ആരെങ്കിലും ചോദിച്ചാല്‍

സുകൃത റാണി


ചത്ത മാടിന്റെ തോലുരിക്കുമ്പോള്‍
കാക്കകളെ ആട്ടിയോടിക്കും

പെരുത്തുനേരം കാത്തുകിട്ടിയ
കൂലിച്ചോറു തിന്നുതീര്‍ത്ത്
വീട്ടുചുടുചോറെന്ന് കേമത്തം പറയും

തപ്പു കഴുത്തില്‍ തൂക്കി
അപ്പന്‍ തെരുവില്‍
എതിര്‍പെടുമ്പോള്‍
മുഖം മറച്ച് കടന്നുപോകും

അപ്പന്റെ തൊഴിലും ആണ്ടുവരുമാനവും
പറയാന്‍ വയ്യായ്കയാല്‍
വാധ്യാരുടെ തല്ലു വാങ്ങും

കൂട്ടുകാരികള്‍ ആരോരുമില്ലാതെ
പിന്‍നിരയില്‍ അമര്‍ന്നിരുന്ന്
ആരും കാണാതെ വിതുമ്പും

ഇപ്പോള്‍
ആരെങ്കിലും ചോദിച്ചാല്‍
തുറന്നടിക്കും:
ഞാനൊരു പറച്ചി.

(മൊഴിമാറ്റം എന്‍.ജി.ഉണ്ണികൃഷ്ണന്‍)

பளிச்சென்று சொல்லிவிடுகிறேன் 


செத்துப்போன மாட்டைத்
தோலுரிக்கும்போது
காகம் விரட்டுவேன்
வெகுநேரம் நின்று வாங்கிய
ஊர்ச்சோற்றைத் தின்றுவிட்டு
சுடுசோறெனப் பெருமை பேசுவேன்.
தப்பட்டை மாட்டிய அப்பா
தெருவில் எதிர்ப்படும்போது
முகம் மறைத்து கடந்துவிடுவேன்
அப்பாவின் தொழிலும் ஆண்டுவருமானமும்
சொல்ல முடியாமல்
வாத்தியாரிடம் அடிவாங்குவேன்
தோழிகளற்ற
பின்வரிசையி லமர்ந்து
யாருக்கும்
தெரியாமல் அழுவேன்
இப்போது
யாரேனும் கேட்க நேர்ந்தால்
பளிச்சென்று சொல்லிவிடுகிறேன்

பறச்சி என்று.

No comments:

Post a Comment