കാര്‍പെന്‍റര്‍
ആട്ടിവിട്ട തൊട്ടിൽ-
അമ്മയുടെ സാരി.
കുട്ടിക്കായി കമ്പിളിത്തൊപ്പി തുന്നുന്നതിനുമേറെ മുൻപ്
ഇളകിയ മേൽക്കൂരയിലെ മുളങ്കമ്പിൽനിന്നു
പിഞ്ഞിയ സാരിത്തൊട്ടിൽ തൂങ്ങിയാടി.
മുളങ്കൊമ്പിലെ കെട്ടിലെ ഒരായിരം ഞൊറിവുകൾ
അവളുടുത്തപ്പോൾ ചിലതായി കുറഞ്ഞിരുന്നു.
കമ്പിലെത്തിയപ്പോൾ അതു വീണ്ടും പെരുകി.
അവൾക്കറിയാമായിരുന്നു
അവളുടെ കെട്ടിയോൻ അവൾക്കായി വാങ്ങിയ
ഒരേയൊരെണ്ണം ഇതായിരുന്നെന്ന്.
ഇതൊന്നുതന്നെ
കുട്ടിയെ ഉണ്ടാക്കിയപ്പോൾ അവളുടുത്തത്
പിന്നീടു കമ്പിൽനിന്നു തൂക്കിയത്.
അക്കാലം കഴിഞ്ഞിരിക്കുന്നു.
ആണ്ടുപിറപ്പിനും മഹാനവമിക്കുമൊക്കെ
അതു കഴുകി കഞ്ഞിമുക്കി
ഉള്ളിൽ കനലുള്ള ഒരു കിണ്ണംകൊണ്ടു ചൂടാക്കി.
അവളുടെ മുഖമിപ്പോൾ ചുളിവുകൾ വീണിരിക്കുന്നു.
ഇപ്പോളവൾ
കനലിടാൻ കാത്തിരിക്കുന്നെന്ന
ഒരു പാട്ടു പാടുന്നു.
ആ മുളങ്കമ്പിപ്പോൾ ഒടിഞ്ഞിരിക്കുന്നു.
ഒരു സിമിന്റു മേൽക്കൂരയാണിപ്പോഴവിടെ.
സാരി ആ തൊട്ടിലിനെയോർക്കുന്നു.
ഒപ്പം
അമ്മയുടെ പാട്ടിനായി
ഒരീണമൊരുക്കുന്നു.
(മൊഴിമാറ്റം മനോജ് കുറൂര്‍)
ಅವ್ವನ ಸೀರೆ
ಆಡಿಸಿಟ್ಟ ಜೋಕಾಲಿ
ಅವ್ವನ ಸೀರೆ
ಕೂಸಿಗೆ ಕುಲಾವಿಯನ್ನು ಹೊಲೆಸುವುದಕ್ಕೂ ಮುನ
ಮುರುಕು ಮನೆಯ ಗಳಕ್ಕೆ ತೂಗುಹಾಕಿದ್ದ
ಚುಂಗು ಸೀರೆ
ಗಳದ ತಲೆಗೆ ಬಿಗಿದ ಗಂಟಲಿನಲ್ಲಿ
ಸಾವಿರ ನಿರಿಗೆಗಳು
ಅವಳು ಉಟ್ಟಾಗ ಮಾತ್ರ ಕೆಲವೇ
ಕೆಲವಾಗಿ ಮತ್ತೆ ಗಳದ ಕಡೆಗೆ ಮುಖ ಮಾಡುತ್ತಿದ್ದವು
ಅವಳಿಗೆ ಗೊತ್ತಿತ್ತು
ತನ್ನ ಗಂಡ ತಂದುಕೊಟ್ಟಿದ್ದ ಒಂದೇ ಒಂದು
ಸೀರೆಯೆಂದರೆ ಇದು ಮಾತ್ರವೇ ಎಂದು
ಮಗುವನ್ನು ತೂಗುವ ಗಳಕ್ಕೂ
ಮಗುವಿಗೆ ಆಕಾರ ಕೊಟ್ಟ
ಆ ಮಧುರ ಗಳಿಗೆಗೂ ತೊಟ್ಟಿದ್ದು ಇದೇ ಸೀರೆ
ಉಗಾದಿ, ಮಾರ್ನಮಿ ಹಬ್ಬಕ್ಕೆಲ್ಲ
ಒಗೆದು, ಗಂಜಿ ಕುಡಿಸಿ
ಊಟದ ಗಂಗಾಳದಲ್ಲಿ ನಿಗಿನಿಗಿ ಕೆಂಡವ ಹನಿಸಿ
ಸುಕ್ಕು ಬಿಡಿಸುತ್ತಿದ್ದ ಕಾಲ ಇದೀಗ ಮುಗಿದಿದೆ
ಅವ್ವನ ಮುಖಕ್ಕೆ ಸುಕ್ಕು ಮೂಡಿದೆ
ನಿಗಿನಿಗಿ ಕೆಂಡವ ಹಾಯಿಸಿಕೊಳ್ಳಲು
'ಕಾಯುತ್ತಿದ್ದೇನೆ' ಎಂದು ಹಾಡುತ್ತಿರುತ್ತಾಳೆ
ಮನೆಯ ಗಳ ಮುರಿದು, ಛಾವಣಿಗೆ ಸಿಮೆಂಟು ಹೊದಿಸಲಾಗಿದೆ
ಜೋಕಾಲಿಯನ್ನು ನೆನಪಿಸಿಕೊಂಡ
ಸೀರೆ ಅವ್ವನ ಹಾಡಿಗೆ ರಾಗ ಸಂಯೋಜಿಸುತ್ತಿದೆ...
No comments:
Post a Comment