രണ്ടുപേർക്കിടയിൽ

മന്ത്രി കൃഷ്ണമോഹന്‍


നിനക്കുമെനിക്കുമിടയിൽ നിൽക്കുന്ന
തടസ്സമെന്താണ്?
ഒന്നോ രണ്ടോ വർഷത്തെ പ്രായവ്യത്യാസമാകാം
അല്ലെങ്കിൽ,മൂന്നോ നാലോ വർഷങ്ങളോളം
നാം ചെലവഴിച്ച ശോകരാത്രികളാകാം
നീ എന്റെ നേർക്ക് കൈനീട്ടുമ്പോൾ
ഞാനൊരു തൊട്ടാവാടിയെപ്പോലെ ചുരുങ്ങുന്നു
ഞാൻ അടച്ച കൈ തുറക്കുമ്പോൾ
നീ നിന്റെ കൈ നിർദാക്ഷിണ്യം മുറിച്ചുമാറ്റുന്നു.
നിനക്കുമെനിക്കുമിടയിൽ
തടസ്സമെന്താണ്?
ഒരുപക്ഷേ, തണുത്തുറഞ്ഞ ഒരു
ശോകസമുദ്രം
മേൽ‌പ്പാലമില്ലാത്ത താഴ്വര
നീ, നിന്റെ വലതുകൈ ഉയർത്തുമ്പോൾ
ഞാൻ ഇടതുകൈ നീട്ടുന്നു.
ഞാൻ ഇടത്തോട്ടു തിരിയുമ്പോൾ
നീ മുഖം തിരിക്കുന്നു
എനിക്കും നിനക്കുമിടയിൽ
തടസ്സമെന്താണ്?
ചിലപ്പോൾ അനിവാര്യമായ ചില
ജ്വലിക്കുന്ന നിമിഷങ്ങളാകാം
കണ്ണീർ തിരശ്ശീലകളാവാം
പറയാൻ മടിക്കുന്ന പുലമ്പലുകളാകാം
അഥവാ, വിടരാത്ത ഹൃദയങ്ങളാകാം
നീ എന്റെ തോലിൽ, ഞാൻ നിന്റെ തോളിൽ
പക്ഷേ, ധൈര്യമുണ്ടായില്ല
കൈകൾ പരസ്പരം ചേർത്തുവെക്കാൻ.
നിനക്കുമെനിക്കുമിടയിൽ
തടസ്സമെന്താണ്?
ഉറഞ്ഞുകൂടിയ പശ്ചാത്താപമാവാം, അഹന്തയാവാം.

(മൊഴിമാറ്റം സിന്ധു കെ.വി)

ఇద్దరి మధ్య


నీకు నాకు మధ్య 
అడ్డుగోడలా వున్నదేమిటి?
ఒకటీ రెండేళ్ళ వయసంతరం
బహుశ, మూడు నాలుగేళ్ల 
చీకటి రాత్రులు-

నువు హస్తం చాచినప్పుడు 
నేను అత్తిపట్టిలా ముడుచుకు పోవడం 
నేను గుప్పిట విప్పినప్పుడు 
నువ్వు నిర్ధాక్షిణ్యంగా 
చేతిని నరుక్కోబోవటం 

ఇంతకీ నీకు నాకు మధ్య 
అడ్డుగోడలా వున్నదేమిటి?
బహుశా గడ్డకట్టిన 
ఒక దుఃఖ సముద్రం
బహుశా ఏవంతెనా లేని 
వేదనా లోయ-

నువ్వు కుడిచెయ్యి ఎత్తినపుడు
నేను ఎడమను సాచడం 
నేను ఎడమకు మళ్ళినపుడు
నువ్వు పెడ ముఖం పెట్టడం
ఇంతకీ నాకు నీకు మధ్య 
అడ్డుగోడగా వున్నదేమిటి 
కొన్ని అనివార్య జ్వాలా క్షణాలు 
కొన్ని కన్నీటిపరదాలు 
నువ్వు నేనూ ఏనాడూ 
స్పృశించని మాటలు విప్పుకోని హృదయాలు 
నా భుజం మీద నువ్వూ 
నీ భుజం మీద నేనూ 
చెయ్యి వెయ్యలేని పిరికితనాలు!
ఇంతకీ నీకు నాకు మధ్య
ఈ అడ్డుగోడలేమిటి?
బహుశా కరగని పశ్చాత్తాపాలు 
తరగని అహంకారాలు!

No comments:

Post a Comment