വിസര്‍ജിക്കാനായി മാത്രം

സന്ധ്യ എന്‍.പി


പട്ടികളും പന്നികളും
നിരന്തരം
വിസര്‍ജ്ജിക്കാനായി മാത്രം
ഉപയോഗിക്കുന്ന ഒരു തൊടി
എനിക്കറിയാം

മുഖം നിറയെ ചെളി പറ്റിച്ച്
പന്നികള്‍ വരുന്നത്
ഒറ്റയൊറ്റയായാണ്
തിന്നുന്നതിനിടയില്‍
വയറൊക്കിപ്പിടിച്ച്
ചന്തി കൂര്‍പ്പിച്ച്
പിരുപിരുന്നനെ
അപ്പിയിട്ട്
ഒരൊച്ച കേട്ട്
ഓടിപ്പോവും അവ.

പട്ടികള്‍
ഇണയോടൊപ്പമാണ് എത്തുക
ആണ്
പുല്‍ക്കുറ്റികളിലെല്ലാം
കാല്‍ പൊക്കി മൂത്രമൊഴിച്ച്
ചുറ്റും എന്തിനോ
പരതി നടക്കും
പെണ്ണ്
പുല്‍ക്കുറ്റികളിലെല്ലാം
മുഖമമര്‍ത്തി മണത്ത്
കാലുകള്‍ മോളോട്ടാക്കി
മൂത്രച്ചൂരില്‍ വീണുരുണ്ട്
പെട്ടെന്ന്
വന്ന വഴിയിലേക്ക്
ഓടിപ്പോകും

പാതിയായ
അപ്പിയിടല്‍ അവസാനിപ്പിച്ച് അതിലേക്ക്
കാല്‍ കൊണ്ട്
ധൃതിയില്‍
മണ്ണുതട്ടി തെറിപ്പിച്ച്
പെണ്ണിനു പിന്നാലെ
പാഞ്ഞുപോകും
പുരുഷന്‍

ವಿಸರ್ಜಿಸಲು ಮಾತ್ರ


ನಾಯಿಗಳೂ ಹಂದಿಗಳೂ
ನಿರಂತರವಾಗಿ
ವಿಸರ್ಜನೆಗೆ ಮಾತ್ರ
ಉಪಯೋಗಿಸುವ ಹಿತ್ತಲು
ನನಗೆ ಗೊತ್ತು

ಮುಖದ ತುಂಬ ಕೆಸರು ಅಂಟಿಸಿಕೊಂಡು
ಹಂದಿಗಳು ಬರುವುದು
ಒಂದೊಂದಾಗಿ
ಕಬಳಿಸುವುದರ ನಡುವೆಯೇ
ಹೊಟ್ಟೆ ಒತ್ತಿ ಹಿಡಿದುಕೊಂಡು
ಕುಂಡೆ ಸಂಕುಚಿಸಿ
ಪಿರಪಿರನೆ
ಹೇತು
ಏನೋ ಸದ್ದು ಕೇಳಿ
ಓಡಿ ಹೋಗುತ್ತವೆ ಅವು.

ನಾಯಿಗಳು
ಜೋಡಿಯ ಕೂಡೆ ಬರುತ್ತವೆ
ಗಂಡು
ಪೊದೆಗಳಲ್ಲೆಲ್ಲ
ಕಾಲೆತ್ತಿ ಮೂತ್ರಿಸಿ
ಸುತ್ತ ಏನೋ
ಹುಡುಕಿ ನಡೆಯುತ್ತವೆ
ಹೆಣ್ಣು
ಪೊದೆಗಳಲ್ಲೆಲ್ಲ ಮುಖವಿಟ್ಟು ಮೂಸಿ
ಕಾಲ ಮೇಲೆತ್ತಿ
ಮೂತ್ರದ ವಾಸನೆಯಲ್ಲಿ ಉರುಳಿಕೊಂಡು
ತಟ್ಟನೆ
ಬಂದ ದಾರಿಯ ಕಡೆ
ಓಡಿ ಹೋಗುತ್ತದೆ

 ಮುಗಿಯದ ಮಲವಿಸರ್ಜನೆಯ
ಮುಗಿಸಿ ಅದರ ಮೇಲೆ ಕಾಲಿಂದ
ಅವಸರದಲ್ಲಿ ಮಣ್ಣು ಕೆದರಿ ಹರಡಿ
ಹೆಣ್ಣಿನ ಹಿಂದೆ ಓಡಿಹೋಗುವನು
ಗಂಡು.

(Translated into Kannada by Abdul Rasheed)

No comments:

Post a Comment