മരണം നിങ്ങളുടെ മനുഷ്യാവകാശമാണ്

പതിപക മോഹന്‍


വയറുകത്തുമ്പോഴും
ഒരുപോള കണ്ണടയ്ക്കാതെ
രാവെന്നോ പകലെന്നോ നോക്കാതെ
ഊടും പാവും
ചേര്‍ത്തത് നീയാണ്.

ഒരൊറ്റ
കരചലനത്താല്‍ നീ
നക്ഷത്രലക്ഷങ്ങളെ
പൊഴിക്കുന്നു.
മഴവില്ലുകളെ വീഴ്ത്തുന്നു.

രാപ്പകലില്ലാതെ നീ
തലങ്ങും വിലങ്ങും
തറിയില്‍ ഇഴകള്‍ പാകുന്നു.
ചോര നീരാക്കി
കഞ്ഞിവെള്ളം
കുടിച്ചു ജീവിക്കുന്നു.
ഞരമ്പുകളെ
പശനൂലുകളാക്കി
ഒരു ചാണ്‍ വയറിനായ് നെയ്യുന്നു.

കൈനിറച്ചും
ചോറുതരാനതിനായില്ലെങ്കിലും
റാട്ടില്‍ നിനക്ക്
വിശ്വാസമുണ്ടായിരുന്നു.
നിന്‍റെ വിയര്‍പ്പിലേക്ക്
നീ ഉരുകിച്ചേര്‍ന്നു.
പൂമ്പാറ്റകളുടെയും
അരയന്നങ്ങളുടെയും
മുല്ലമൊട്ടുകളുടെയും
ചേലിന്‍ കൂമ്പാരങ്ങളില്‍
നീ കിടന്നു.

വിശപ്പിനെ മറന്ന്
കഷ്ടതകളെ ചുമന്ന്
കണ്ണുനീരുകുടിച്ച് നീ
നിന്‍റെ അന്ത്യവിധി എഴുതുന്നു.

അശരണമായ
നിന്‍റെ കണ്ണുകള്‍
കുഴിയിലാണ്ടു പോയിരിക്കുന്നു.
ചിറുകുകള്‍ ഒടിഞ്ഞ്
തറികള്‍ തകര്‍ന്ന്
നിന്‍റെ ജീവിതം
ശവപ്പറമ്പായിരിക്കുന്നു.

നമ്മുടെ ചോറായിരുന്ന
തൊഴിലിനെ താറുമാറാക്കിയ
പുതിയ കാലത്തെ
ഞാന്‍ പഴിയ്ക്കുന്നു.

നെയ്യുന്ന കരങ്ങള്‍ക്കും
ചലിക്കുന്ന കാലുകള്‍ക്കും
പണി നിഷേധിക്കപ്പെടുന്നത്
നാട്ടില്‍ സാധാരണമായിരിക്കുന്നു.

മരണം നിങ്ങളുടെ മനുഷ്യാവകശമാണ്.

(തെലുങ്കാനയിലെ 'സിരിസില്ല'യില്‍ അടുത്തകാലത്ത് ആത്മാഹുതി ചെയ്ത 37 പവര്‍ലും നെയ്ത്തുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എഴുതിയത്)

(മൊഴിമാറ്റം എം ആര്‍ രേണുകുമാര്‍)

మరణం నీ మానవ హక్కే


పొద్దస్తమానం
కళ్ళలో వత్తులేసుకుని
పేగులు పికిలిపోతున్నా పేగులతికి
పడుగుపేకల్ని కలనేసినవాడివి

ఒక్క చేతికదలికతో
లక్ష చుక్కల్ని రాల్చి
రంగురంగుల ఇంద్ర ధనుస్సుల్ని
వాకిట్లో కుమ్మరించేవాడివి

జోటగొట్టి..పూటిగోట్టి..పోగుల్ని సరిజేసి
ఏ పూటకాపూట గంజినీళ్ళతో జరిపేవాడివి
రక్తాన్ని రంగులపూసి
నరాలపోగుల్ని అచ్చులతికి నేసేవాడివి

నీకునువ్వు కరిగి ఆవిరైపోయి
సీతాకోకచిలుకలు..రాయంచలు..మల్లెమొగ్గలు
అందాలు కుప్పలుపోసేవాడివి

బాధలు నీకివ్వాళ్ళ కొత్తయినట్టు
ఆకలినీకసలే తెలియనట్టు
నీకు నువ్వే అంతిమతీర్పిచ్చుకున్నావ్
కన్నీరే తెలియనట్టు శాసించు కున్నావ్


పాతాళంలోకి పాతుకుపోయిన
నీ అసహాయపు చూపుల సాక్షిగా చెబుతున్నా
నీ రెక్కల్ని విరిచేసి
మగ్గాల్ని కూల్చేసి
బతుకును వల్లకాడు చేసి
నమ్ముకున్న వృత్తినే నిషిద్ధ క్షేత్రం చేసిన
సింథటిక్ వ్యవస్థ సాక్షిగా చెబుతున్నా

చేసే చేతులకు
కదిలే అడుగులకు
పని కల్పించకపోవదం రాజ్యం సహజాతమైతే

మారణం నీ మనవ హక్కే.

Death is your human right 


Keeping lights in eyes
Whole day
Though the bowels break
Bonding the strands
You are the one who had woven
Warps and wefts together

Just with a move of a hand
You perch down laks of stars
And pour down at the premises
Multihued rainbows

Picking and battening adjusting the strands
Every day and night
You move with rice water
Mixing blood in the colour
Gluing the strands of nerves to molds
You weave
For you span of hunger
Though it could not give a fistful of food
You had faith in the pulley of caste
You yourself melt into vapor
You lay the heaps of beauties of
Butterflies swans and jasmine buds
As if the troubles today are new to you
As id you never knew the hunger
You yourself had given the final judgment
As if you never knew tears you ruled yourself
I say Pledging on your helpless looks
 buried in the underworld
Breaking your wings
Demolishing your loom
 Turning life a grave yard
I say pledging on the synthetic system
That turned the profession in which we had faith
A prohibited land
For the doing hands
And moving legs
Not providing any work is a natural to the country
Death is your human right

(As homage to 37 power loom labor who committed suicide in sirisilla recently) 

No comments:

Post a Comment