമത്
കുണ്ടും കുഴിയും നിറഞ്ഞ കരിങ്കല്‍പ്പാതയിലൂടെ
നന്നായ് ഓടുന്നു
അപ്പന്‍ ഓടിച്ചിരുന്ന വഴികളിലൂടെ പോയാല്‍
അതനുഭവിച്ചുതീര്‍ത്ത യാതനകള്‍ കാണാനാവും
ഒരുനിമിഷത്തേക്ക്, നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാനാവില്ല
കരയാതിരിക്കാനാവും
അന്ധനെപ്പോലെ ഇടറി അത്
കുഴിയിലേക്കു വീഴുന്നു
ഒരുനിമഷം ഒന്നു നില്‍ക്കുന്നു,
നോക്കുന്നു
അതേ ഉടുപ്പിട്ട്, ബ്രാണ്ടിയും കശുമാങ്ങയും
സപ്പോട്ടയും മണക്കുന്ന അച്ഛന്റെ കൂട്ടുകാരെ
ഇന്നിപ്പോള്‍ നഗ്നനായി, അനാഥനായി
കഴിഞ്ഞ കാലങ്ങളെ ഉരുട്ടിക്കൊണ്ട് മൂലയില്‍
മരണമെത്താത്ത ഒരു വയസ്സനെപ്പോലെ.
(മൊഴിമാറ്റം ഉമാ രാജീവ്)
ಅಪ್ಪನ ಸೈಕಲ್
ಅದು ಈಗಲೂ ಸರಾಗವಾಗಿ ಚಲಿಸುತ್ತದೆಜಲ್ಲಿ ಕಲ್ಲುಗಳ ಉಬ್ಬುತಗ್ಗಿನ ರಸ್ತೆಗಳ ಮೇಲೆ.
ಅವನು ಓಡಾಡಿಸಿದ ಜಾಡನ್ನು ಹಿಡಿಯುವಾಗ
ಅದು ದುಃಖಿಸುವುದನ್ನು ನೀವು ನೋಡಬೇಕು;
ಒಂದು ಗಳಿಗೆ ನೀವೂ ನಕ್ಕು ಅಳದೆ ಇರಲಾರಿರಿ.
ಕಣ್ಣಿಲ್ಲದ ಹೆಳವನೊಬ್ಬ ಮುಗ್ಗರಿಸಿ ಬಿದ್ದಂತೆ ಗುಂಡಿಗೇ
ಹೋಗಿ ಬೀಳುತ್ತದೆ.
ಅವನ ಗೆಳೆಯರು ಬ್ರಾಂಡಿ, ಗೇರುಹಣ್ಣು, ಸಪೋಟ ಹಣ್ಣಿನ ವಾಸನೆ
ಹೊಡೆಯುವ ಅವೇ ಉಡುಪುಗಳಲ್ಲಿ ದುಡಿಯುತ್ತಿರುವುದನ್ನು
ಕ್ಷಣ ನಿಂತು ನೋಡುತ್ತದೆ.
ತಾನೀಗ ಸಂಪೂರ್ಣ ಬೆತ್ತಲೆ, ಅನಾಥನೆನಿಸಿಕೊಂಡೇನೊ
ಮೂಲೆಗೆ ವಾಲಿಕೊಂಡು ಹಳೆ ಘಟನಾವಳಿಗಳನ್ನು ತನ್ನ ಮೈಮೇಲೆ
ಎಳೆದುಕೊಳ್ಳುತ್ತಿರುತ್ತದೆ ಸಾಯದ ಮುದುಕನಂತೆ.
Dad’s bicycle
It moves smoothly even now
On bumpy roads of jalli stones.
While catching the path he rode on,
You should see, the way it suffers;
For a moment, even you won’t fail to
Laugh and then cry.
Like a blind man it stumbles and falls right into the pothole.
It stops for a while and watches
His friends toiling with the same clothes
Smelling of brandy, cashew fruit and chickoo.
Feeling now, totally naked and orphaned,
Leans in a corner, pulling past events,
Over it
Like an undying old man.
Translated by, Ankur Betageri/ k.p.suresh
Subscribe to:
Posts (Atom)
