1965 ൽ കൊടക് ജില്ലയിലെ സുന്തിക്കൊപ്പയിൽ ജനനം. കവിതാ സമാഹാരങ്ങൾ: 1)നന്ന പാടിഗെ നാനു, 2)നരകദ കെന്നാലിഗെ എന്തഹ നിന്ന ബെന്ന ഹുരി. മൂന്നു ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും അഞ്ച്സാഹിത്യ പങ്തി സമാഹാരങ്ങളും. അത്യുത്തരകേരളത്തിലെ മുസ്ലീം ഗ്രാമീണ ജീവിതം ആവിഷ്കരിക്കുന്ന 'ഹൂവിന കൊല്ലി' എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഗോൾഡൻ ജൂബിലി പുരസ്കാരം, കർണ്ണാടക സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കെണ്ട സംപിഗെ എന്ന തിരമൊഴി സാഹിത്യ ജേണലിന്റെ എഡിറ്ററും ആകാശവാണി ഉദ്യോഗസ്ഥനുമാണ്.
Showing posts with label ABDUL RASHEED. Show all posts
Showing posts with label ABDUL RASHEED. Show all posts
അബ്ദുള്‍ റഷീദ്
1965 ൽ കൊടക് ജില്ലയിലെ സുന്തിക്കൊപ്പയിൽ ജനനം. കവിതാ സമാഹാരങ്ങൾ: 1)നന്ന പാടിഗെ നാനു, 2)നരകദ കെന്നാലിഗെ എന്തഹ നിന്ന ബെന്ന ഹുരി. മൂന്നു ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും അഞ്ച്സാഹിത്യ പങ്തി സമാഹാരങ്ങളും. അത്യുത്തരകേരളത്തിലെ മുസ്ലീം ഗ്രാമീണ ജീവിതം ആവിഷ്കരിക്കുന്ന 'ഹൂവിന കൊല്ലി' എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഗോൾഡൻ ജൂബിലി പുരസ്കാരം, കർണ്ണാടക സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കെണ്ട സംപിഗെ എന്ന തിരമൊഴി സാഹിത്യ ജേണലിന്റെ എഡിറ്ററും ആകാശവാണി ഉദ്യോഗസ്ഥനുമാണ്.
ഒരു സ്വന്തം കവിത
അബ്ദുള്‍ റഷീദ്
നിന്റെ വിയർപ്പു നിറഞ്ഞിരിക്കാവുന്ന മാറിടം.
നിന്റെ കാൽനഖങ്ങൾക്കിടയിലെ കടൽമങ്ങൽ
നിന്റെ മുടിച്ചുരുളിൽ കുടുങ്ങിപ്പോയ പക്ഷിത്തൂവൽ
നീ തന്നെ നിന്റെ പുറത്തുണ്ടാക്കിയ നഖക്ഷതങ്ങൾ.
ഇതിനൊന്നും കാരണം ഞാനല്ല എന്നതാണ് എന്റെ ഖേദം.
നിന്റെ ജാഗ്രത്തായ ഉദാസീനത
മൂരി നിവർത്തുമ്പോൾ
നിന്റെ പുറവടിവിന്റെ, വിരലുകളുടെ ലാസ്യം.
കുറച്ചു മാത്രം നൽകുകയും
ഏറെപ്പിടിച്ചു വെയ്ക്കുകയും
ചെയ്യുന്ന നിന്റെ ഔദാര്യം.
എന്റെ മുടിയിഴകളിൽ
നിന്റെ ചതുരവിരലുകളോടിച്ച് തഴുകിയുറക്കാം
എന്ന നിന്റെ വിഫലമായ ധാർഷ്ട്യം.
ഉറക്കച്ചടവിൽ പുലമ്പി, ഞാൻ വീണ്ടും ഉറങ്ങാൻ പോകും.
എല്ലാറ്റിനേയും കണ്ട് ഇല്ലാതായിപ്പോകും.
നിന്നെ ദൂരേക്കയച്ച്
മടങ്ങിവന്ന്
ഉള്ളതാണോ എന്ന്
ഓരോന്നിനെയും തൊട്ടു നോക്കും.
(മൊഴിമാറ്റം പി.എന്‍. ഗോപീകൃഷ്ണന്‍)
ಒಂದು ಸ್ವಂತ ಪದ್ಯ
ನಿನ್ನ ಬೆವರಿಕೊಂಡಿರಬಹುದಾದ ಎದೆ
ಮತ್ತು ನಿನ್ನ ಕಾಲ ಬೆರಳ ಉಗುರಲ್ಲಿ ಕಡಲಿನ ಮರಳು
ಮತ್ತು ನಿನ್ನ ಮುಂಗುರುಳಲ್ಲಿ ಸಿಕ್ಕಿಕೊಂಡಿರುವ ಹಕ್ಕಿಯ ಗರಿ
ನೀನೇ ನಿದ್ದೆಯಲ್ಲಿ ಪರಚಿಕೊಂಡಿರುವ ನಿನ್ನ ಬೆನ್ನ ಗೀರು
ಮತ್ತು ಇದು ಯಾವುದಕ್ಕೂ ಕಾರಣನಲ್ಲನೆಂಬ ನನ್ನ ಕೊರಗು.
ನಿನ್ನ ಎಚ್ಚ್ರರದ ಉದಾಸೀನ, ಮೈಮುರಿದುಕೊಳ್ಳುವ ನಿನ್ನ ಬೆನ್ನ ಬೆರಳ ಲಾಸ್ಯ,
ಮತ್ತು ಇಷ್ಟಿಷ್ಟೇ ಬಿಟ್ಟು ಹಿಂದಿಡಿದಿಟ್ಟುಕೊಳ್ಳುವ ನಿನ್ನ ಔದಾರ್ಯ ಮತ್ತು
ನನ್ನ ಮುಡಿಯಲ್ಲಿ ಬೆರಳಿಟ್ಟು ನಿದ್ದೆ ಮಾಡಿಸಬಹುದೆನ್ನುವ
ನಿನ್ನ ಮರುಳು ಧೈರ್ಯ!
ನಾನು ಏನೋ ತೊದಲುವೆನು, ಮತ್ತೆ ನಿದ್ದೆ ಹೋಗುವೆನು
ಎಲ್ಲವನು ಕಂಡು ಇಲ್ಲವಾಗುವೆನು
ಇರುವುದೇ ಎಲ್ಲವು ಎಂದು ಮುಟ್ಟಿ ನೋಡುವೆನು
ನಿನ್ನ ದೂರ ಕಳಿಸಿ ಬಿಟ್ಟು ಬಂದು….
A Personal Poem
Your sweat-filled chest
And the grains of sand from the sea inside your toe nail
And the feather caught in the curls of your hair
The scratch marks on your back that you have yourself made
And my grief at not being responsible for any of these.
Your alert indifference,
the grace of the fingers while you stretch your body,
and your generosity of yielding in small measures and withholding,
your crazy confidence that I can be put to sleep
by your flirtatious fingers in my hair!
I blabber and go back to sleep,
see all and cease to be,
touch and see if everything is in place,
returning after sending you away…
Tired I keep looking…
in this hollow sun that is neither the ladies, nor the lord,
and with even the kids beyond reach,
and moonlit brains, and this mad laughter,
I simply stare
at the lord arising from the fog
created by the chaos of the howling ladies…
I stare. He sees all.
നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പില്‍ സുഗന്ധം പൂശട്ടെ
അബ്ദുള്‍ റഷീദ്
നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ സുഗന്ധം പൂശട്ടെ.
ജീവനോടിരിക്കുന്നവയ്ക്ക് ഓർമ്മകൾ വേണ്ട.
അതുകൊണ്ട്
നാം കൂടിച്ചേർന്നില്ല.
പരസ്പരം കണ്ടിട്ടില്ല.
എന്തെല്ലാം ചെയ്തുവോ, അതെല്ലാം
ഭാവനയിൽ മാത്രം.
നീ ഒരു വിളക്കു പ്രതിമ, അനന്യ സുഗന്ധം
പകലിൽ തലകത്തിവീണ പാരിജാതം
നീ നക്ഷത്രമുഖി, പ്രകാശരശ്മി
നിന്റെ ഉടലിന്റെ ഇരുട്ടിലേക്ക് വിളിച്ചടുപ്പിച്ച്
നീ എന്റെ കണ്ണുപൊത്തി.
നീ മലയരുവിയുടെ ഉറവ് പോലെ.
നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ
സുഗന്ധം പൂശട്ടെ.
ഇറ്റിറ്റായി വീഴുന്ന
സുഖങ്ങളെ, സങ്കടങ്ങളെ, മറ്റനേകം അറിയാത്ത ശബ്ദങ്ങളെ
അമർത്തി വെച്ചവൾ
നീ ഒരു കള്ളിപ്പെണ്ണ്.
നീ മാതൃഹൃദയം.
കണ്ണുപൊത്തിക്കളിക്കുന്ന കുട്ടി.
നടുവിൽ എണീറ്റ് മെയ് കുടഞ്ഞ്
വീണ്ടും തയ്യാറെടുക്കുന്നവൾ.
ഒന്നും അറിയില്ലെന്ന് നടിച്ച്
പലതും പഠിപ്പിച്ചവൾ.
നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ
സുഗന്ധം പൂശട്ടെ.
ജീവനോടെയിരിക്കുന്നവർക്ക് ഓർമ്മയുടെ ആവശ്യമില്ല.
(മൊഴിമാറ്റം പി.എന്‍.ഗോപീകൃഷ്ണന്‍)
ജീവനോടിരിക്കുന്നവയ്ക്ക് ഓർമ്മകൾ വേണ്ട.
അതുകൊണ്ട്
നാം കൂടിച്ചേർന്നില്ല.
പരസ്പരം കണ്ടിട്ടില്ല.
എന്തെല്ലാം ചെയ്തുവോ, അതെല്ലാം
ഭാവനയിൽ മാത്രം.
നീ ഒരു വിളക്കു പ്രതിമ, അനന്യ സുഗന്ധം
പകലിൽ തലകത്തിവീണ പാരിജാതം
നീ നക്ഷത്രമുഖി, പ്രകാശരശ്മി
നിന്റെ ഉടലിന്റെ ഇരുട്ടിലേക്ക് വിളിച്ചടുപ്പിച്ച്
നീ എന്റെ കണ്ണുപൊത്തി.
നീ മലയരുവിയുടെ ഉറവ് പോലെ.
നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ
സുഗന്ധം പൂശട്ടെ.
ഇറ്റിറ്റായി വീഴുന്ന
സുഖങ്ങളെ, സങ്കടങ്ങളെ, മറ്റനേകം അറിയാത്ത ശബ്ദങ്ങളെ
അമർത്തി വെച്ചവൾ
നീ ഒരു കള്ളിപ്പെണ്ണ്.
നീ മാതൃഹൃദയം.
കണ്ണുപൊത്തിക്കളിക്കുന്ന കുട്ടി.
നടുവിൽ എണീറ്റ് മെയ് കുടഞ്ഞ്
വീണ്ടും തയ്യാറെടുക്കുന്നവൾ.
ഒന്നും അറിയില്ലെന്ന് നടിച്ച്
പലതും പഠിപ്പിച്ചവൾ.
നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ
സുഗന്ധം പൂശട്ടെ.
ജീവനോടെയിരിക്കുന്നവർക്ക് ഓർമ്മയുടെ ആവശ്യമില്ല.
(മൊഴിമാറ്റം പി.എന്‍.ഗോപീകൃഷ്ണന്‍)
ನಿನ್ನ ಮೈವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ
ನಿನ್ನ ಮೈವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ
ನೆನಪೆಂಬುದು ಬೇಡ ಇರುವಾಗಲೇ…
ಹಾಗೆ ನೋಡಿದರೆ ನಾವು ಕೂಡಿದ್ದೇ ಇಲ್ಲ
ಕಂಡೇ ಇಲ್ಲ.ಎಣಿಸಿದ್ದು ಮಾತ್ರ
ಏನೆಲ್ಲಾ ನಡೆಸಿರುವೆವೆಂದು.
ನೀನು ಬೆಳಕ ಪುತ್ಥಳಿ,ಒಂದು ಅನನ್ಯ ಪರಿಮಳ,
ಬೆಳಗೇ ತಲೆಕೆಳಗೆ ಬಿದ್ದ ಪಾರಿಜಾತ.
ನೀನು ನಕ್ಷತ್ರಮುಖಿ ಕೋಲು ಬೆಳಕು
ಮೈಯ್ಯ ಕತ್ತಲೊಳಕ್ಕೆ ಬಾಚಿ ಎಳೆದು ನನ್ನ ಕಣ್ಣ ಮುಚ್ಚಿದವಳು.
ಮಲೆಯ ಒರತೆಯಂತವಳು.
ನಿನ್ನ ಮೈ ವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ.
ನೆನಪೆಂಬುದು ಯಾಕೆ ಇರುವಾಗಲೇ.
ಜಿನುಗು ಜಿನುಗುತ್ತಲೇ ಸುಖ ಸಂಕಟ
ಇನ್ನು ಇನ್ನೇನೋ ಗೊತ್ತಿಲ್ಲದ ಸದ್ದ ಅದುಮಿ ಹಿಡಿದವಳು.
ನೀನು ಕಳ್ಳಗುಟ್ಟಿನ ಹೆಣ್ಣು, ಹೆತ್ತ ಎದೆಯವಳು
ಚೂಟಾಟದ ಹುಡುಗಿ, ನಡುವೆ ಎದ್ದು ಮೈ ಕೊಡವಿ
ಮತ್ತೆ ಅಣಿಯಾದವಳು.
ಏನೂ ಗೊತ್ತಿಲ್ಲ ಎಂದವಳು,
ಎಷ್ಟೆಲ್ಲ ಕಲಿಸಿ.
ನಿನ್ನ ಮೈ ವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ
ನೆನಪೆಂಬುದು ಯಾಕೆ ನಾವು ಇರುವಾಗಲೇ.
Let the scent of your body aromatize this quilt
Let the scent of your body aromatize this quilt
No need for memory while still alive.
For that matter, we have had no union,
have seen nothing.
We have only counted
what all we are up to.
You are a luminous statue, a unique fragrance,
a face-up parijata on the morning ground.
You draw me into your body's darkness and shut your eyes.
You are the unceasing spring of the hills.
Let the scent of your body aromatize this quilt
No need for memory while still alive.
You curb pain and pleasure and many such unknown sounds
with spring incessant.
A woman with a thief's secret,
a mother's heart,
a girl's mischief,
you get up in between, stretch and get ready for more.
Saying you know nothing,
you teach so much.
Let the scent of your body aromatize this quilt
No need for memory while still alive.
(EnglishTR: Kamalakar Bhat)
യാ, ബന്ദേ നവാസ്
അബ്ദുള്‍ റഷീദ്
യാ, ബന്ദേ നവാസ്
ഈ വിഷം പാനീയം പോലെ
ഇറക്കാൻ എന്നെ അനുവദിക്കൂ.
നിലത്തിന് വലിച്ചെടുക്കാൻ
ഒരു തുള്ളി പോലും വിട്ടുകൊടുക്കാതെ.
ഒരു ഭിക്ഷാപാത്രവുമായ് ഊരുചുറ്റാൻ
എന്നെ അനുവദിക്കൂ
ഞാനെന്റെ കഴുകനുടുപ്പ് ഉരിയട്ടെ
പ്രാവിൻ വേഷം എന്നെ അണിയിക്കൂ
യാ, ബന്ദേ നവാസ്.
നിന്റെ മലകളിലെ രത്നങ്ങൾ
നിന്റെ കാടുകളിലെ കരിഞ്ചെമ്പക വിത്തുകൾ
നിന്റെ ഫക്കീറുപാട്ടുകൾ, ഹുക്കാപുകകൾ, കൈച്ചങ്ങലകൾ
കാൽക്കടകങ്ങൾ
നിന്റെ പത്തു വിരലുകളിലെ മായാമോതിരങ്ങൾ.
എന്നെ ഇല്ലാതാക്കൂ
യാ, ബന്ദേ നവാസ്.
നിന്റെ ഖബറുകൾക്കിടയിൽ
പാലു കുടിച്ചു, കാലാട്ടുന്ന ശിശുവിന്റെ ചിരി.
മുഖപടമിട്ട അമ്മക്കണ്ണുകളുടെ കള്ളയാട്ടം.
നിന്റെ ചുമരുകളിൽ തലതല്ലുന്ന
ഭ്രാന്തിപ്പെണ്ണിൻ അലമുറകൾ
ഈ ശ്മശാനത്തിന്റെ ആനന്ദം അനുഭവിക്കാൻ
എന്നെ അനുവദിക്കൂ
യാ, ബന്ദേ നവാസ്
ഒരു ഭിക്ഷാപാത്രവുമായി ഊരുചുറ്റാൻ
ഇപ്പോൾത്തന്നെ എനിക്ക് ധൈര്യം തരൂ.
കിനാവിൽ നിന്റെ കുളമ്പടി ശബ്ദം,
ആകാശത്തിലെ ചിതറലുകൾ,
പൊളിഞ്ഞ പാദങ്ങളിൽ തലോടുന്ന
എള്ളിൻപൂപരാഗങ്ങൾ
പുഞ്ചിരി, അനാശാസ്യത്തിനു വേണ്ടിയുള്ള
യുവാക്കളുടെ മന്ത്രണങ്ങൾ,
എവിടെ നിന്നില്ലാതെ ഉദിച്ചുപൊന്തുന്ന
വിളറിയ പാതിച്ചന്ദ്രൻ.
ശരീരം കൊണ്ട് സുഖിപ്പിച്ച്
ഇപ്പോൾ തിരിച്ചെത്തിയ വളഞ്ഞ മൂക്കുള്ള
യാചകപ്പെണ്ണിന്റെ
മൂക്കുത്തിത്തിളക്കം.
ഞാൻ പരാധീനൻ.
എന്നെത്തന്നെയെന്ന പോലെ
നിന്റെ പാദങ്ങളിൽ ഞാൻ ചുംബിക്കുന്നു.
ഈ ആനന്ദം എന്റെ ഉള്ളിൽ പെയ്യട്ടെ.
പുറത്തൊഴുകട്ടെ.
പാതി വിളർത്ത ചന്ദ്രന്റെ ഇരുട്ടിൽ
ഈ നക്ഷത്ര രാത്രിയിൽ
നിന്റെ നഗരവീഥികളിൽ
അനവരതം അലയുന്ന പ്രേതാത്മക്കളായ്
നിന്റെ കാമിനിമാർ.
കൈത്തലങ്ങളിൽ ആളുന്ന തീയ്യുമായ്
ആ സുന്ദരികളുടെ മന്ദമന്ദഗമനങ്ങൾ.
അവരുടെ കണ്ണുകൾ, അവരുടെ തുളച്ചുകയറുന്ന വിയർപ്പ്
നിന്റെ നിലത്തിന്റെ പൊടിയെ ഉപദ്രവിക്കാതെ
നീങ്ങുന്ന അവരുടെ പക്ഷിപാദങ്ങൾ.
യാ, യേശ ദരാസ്,
കാണുന്ന ഓരോന്നും ഇല്ലാതാക്കൂ.
ഞാൻ ഈ സ്ഥലം വിടുന്നു.
ഇല്ലാത്ത മറ്റൊരു നഗരത്തിലേക്ക്
വഴി കാണിക്കൂ
യാ, ബന്ദേ നവാസ്
(മൊഴിമാറ്റം പി.എന്‍.ഗോപീകൃഷ്ണന്‍)
ಹೇ ಬಂದೇ ನವಾಜ್
ಈ ವಿಷವನ್ನು ಪೇಯದಂತೆ ಕುಡಿಯಲು ಬಿಡು,
ಒಂದು ತೊಟ್ಟೂ ನೆಲದಲ್ಲಿ ಹಿಂಗದಂತೆ.
ಈಗಿಂದೀಗಲೇ ಬಿಕ್ಷೆಯ ಬಟ್ಟಲನ್ನು ಹಿಡಿದು ನಡೆವ ಧೈರ್ಯ ಕೊಡು.ಈ ಗಿಡುಗನ ಉಡುಪನ್ನು ಕಳಚಿ ಬಿಡುವೆನು
ಪಾರಿವಾಳದ ದಿರಿಸನ್ನು ತೊಡಿಸು ನನಗೆ ಹೇ ಬಂದೇನವಾಜ್.
ನಿನ್ನ ಪಹಾಡಿನ ಹರಳು, ನಿನ್ನ ವನದ ಸಂಪಿಗೆಯ ಕರಿಯ ಬೀಜ,
ನಿನ್ನ ಫಕೀರರ ಹಾಡು,ಚಿಲುಮೆಯ ಹೊಗೆ,ಕೈಯ ಕೋಳ, ಕಾಲ ಕಡಗ,
ನಿನ್ನ ಹತ್ತೂ ಬೆರಳಿನ ಮಾಯದುಂಗುರ ?
ನನ್ನ ಇಲ್ಲದಂತಾಗಿಸು ಹೇ ಬಂದೇ ನವಾಜ್.
ನಿನ್ನ ಗೋರಿಗಳ ನಡುವೆ ಹಾಲು ಊಡುತ್ತ,ಕಾಲು ಆಡಿಸುತ್ತ ಮಲಗಿರುವ ಮಗುವಿನ ನಗು.
ಹಾಲ ಊಡಿಸುತ್ತಿರುವ ಮುಸುಕಿನೊಳಗಿನ ಕಣ್ಣುಗಳ ಕಳ್ಳ ಆಟ.
ನಿನ್ನ ಗೋಡೆಗಳಿಗೆ ತಲೆ ಘಟ್ಟಿಸಿಕೊಳ್ಳುತ್ತಿರುವ ತಲೆಕೆಟ್ಟ ಹೆಣ್ಣುಮಗಳ ಚೀತ್ಕಾರ.
ಈ ಸ್ಮಶಾನದ ಆನಂದವನ್ನು ಅನುಭವಿಸಲು ಬಿಡು, ಹೇ ಬಂದೇ ನವಾಜ್.
ಈಗಿಂದೀಗಲೇ ಬಿಕ್ಷಾಪಾತ್ರವನ್ನು ಹಿಡಿದು ನಡೆವ ಧೈರ್ಯ ಕೊಡು.
ಕನಸಲ್ಲಿ ನಿನ್ನ ಖರಪುಟಗಳ ಸದ್ದು,ಆಕಾಶದಲ್ಲಿ ಹಾಹಾಕಾರ,
ಒಡೆದಕಾಲುಗಳ ಸವರುತಿರುವ ಎಳ್ಳು ಹೂವುಗಳ ಪರಾಗ,ನಸುನಗು,ಕದ್ದು ಕೂಡಿರುವ ಜವ್ವನಿಗರ
ಪಿಸುಮಾತು,ಎಲ್ಲಿಂದಲೋ ಎದ್ದು ನಿಂತಿರುವ ಅರೆ ಕಳಾಹೀನ ಚಂದ್ರ,
ಈಗ ತಾನೇ ಮೈಕೊಟ್ಟು ಬಂದಿರುವ ವಕ್ರಮೂಗಿನ ಬಿಕ್ಷುಕಿಯಮಿಂಚುತಿರುವ ಮೂಗ ನತ್ತು-
ನಾ ಪರಾದೀನ.ನಿನ್ನ ಪಾದಗಳಲಿ ಹಣೆಯಿಟ್ಟು ಚುಂಬಿಸುತಿರುವೆ ನನ್ನನೇ ನಾನು.
ಈ ಆನಂದವನು ನನ್ನೊಳಗೂ ಹರಿದು,ಹೊರಗೂ ಇಳಿದು
ಈ ಅರೆ ಚಂದ್ರ ಇರುಳು ಈ ನಕ್ಷತ್ರ ರಾತ್ರಿ,ಈ ಮಿಂಚಿಲ್ಲದ ಸದ್ದಿಲ್ಲದ ಆಗಸದಲ್ಲಿ ತೋರಿಸು ನಿನ್ನ ಇರವು
ನಿನ್ನ ಗಾಳಿ ನಿನ್ನ ಬೆಳಕು,ನಿನ್ನ ಊರಿದ ಪಾದದ ಕೆಳಗೆ ಅಗಾಧಮುಳ್ಳಿನ ಪಾದುಕೆ ಈ ಭೂಮಿ.
ನಿನ್ನ ಶಹರಿನ ಬೀದಿಗಳಲ್ಲಿ ಅನವರತ ಅಲೆಯುವ ಪ್ರೇತಾತ್ಮರು ನಿನ್ನ ಸಖಿಯರು
ಬೊಗಸೆಯಲ್ಲಿ ಹರಿವ ಬೆಂಕಿ, ಚೆಲುವ ಚೆಲ್ಲುತ್ತ ಹಸಿಯ ಮಾಂಸ ನೆತ್ತರು ಹೊತ್ತು ನಡೆಯುತ್ತಿರುವಈ ಚೆಲುವೆಯರು.ಆಹಾ ಇವರ ಕಣ್ಣುಗಳು.ಇವರ ಗಾಢ ಬೆವರು.
ನಿನ್ನ ಮಣ್ಣ ಹಿಡಿ ದೂಳ ಕದಲಿಸದೆಚಲಿಸುತ್ತಿರುವ ಇವರ ಪಾದ ಪಕ್ಷಿಗಳು.
ಕಣ್ಣಿಂದ ಕಾಣಿಸುತ್ತಿರುವ ಎಲ್ಲವ ಇಲ್ಲದಂತಾಗಿಸು ಹೇ ಗೇಸುದರಾಜ್
ನಾ ಇಲ್ಲಿಂದ ಹೋಗುತಿರುವೆನು,
ಇಲ್ಲದ ಆ ಇನ್ನೊಂದು ಶಹರಿನ ದಾರಿ ತೋರಿಸು,
ಹೇ ಬಂದೇ ನವಾಜ್.
Subscribe to:
Posts (Atom)