ഞാൻ നീലക്കവിതകൾ എഴുതുന്നു

മന്ദാരപ്പു ഹൈമവതി


ഒരു പെണ്ണ്
നിങ്ങളെ
ധൈര്യവും നിർഭയത്വവും മുറ്റിനിൽക്കുന്ന
വീരവനിത രുദ്രമ്മാദേവിയുടെ മുഖത്തെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.

ഒരു പെണ്ണ്
നിങ്ങളെ
ശാസ്ത്രത്തിന്റെ പര്യായമായ
മാഡം ക്യൂറിയെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.

ഒരു പെണ്ണ്
നിങ്ങളെ
ആത്മാഭിമാനം കാക്കാൻ
ബ്രിട്ടീഷുകാരോട് പടപൊരുതിയ
ഝാൻസി ലക്ഷ്മിഭായിയെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.

ഒരു പെണ്ണ്
നിങ്ങളെ
വേദപണ്ഡിതന്മാരെ ചർച്ചയിൽ തോൽ‌പ്പിച്ച
ഗാർഗ്ഗിമൈത്രേയിമാരെ
ഓർമ്മിപ്പിക്കുകയില്ല.

ഒരു പെണ്ണ്
നിങ്ങളുടെ ഹൃദയാകാശത്തിലെ
തിളങ്ങുന്ന ഒരു താരം മാത്രമാണ്.
അർദ്ധനഗ്നയായ ഒരു ശിൽ‌പ്പസുന്ദരപ്രതിമ.

വിജ്ഞാനശാസ്ത്രം
ആണവായുധങ്ങളിലേക്ക് യാത്ര ചെയ്താലും
പെണ്ണിന്റെ കാര്യം വന്നാൽ ലോകം
ആദിമയുഗത്തിലേക്ക് തിരിച്ചുപോകും.

ഒരു പെണ്ണ്
ശൃംഗാരത്തിന്റെ പ്രതീകം
സംവേദനത്തിന്റെ സൂചകം
കവിയാകട്ടെ, ചിത്രകാരനാകട്ടെ
എന്റെ ശരീരം
സുന്ദരലിപികളിൽ കൊത്തിവെയ്ക്കുന്നു.
എന്റെ ശരീരം
വെള്ളിത്തിരയുടെയും പരസ്യലോകത്തിന്റെയും
തലസ്ഥാനം.

നിനക്ക്
പെണ്ണിന്റെ മറ്റൊരു പേരാണ് ശരീരം.

എന്റെ മനസ്സിന്റെ
അന്ത:സംഘർഷങ്ങൾ
നിനക്കൊരിക്കലും മനസ്സിലാകില്ല
വേദന എന്റെ മനസ്സിനു തീപിടിപ്പിക്കുമ്പോൾ
പ്രശ്നങ്ങൾ എന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുമ്പോൾ
എന്റെ പേന
യാഥാർത്ഥ്യത്തെക്കുറിച്ചെഴുതുന്നു.

യാഥാർത്ഥ്യങ്ങൾ നീലക്കവിതകളാണെങ്കിൽ
ഞങ്ങൾ നീലക്കവിതകൾ മാത്രമെഴുതും.
യാഥാർത്ഥ്യങ്ങളാണ്
ഞങ്ങളുടെ
കവിതയുടെ
വിഷയം.

(മൊഴിമാറ്റം കെ.എം.പ്രമോദ്)


నీలి కవితలే రాస్తాము


స్త్రీ అంటే నీకు
అవక్ర విక్రమోపేత
అఖండ సాహసోపేత
వీర వనిత రుద్రమ దేవి
ఙ్ఞాపకం రాదు

స్త్రీ అంటే నీకు
పరిశోధనే పర్యాయపదమై
జీవించిన మేడం క్యూరీ
గుర్తుకు రాదు

స్త్రీ అంటే నీకు
ఆత్మ గౌరవనికి భంగం కలిగినపుడు
ఆంగ్లేయులను ఎదిరించిన
ఝాన్సీ లక్ష్మీభాయి
స్పురించదు

స్త్రీ అంటే నీకు
వేద వేత్తలతో వాదించి ఓడించిన
గార్గి మైత్రేయిలు ఙ్ఞప్తికి రాదు

స్త్రీ అంటే
నీ హృదయాకాశంలో
మెరిసే తారలు
అర్ద నగ్న శిల్ప సుందరులే కదా

విఙ్ఞాన శాస్త్ర రీత్యా
ప్రపంచం అణ్వాయుధం దాకా పయనించినా
అతివ దగ్గర మాత్రం
ఆదిమ యుగానికే తిరోగమిస్తుంది
స్త్రీ అంటే
శృంగారానికి సంకేతం
స్త్రీ అంటే ఒక సెక్స్ సింబల్
ఈ దృక్పధం మారదు కదా
కవికీ చిత్రకారుడికీ
నా శరీరమే కదా
వర్ణనీయ వస్తువు
చలన చిత్రాలకు
వ్యాపార ప్రకటనలకు
పెట్టుబడి నా శరీరమే కదా
స్త్రీ కి పర్యాయపదం
శరీరమే అని భావించిన మీకు
నా మనోభావాలు
నా అంతర్గత వేదనలు
అర్థం కావు
భాధ మనసును జ్వలింపచేసినపుడు
సమస్య హృదయాన్ని తొలిచివేసినపుడు
నా కలం పలుకుతుంది నిజం
ఆ నిజాలే నీలికవితలైతే
నీలి కవితలే రాస్తాము మేము
నిజాలే మా కవితా వస్తువులు.

No comments:

Post a Comment