തെലുഗു കവി. വിജയവാഡ ജന്മദേശം. പെണ്‍വാദ രചനകളാല്‍ ശ്രദ്ധനേടി. സൂര്യുഡു തപ്പിപോയാടു, നിഷിദ്ധാക്ഷരി, നീലിഗോരിണ്ട എന്നിവ കവിതാസമാഹാരങ്ങള്‍. വനചിനുകുലു ഉപന്യാസകൃതി. നിരവധി ദേശീയ കവിസമ്മേളനങ്ങളില്‍ പങ്കെടുത്ത ഇവര്‍ തുഞ്ചന്‍ ഉത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. കൃഷ്ണശാസ്ത്രി അവാര്‍ഡ്, ഫ്രീ വേഴ്സ് ഫ്രണ്ട് അവാര്‍ഡ്, ശ്രീശ്രീ പുരസ്കാരം എന്നിവ ലഭിച്ചു.
Showing posts with label MANDARAPPU HYMAVATHY. Show all posts
Showing posts with label MANDARAPPU HYMAVATHY. Show all posts
മന്ദാരപ്പ് ഹൈമവതി
തെലുഗു കവി. വിജയവാഡ ജന്മദേശം. പെണ്‍വാദ രചനകളാല്‍ ശ്രദ്ധനേടി. സൂര്യുഡു തപ്പിപോയാടു, നിഷിദ്ധാക്ഷരി, നീലിഗോരിണ്ട എന്നിവ കവിതാസമാഹാരങ്ങള്‍. വനചിനുകുലു ഉപന്യാസകൃതി. നിരവധി ദേശീയ കവിസമ്മേളനങ്ങളില്‍ പങ്കെടുത്ത ഇവര്‍ തുഞ്ചന്‍ ഉത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. കൃഷ്ണശാസ്ത്രി അവാര്‍ഡ്, ഫ്രീ വേഴ്സ് ഫ്രണ്ട് അവാര്‍ഡ്, ശ്രീശ്രീ പുരസ്കാരം എന്നിവ ലഭിച്ചു.
വിലക്കപ്പെട്ട അക്ഷരം
മന്ദാരപ്പു ഹൈമവതി
ലിംഗനിർണ്ണയ പരിശോധനയിൽ
പെൺകുഞ്ഞാണെന്നറിഞ്ഞതിനുശേഷം
സാമ്രാജ്യം നഷ്ടമായതുപോലെ
മൂന്നാം ലോകമാഹായുദ്ധത്തിന്റെ കരിമേഘം
ഉരുണ്ടുകൂടിയപോലെ
നിന്റെ മുഖം മങ്ങിപ്പോയത്
എന്തുകൊണ്ടാണമ്മേ?
എന്തിനാണെന്റെ ചെറുജീവനെ
കാറ്റിനെറിഞ്ഞുകൊടുത്തത്?
കളിയായ്പ്പോലും ആരെങ്കിലും
പൂവിതളുകൾ ഞെരിച്ചുകളയുമോ?
പിന്നെയെന്തിനാണ്
ഗർഭപാത്രതടാകത്തിൽ
വിരിയാൻ വെമ്പിനിൽക്കുന്ന
താമരമുകുളത്തെപ്പിഴുതെറിയാൻ
നിനക്കുതോന്നിയതമ്മേ?
കൊക്കുകൊണ്ടു മുട്ടത്തോടുപൊട്ടിച്ച്
കുഞ്ഞുപക്ഷി
തന്റെ കുഞ്ഞുചിറകുകൾ വിരിച്ച്
പുറം ലോകത്തേക്കെത്തിനോക്കുന്നു.
പശുക്കുട്ടിയാണെങ്കിലോ
സന്തോഷത്തോടെ തുള്ളിച്ചാടി നടക്കുന്നു.
പക്ഷിമൃഗാദികൾ പോലും
സ്വന്തം കുട്ടികളെ കൊല്ലുന്നില്ലല്ലോ.
പിന്നെ
ഞാനീലോകത്തേക്കു വരുന്നതിനെപ്പറ്റി
ഭയപ്പെടുന്നത്
എന്തിനാണമ്മേ?
കല്യാണത്തിനുശേഷം
കഴുത്തിൽ മഞ്ഞച്ചരടുകെട്ടി
സൂത്രധാരൻ തോൽപ്പാവയെയെന്ന പോലെ
ഞാൻ നിയന്ത്രിക്കപ്പെടുമെന്ന് ഭയന്നാണോ അമ്മേ?
കലയും സ്വപ്നവുമൊക്കെ നശിച്ച് ഞാൻ
നിറം മങ്ങിയ ചിത്രം പോലെയാവുമെന്ന ഭയമാണോ?
മരുഭൂമിയിലെ വെള്ളം പോലെ
മനുഷ്യത്വം വരളുമ്പോൾ
ആത്മാവിനെ പണക്കാർക്ക്
തോൽപ്പാവയെപ്പോലെ വിൽക്കുമ്പോൾ
വൃദ്ധസദനത്തിലേക്ക് പറവകളെപ്പോലെ
അമ്മമാരും ചേക്കേറുന്നു.
കുഞ്ഞുപെൺകുട്ടികൾ
വിലക്കപ്പെട്ട അക്ഷരമാകുന്നു.
അപ്പോൾ
പട്ടിണിയുടെ പാഠങ്ങൾ സ്വയം പഠിച്ച്
കുട്ടിയുടെ വിശപ്പുമാറ്റാൻ
ഒരമ്മയുമുണ്ടാകില്ല.
അർദ്ധരാത്രിയിൽ കതകിനു മുട്ടുന്ന സഹോദരന്
കഞ്ഞിവിളമ്പാൻ
അവിടെ ഒരു ചെറുപെങ്ങൾ ഉണ്ടാകില്ല.
അപ്പോൾ
ആണിന്റെ അഹങ്കാരത്തെ ശമിപ്പിക്കാൻ
ഒരു ഭാര്യയുമുണ്ടാകില്ല.
ഇത് തുടർന്നാൽ
നമ്മൾ കല്യാണം കഴിക്കാൻ
സ്ത്രീകൾക്ക് അങ്ങോട്ട് കാശുകൊടുക്കുന്ന രീതി
മടങ്ങിവരും.
(മൊഴിമാറ്റം കെ.എം.പ്രമോദ്)
నిషిద్దాక్షరి
లింగ నిర్ధారణ పరీక్షలో
ఆడపిల్లనని తెలిసాక
సామ్రాజ్యాలు కోల్పొయినట్లు
మూడో ప్రపంచ యుద్ధమేఘాలు
ముసురుకొన్నట్లు
అలా దిగులు ముఖం
వేలాడదీస్తావెందుకు
నా ఉలిపిరి ప్రాణాన్ని
గాలిలో కలిపేయాలనుకొంటావెందుకు
చూస్తూ చూస్తూ పూలరేకులనైనా
చిదిమి పారవేయలేం
అలాంటిది అమ్మ కడుపులోని
ఉమ్మనీటి సరస్సు నుంచి
కొత్త ప్రపంచం పొత్తిళ్ళలోనికి
ఓ తామరమొగ్గలా ఉదయించాలనుకొని
రోజుల్ని లెక్కపెడుతున్నదాన్ని
నా రాకని నిషేధిస్తావెందుకు
ముక్కుతో గుడ్డుని పొడుస్తూ
చిన్ని చిన్ని రెక్కలు విప్పి
ఈ లోకంలోకి తొంగి చూస్తుంటుంది పక్షిపిల్ల
చెంగుచెంగున
చెంగనాలు వేస్తూ
ఉరకలు వేస్తుంటుంది దూడ
పక్షైనా పశువైనా
తమ పిల్లలకి తామే మరణశిక్ష వేయవు
మరెందుకమ్మా! నా రాకకు భయపడతావు
మెడలో పసుపుతాడు బిగిసినాక
తెరవెనుక సూత్రధారుడు ఆడిస్తే
ఆడే తోలు బొమ్మలా
కలలు కళలు రేఖలు చెరిగిపోయి
రంగులు వెలసిన చిత్రంలా
సర్వావయవాలు ఆభరణాలతో అలంకృతమై
తల మాత్రమే లేని శిలావిగ్రహంలా
మిగిలిపోతానని బాధపడుతున్నావా! అమ్మా!
ఇసుకపర్రల్లో ఇంకిపోయే నీటిలా
మానవత్వం మంట కలిసినపుడు
ధనం చేతి కీలుబొమ్మలై
ఆత్మలు అమ్ముడుపోతున్నప్పుడు
కన్నతల్లులే వృద్ధాశ్రమాల
వలసపక్షులౌతారు
ఆడపిల్లలే నిషిద్ధాక్షరాలౌతారు
అప్పుడు
పస్తుల పాఠాలు తాము మాత్రమే చదువుకొంటూ
పిల్లల ఆకలి తీర్చటానికి ఓ తల్లి ఉండదు
అర్థరాత్రి ఇంటికి వచ్చిన అన్నకు
తలుపుతీసి అన్నం పెట్టడానికి
ఓ చెల్లి ఉండదు
అహంకారాన్నంతా భరించి
అణకువతో పడివుండే ఓ భార్యా ఉండదు
ఇదే కొనసాగితే
వరకట్నాల చిరునామా చెరిగిపోయి
కన్యాశుల్కం పునావృతమౌతుందేమో
అప్పుడైనా ఇప్పుడైనా
బాధితులం మనమేగదా !
ഞാൻ നീലക്കവിതകൾ എഴുതുന്നു
മന്ദാരപ്പു ഹൈമവതി
ഒരു പെണ്ണ്
നിങ്ങളെ
ധൈര്യവും നിർഭയത്വവും മുറ്റിനിൽക്കുന്ന
വീരവനിത രുദ്രമ്മാദേവിയുടെ മുഖത്തെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.
ഒരു പെണ്ണ്
നിങ്ങളെ
ശാസ്ത്രത്തിന്റെ പര്യായമായ
മാഡം ക്യൂറിയെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.
ഒരു പെണ്ണ്
നിങ്ങളെ
ആത്മാഭിമാനം കാക്കാൻ
ബ്രിട്ടീഷുകാരോട് പടപൊരുതിയ
ഝാൻസി ലക്ഷ്മിഭായിയെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.
ഒരു പെണ്ണ്
നിങ്ങളെ
വേദപണ്ഡിതന്മാരെ ചർച്ചയിൽ തോൽപ്പിച്ച
ഗാർഗ്ഗിമൈത്രേയിമാരെ
ഓർമ്മിപ്പിക്കുകയില്ല.
ഒരു പെണ്ണ്
നിങ്ങളുടെ ഹൃദയാകാശത്തിലെ
തിളങ്ങുന്ന ഒരു താരം മാത്രമാണ്.
അർദ്ധനഗ്നയായ ഒരു ശിൽപ്പസുന്ദരപ്രതിമ.
വിജ്ഞാനശാസ്ത്രം
ആണവായുധങ്ങളിലേക്ക് യാത്ര ചെയ്താലും
പെണ്ണിന്റെ കാര്യം വന്നാൽ ലോകം
ആദിമയുഗത്തിലേക്ക് തിരിച്ചുപോകും.
ഒരു പെണ്ണ്
ശൃംഗാരത്തിന്റെ പ്രതീകം
സംവേദനത്തിന്റെ സൂചകം
കവിയാകട്ടെ, ചിത്രകാരനാകട്ടെ
എന്റെ ശരീരം
സുന്ദരലിപികളിൽ കൊത്തിവെയ്ക്കുന്നു.
എന്റെ ശരീരം
വെള്ളിത്തിരയുടെയും പരസ്യലോകത്തിന്റെയും
തലസ്ഥാനം.
നിനക്ക്
പെണ്ണിന്റെ മറ്റൊരു പേരാണ് ശരീരം.
എന്റെ മനസ്സിന്റെ
അന്ത:സംഘർഷങ്ങൾ
നിനക്കൊരിക്കലും മനസ്സിലാകില്ല
വേദന എന്റെ മനസ്സിനു തീപിടിപ്പിക്കുമ്പോൾ
പ്രശ്നങ്ങൾ എന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുമ്പോൾ
എന്റെ പേന
യാഥാർത്ഥ്യത്തെക്കുറിച്ചെഴുതുന്നു.
യാഥാർത്ഥ്യങ്ങൾ നീലക്കവിതകളാണെങ്കിൽ
ഞങ്ങൾ നീലക്കവിതകൾ മാത്രമെഴുതും.
യാഥാർത്ഥ്യങ്ങളാണ്
ഞങ്ങളുടെ
കവിതയുടെ
വിഷയം.
(മൊഴിമാറ്റം കെ.എം.പ്രമോദ്)
నీలి కవితలే రాస్తాము
స్త్రీ అంటే నీకు
అవక్ర విక్రమోపేత
అఖండ సాహసోపేత
వీర వనిత రుద్రమ దేవి
ఙ్ఞాపకం రాదు
స్త్రీ అంటే నీకు
పరిశోధనే పర్యాయపదమై
జీవించిన మేడం క్యూరీ
గుర్తుకు రాదు
స్త్రీ అంటే నీకు
ఆత్మ గౌరవనికి భంగం కలిగినపుడు
ఆంగ్లేయులను ఎదిరించిన
ఝాన్సీ లక్ష్మీభాయి
స్పురించదు
స్త్రీ అంటే నీకు
వేద వేత్తలతో వాదించి ఓడించిన
గార్గి మైత్రేయిలు ఙ్ఞప్తికి రాదు
స్త్రీ అంటే
నీ హృదయాకాశంలో
మెరిసే తారలు
అర్ద నగ్న శిల్ప సుందరులే కదా
విఙ్ఞాన శాస్త్ర రీత్యా
ప్రపంచం అణ్వాయుధం దాకా పయనించినా
అతివ దగ్గర మాత్రం
ఆదిమ యుగానికే తిరోగమిస్తుంది
స్త్రీ అంటే
శృంగారానికి సంకేతం
స్త్రీ అంటే ఒక సెక్స్ సింబల్
ఈ దృక్పధం మారదు కదా
కవికీ చిత్రకారుడికీ
నా శరీరమే కదా
వర్ణనీయ వస్తువు
చలన చిత్రాలకు
వ్యాపార ప్రకటనలకు
పెట్టుబడి నా శరీరమే కదా
స్త్రీ కి పర్యాయపదం
శరీరమే అని భావించిన మీకు
నా మనోభావాలు
నా అంతర్గత వేదనలు
అర్థం కావు
భాధ మనసును జ్వలింపచేసినపుడు
సమస్య హృదయాన్ని తొలిచివేసినపుడు
నా కలం పలుకుతుంది నిజం
ఆ నిజాలే నీలికవితలైతే
నీలి కవితలే రాస్తాము మేము
నిజాలే మా కవితా వస్తువులు.
സർപ്പാലിംഗനം
മന്ദാരപ്പു ഹൈമവതി
എല്ലാം വളരെ നന്നായിരുന്നു
അതു വരെ.
കാമത്തോടെയാകട്ടെ
മോഹത്തോടെയാകട്ടെ
ഇരു മേനികൾ ഒന്നായി.
ലോകത്തെ മുഴുവൻ മറന്നുപോയ
നിർവൃതിയുടെ ആ മധുര മുഹൂർത്തത്തിൽ
നീ
നിന്റെ അക്ഷരങ്ങളുടെ ആവനാഴിയിൽ നിന്നും
ഒരമ്പെടുത്തു തൊടുത്തു
“എപ്പോഴാണ് നിനക്ക് ശമ്പളം കിട്ടുക”
ഒരു വേശ്യ പോലും
ഈ സമയത്ത്
ഇങ്ങനെ ചിന്തിക്കുകയില്ല
ഒരു വന്യമൃഗം പോലും
ഇങ്ങനെ പെരുമാറുകയില്ല.
പൊടുന്നനെ
ഒരായിരം രാക്ഷസപ്പല്ലികൾ
എന്റെ മേൽ
ഇഴഞ്ഞുനടന്നു.
മനസ്സു ഞെട്ടിത്തരിച്ചുപോയ
ആ നിമിഷത്തിൽ
എനിക്ക് നിന്നെ
എന്റെ ജീവിതത്തിൽ നിന്നും
ദൂരേക്ക്, വളരെ ദൂരേക്ക്
പറിച്ചെറിയാൻ തോന്നുന്നു.
പക്ഷെ
ഒരു ഭാരതസ്ത്രീയായതിനാൽ
ഞാൻ
യാഥാസ്ഥിതികത്വത്തിന്റെ ശവക്കല്ലറയിൽ
ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.
വിവാഹത്തിന്റെ ചെളിക്കുണ്ടിൽ പൂണ്ട്
ഞാൻ ശ്വാസം കിട്ടാതെ പിടയ്ക്കുന്നു.
അതിനാൽ
ജീവിതത്തിൽ നിന്നു പോയിട്ട്
എന്റെ ശരീരത്തിൽ നിന്നു പോലും
നിന്നെ വിട്ടുകളയാൻ
എനിക്കാവില്ല.
ഓരോ നിമിഷവും സഹിച്ചു സഹിച്ച്
ഞാൻ മരണം വരെയുണ്ടാകും
നിന്റെ സർപ്പാലിംഗനത്തിലമർന്നുകൊണ്ട്.
(മൊഴിമാറ്റം കെ.എം.പ്രമോദ്)
సర్పపరిష్వంగం
అంతాబాగానేవుంది
అప్పటివరకు
కామంతోనైతేనేమి
మోహంతోనైతేనేమి
ఇరువురి తనువులు ఒకటైనాక
అద్వైత సిద్ధి పొందినాక
ఈలోకాన్నే మరిచిపోయిన
అమృతఘడియల్లో
అక్షరతూణీరంనుంచి
ఒకప్రశ్నలబాణం సంధిస్తావు
"జీతం ఎప్పుడిస్తారు"
వేశ్యకూడా ఆసమయంలో
ఆప్రశక్తితేదు
పశువైనా ప్రవర్తించదు
మరోవిధంగా
ఒక్కసారిగా
వేయిరాక్షస బల్లులు
మీదపాకినట్టు
మనసు ఝడుసుకున్న ఆక్షణంలో
నాజీవితంనుంచి
దూరంగా సుదూరంగా
విజిలిలించేయాలనుకున్నాను
కాని భారతస్త్రీనైనందుకు
సంప్రదాయాల సజీవసమాధిలో
ఊపిరాడక గిలగిల కొట్టుకుంటూ
వివాహం ఊబిలో
కూరుకుపోతునప్పుడు
జీవితంనుంచి కాదుకదా
శరీరంనుంచైనా కించెతు కూడా
దూరం అవడం నాచేతుల్లో లేనిపని
క్షణక్షణం ఇలా
రాజీపడుతూనే
మృత్యుపర్యంతం
బ్రతికేస్తూనేవుంటాను
నీసర్పపరిష్వంగంలో
Subscribe to:
Posts (Atom)