Showing posts with label UMA RAJEEV. Show all posts
Showing posts with label UMA RAJEEV. Show all posts
വസന്തത്തെക്കുറിച്ച് എത്രനാള്‍ സംസാരിക്കാമെന്നാണ്?
ഉമ രാജീവ്
വസന്തത്തെക്കുറിച്ച്
എത്രനാള്‍ സംസാരിക്കാമെന്നാണ്?
നിനക്ക് മടുത്തില്ലെ?
എനിക്ക് മടുത്തു.
എനിക്കത്
ഓര്‍മ്മയ്ക്കും ഓര്‍മ്മയ്ക്കും ഇടയ്ക്കുള്ള
വെറുമൊരു കാര്യം മാത്രമാണ്.
വേഗപ്പെട്ട് മൊട്ട് കൂമ്പുന്നതിനെയോ
പൂവ് ചീഞ്ഞു നാറുന്നതിനെയോ
ഓര്‍മ്മിപ്പിക്കുന്നതിന്
പുസ്തകത്താളുകള്‍ക്കിടയില്‍
മറന്നു വച്ചിട്ടുപോയ
ഒരു വര്‍ണ്ണനൂല്‍മാത്രം.
പൂവുകള്‍ മറച്ച കൂര്‍ത്ത മുള്ളുകള്‍,
മഞ്ഞനിറം പടര്‍ത്താന്‍ ശ്രമിച്ച്
തോറ്റുവീണ ഇലകള്‍,
എന്നിവയെയെല്ലാം മറന്ന്
ഞാന്‍ ഇതുവരെ
മറഞ്ഞിരുന്ന് പാടിയിട്ടില്ല
വിരുന്നുണ്ണാന്‍ വിളിച്ചിട്ടില്ല.
ഓരോ വസന്തവും വേരുകളെ
വെല്ലുവിളിക്കുകയാണ്.
കൊഴിഞ്ഞു വീഴാന്‍പോവുന്ന
പൂവുകളെ നോക്കി
ഒതുക്കിപുറം തള്ളുന്ന
ചുടുകാറ്റിനേയാണ് നമ്മള്‍
കുളിര്‍കാറ്റെന്ന്/ മന്ദാനിലനെന്ന്
പിന്നെന്തൊക്കെയോ
വിളിച്ചുവന്നത്
പൂക്കുത്തേറ്റവനെന്ന്
സ്വയം പ്രഖ്യാപിച്ചവനെ
എന്തൊരു കാല്പനികനാണ് നീ.
ഓരോ പൂവും
ഓരോ വേദനയാണെന്നേ ഞാനോര്‍ക്കൂ
ഇതുവരെ വിരിഞ്ഞ പൂക്കളിലെല്ലാം
പരാഗണം ചെയ്യപ്പെട്ടിരുന്നെങ്കില്‍
നമുക്കിവിടെ ചവിട്ടിനില്ക്കാകാനിടമുണ്ടാവുമായിരുന്നോ?
ഒരു പൂങ്കുലയൊന്നാകെ ഭോഗിച്ച്
ഒന്നോ രണ്ടോ കനിമണികളെ
കൊടുക്കുന്ന വസന്തത്തിനെ
അതിന്റെ ഹരങ്ങളെയൊന്നാകെ
നിനക്ക് വെറുപ്പില്ലെങ്കിലും
എനിക്ക് വെറുപ്പാണ്.
ವಸಂತದ ಕುರಿತು
ಎಷ್ಟೊಂದು ದಿನ ಮಾತನಾಡುವುದು?
ವಸಂತದ ಕುರಿತು
ಎಷ್ಟೊಂದು ದಿನ ಮಾತನಾಡುವುದು
ನಿನಗೆ ಸಾಕಾಗಲಿಲ್ಲವೇ
ನನಗೆ ಸಾಕಾಯಿತು
ನನಗದು ನೆನಪು ನೆನಪುಗಳ ನಡುವಿರುವ
ಕಾರ್ಯವೊಂದು ಮಾತ್ರ
ವೇಗದಿಂದ ಮೊಗ್ಗೊಡೆಯುವುದನ್ನೋ
ಹೂವು ಕೊಳೆತು ನಾರುವುದನ್ನೋ
ನೆನಪಿಸಿಕೊಳ್ಳಲು
ಪುಸ್ತಕದ ಹಾಳೆಗಳ ನಡುವೆ
ಮರೆತು ಬಿಟ್ಟು ಹೋದ
ಒಂದು ಬಣ್ಣದ ನೂಲು ಮಾತ್ರ
ಹೂಗಳು ಮರೆಸಿಟ್ಟ ಚೂಪುಮುಳ್ಳುಗಳು
ಹಳದಿ ಬಣ್ಣ ಪಡೆಯಲು ಶ್ರಮಿಸಿ
ಸೋತು ಹೋದ ಎಲೆಗಳು
ಇತ್ಯಾದಿಗಳನ್ನೆಲ್ಲ ಮರೆತು
ಇದುವರೆಗೆ ನಾನು
ಹಾಡಿಲ್ಲ ಅಡಗಿ
ಔತಣಕ್ಕೂ ಆಹ್ವಾನಿಸಿಲ್ಲ
ಒಂದೊಂದು ವಸಂತಗಳೂ ಬೇರುಗಳಿಗೆ
ಸವಾಲೆಸೆಯುತ್ತವೆ
ಬಿದ್ದು ಹೋಗಲು ನೋಡುತ್ತಿರುವ ಹೂಗಳ ಕಂಡು
ನಿಟ್ಟುಸಿರು ಬಿಡುತ್ತಿರುವ ಬಿಸಿಗಾಳಿಯನ್ನು
ಕುಳಿರ್ಗಾಳಿ ಎಂದೋ ಮಂದಾನಿಲವೆಂದೋ
ನಾವು ಕರೆಯುವುದು
ಇನ್ನೂ ಏನೇನೆಂದೋ ಕರೆದುಕೊಂಡಿರುವುದು
ಸುಮಘಾಸಿಗೊಂಡೆನೆಂದು ಸ್ವಘೋಶಿದವನೇ
ಎಂತಹ ಕಲ್ಪನಾಶೀಲ ನೀನು
ಒಂದೊಂದು ಹೂವೂ
ಒಂದೊಂದು ನೋವೆಂದು ನಾ ಬಗೆಯುವೆ
ಇದುವರೆಗೆ ಅರಳಿದ ಹೂಗಳಲ್ಲೆಲ್ಲಾ
ಪರಾಗ ಸ್ಪರ್ಶವಾಗಿದ್ದಿದ್ದರೆ
ನಮಗಿಲ್ಲಿ ಕಾಲಿಡಲೂ ಎಡೆಯಿರುತ್ತಿತ್ತಾ
ಹೂಗೊಂಚಲೊಂದನ್ನು ಒಟ್ಟಾರೆ ಭೋಗಿಸಿ
ಒಂದೋ ಎರಡೋ ಕನ್ನೆಮಣಿಗಳ
ಒದಗಿಸುವ ವಸಂತದ
ಸಂಭ್ರಮಗಳ ಕುರಿತು
ನಿನಗೆ ಜಿಗುಪ್ಸೆ ಇಲ್ಲದಿದ್ದರೂ
ನನಗೆ ಜಿಗುಪ್ಸೆ.
(Translated into Kannada by Abdul Rasheed)
ഇര
ഉമ രാജീവ്
ഒറ്റാലില്‍ കുടുങ്ങുന്നതിനേക്കാൾ
വീശിയെറിഞ്ഞ വലയേക്കാള്‍
ഇഷ്ടം ഒരു ചൂണ്ടയില്‍ കുരുങ്ങുന്നതാണ്
ഇത്തിരി നേരത്തെ മൂഢസ്വര്‍ഗ്ഗത്തില്‍
തുഴഞ്ഞു തളരുന്നതിനേക്കാള്‍,
ഒരു കണ്ണിപോലും പൊട്ടിച്ചെറിയാന്‍
ശ്രമിച്ചില്ലെന്ന പഴിയേക്കാള്‍,
ഒത്തിരിപ്പേരോടൊപ്പം കൂട്ടം തെറ്റാതെ
ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക്
അപകടചിഹ്നമായി തൂങ്ങിയാടുന്നതിനേക്കാൾ.
പറയാമല്ലൊ,
ഒരൊറ്റമോഹത്തിന് വേണ്ടി
ചെന്ന് കുരുങ്ങിക്കൊടുത്തതാണെന്ന്.
ചതിച്ചതല്ല,
ചതിക്കാന്‍ നിന്ന് കൊടുത്തതുമല്ലെന്ന്
.അറിയണമല്ലൊ
ഇരയുടെ ശരി
ഇരയാവുന്നവന്റെ രുചി
ಮಿಕ
ಕೊಡಮೆಯಲ್ಲಿ ಸಿಲುಕಿಕೊಳ್ಳುವುದ್ದಕ್ಕಿಂತಲೂ
ಬೀಸಿ ಎಸೆದ ಬಲೆಗಿಂತಲೂ
ಇಷ್ಟ,
ಗಾಳವೊಂದರಲ್ಲಿ ಸಿಲುಕುವುದು.
ಒಂದಿಷ್ಟು ಹೊತ್ತಿನ ಮೂಢಸ್ವರ್ಗದಲ್ಲಿ
ಕೊರೆದು ಬಳಲುವುದಕ್ಕಿಂತಲೂ,
ಒಂದು ಕೊಂಡಿಯನ್ನಾದರೂ ಕಿತ್ತೆಸೆಯಲು ಯತ್ನಿಸಿಲ್ಲಬೆಂಬ
ಆಪಾದನೆಗಿಂತಲೂ,
ಒಂದಿಷ್ಟು ಜನರೊಂದಿಗೆ ಗುಂಪು ತಪ್ಪದೆ,
ಒಬ್ಬನಿಗಾದರೆ ಒಬ್ಬನಿಗೆ
ಅಪಾಯದ ಗುರುತಾಗಿ ತಿರುಗಾಡುವುದ್ದಕ್ಕಿಂತಲೂ...
ಹೇಳಬಹುದಲ್ಲ-
ಒಂದೇ ಒಂದು ಆಸೆಗಾಗಿ,
ಹೋಗಿ ಸಿಲುಕಿಕೊಂಡಿದ್ದನ್ನು,
ಮೋಸ ಮಾಡಿದ್ದಲ್ಲ,
ಅಥವಾ ಮೋಸಕ್ಕಾಗಿ ಸಿದ್ಧಳಾಗಿದ್ದೂ ಅಲ್ಲ.
ಅರಿಯಬೇಕಲ್ಲ,
ಮಿಕದ ಸತ್ಯ;
ಮಿಕವಾಗುವವನ ರುಚಿ.
(Translated into Kannada by Manjunatha)
ഭൂപടം
ഉമ രാജീവ്
എന്റെ നഗ്നതയെ
ഒരു ഭൂപടംപോലെ ഞാൻ വായിക്കുന്നു
കേട്ടറിഞ്ഞവയെ തൊട്ടറിയുന്നു
എത്തിച്ചേരാനുള്ള
ആകാശ, കടൽ, കാൽ
മാർഗ്ഗങ്ങളിൽ വിരലോടിക്കുന്നു.
അതിർത്തിത്തർക്കങ്ങളിൽ ആകുലമാകുന്നു
ഒരു കലാപത്തിന്റേയും പുകയും പൊടിയും പാറാതെ
അതിങ്ങനെ നിവർന്നു കിടക്കുന്നു,
ചുരുണ്ടിരിക്കുന്നു.
ചുരുട്ടിവച്ച ഓരൊ ഭൂപടത്തിലും
ലോകം സാമാന്യമായി അംഗീകരിച്ച
അടയാളങ്ങളുണ്ട്.
അടയാളങ്ങളാൽ അപഭ്രംശം സംഭവിച്ച
ഒരു ദേശം /ജനത ,
നിലനിൽക്കുന്നില്ല എന്നുള്ളതിനുള്ള അടയാളം തേടുന്നു.
ഉപേക്ഷിക്കാൻ ആദ്യമായി അത്
സ്വന്തമാക്കണം എന്ന തിരിച്ചറിവിൽ
ആ ഭൂപടത്തിൽ എന്റെ വീട് കണ്ട് പിടിക്കുന്നു.
ഓരൊ പുലർയിലും
ഞാൻ എന്റെ വീട് വിട്ടിറങ്ങുന്നു
അതേ സന്ധ്യകളിൽ
പരിചിതമായ വഴിയടയാളങ്ങൾ കണ്ട്
ഭൂപടം ഭൂമിയുടെ യഥാര്‍ത്ഥമാതൃകയല്ലെന്നു സ്ഥാപിച്ച്
ഇരുട്ടു കൊണ്ട് ചമച്ച ഗോളത്തിൽ
അത് പൂർണ്ണമാക്കാൻ ശ്രമിക്കുന്നു.
நிலப்படம்
என் நிர்வாணத்தை
ஒரு நிலப்படத்தை வாசிப்பதுபோல வாசிக்கிறேன்
கேட்டு அறிந்தவற்றைத்
தொட்டு அறிகிறேன்
சென்று அடைய வேண்டிய
ஆகாச கடல் கால் வழிகளில்
விரலை ஓடவிடுகிறேன்
எல்லைத் தகராறுகளில் தடுமாறுகிறேன்
எந்தக் கலவரத்தின்
புகையோ புழுதியோ படியாமல்
அது இங்கே மல்லாந்து கிடக்கிறது
சுருண்டு உட்காருகிறது
சுட்டி வைத்த ஒவ்வொரு நிலப்படத்திலும்
உலகம் பொதுவாக ஏற்றுக் கொண்ட
அடையாளங்கள் இருக்கின்றன
அடையாளம் சிதைந்த
எந்த நாடும் எந்த மக்களும்
நீடிப்பதில்லை என்பதன்
அடையாளத்தைத் தேடுகிறேன்
கைவிட வேண்டுமெனில்
முதலில் சொந்தம்கொள்ள வேண்டும் என்ற
புரிந்து கொள்ளலுடன்
அந்த நிலப்படத்தில்
என் வீட்டைக் கண்டுபிடிக்கிறேன்
ஒவ்வொரு புலரியிலும்
நான் என் வீட்டை விட்டிறங்குகிறேன்
அதே அந்திகளில்
பழகிய அடையாளங்களைக் கண்டு
நிலப்படம் நிலத்தின் சரியான மாதிரி அல்ல
என்று நிறுவி
இருட்டால் உருவான கோளத்தில்
அதை முழுமையாக்க முயல்கிறேன்.
(Translated into Tamil by Sukumaran)
పటం
ఒక పటంవలె
ఏ ఆచ్ఛాదన లేకుండా, దిగంబరంగా
నన్ను నేను చదువుకుంటున్నాను
ఇంతవరకు వినికిడితో గ్రహించిన విషయాల్ని
స్పర్శతో నేర్చుకుంటున్నాను
రహదారులు, సముద్ర, ఆకాశయానాల్ని
తెలిపే మార్గాలవెంట
నా చేతివేళ్ళు కదులుతున్నాయి
సరిహద్దు వివాదాలదాకా ప్రయాణిస్తున్నాయి
ఎలాంటి దుమ్ము, ధూళి, సంఘర్షణల కాలుష్యం ఎరుగని
విశాలత వుందీ పటంలో
చుట్టచుట్టిన పటంలో ఎన్నో చిహ్నాలు
ప్రపంచమంతా గుర్తించి, ఆమోదించిన గుర్తులు.
గుర్తులతో విభజించబడ్డ
అధోజగత్ సహోదరుల
అస్తిత్వం లేదీ పటంలో
దేన్నైనా విడిచిపెట్టేముందు
స్వంతం చేసుకోవాలని
పటంలో నా ఇంటిని గుర్తించాను
వేకువన, నా ఇంటిని విడిచిపెట్టి
ఆ సందెవేళ తిరిగి చేరుకుని,
తెలిసిన పరిసరాల్ని గుర్తించాను
అపుడు పటం, భూగోళానికి
నిజమైన నమూనా కాదని గ్రహించి
చీకటి సాయంతో
గ్లోబును పూర్తి చేయాలని భావించాను.
(Translated into Telugu by Manthri Krishna Mohan)
നീന്തലറിയാവുന്നവന്റെ മുങ്ങിമരണം
ഉമ രാജീവ്
നിറഞ്ഞു കിടക്കുന്ന
ഒന്നിലേയ്ക്ക്
ഓളം തല്ലുന്ന
ഒന്നിലേയ്ക്ക്
അതുമല്ലെങ്കിൽ
ഒഴുകിപ്പായുന്ന ഒന്നിലേയ്ക്ക്
എടുത്തു ചാടുവാൻ
ചിലരിൽ ചിലർക്കെങ്കിലും
വല്ലാത്തൊരു കൊതിയായിരിക്കും.
ഹുങ്കാരത്തോടെയൊന്നു
ചെവിട്ടിൽ നിറയും
കെട്ടുപിണഞ്ഞ ആയിരം കയ്യുകൾ
ഇരു കാലും പിടിയ്ക്കും
കുനിഞ്ഞ് കൂനി ഓച്ചാനിച്ച്
ചക്രവാളങ്ങൾ മുഖം തുടുപ്പിക്കും
താഴ്മകളേ താഴ്ചകളേ എന്നു
തലോടാൻ തിടുക്കപ്പെടും.
കൈകൾ കൂർപ്പിച്ച്
കാലുകൾ ചേർത്ത്
കണ്ട അത്രയും
മീനുകളേയും പറവകളേയും
കൺപോളകൾക്കുള്ളിൽ
മേയാൻ വിട്ട്
ആഴത്തിലേയ്ക്കോ
ഓളത്തിലേയ്ക്കോ
ഒഴുക്കിലേക്കോ
വഴുക്കലിലേക്കോ
കൂപ്പുകുത്തുക
എന്നൊന്നേ ചെയ്യാനാവൂ.
അങ്ങനെ അകം നിറഞ്ഞവർ
തിട്ടിടിച്ചവർ
ഒഴുകിപ്പരന്നവർ
നീന്തൽ പഠിച്ചതല്ലേ
കടവുകൾ വിലങ്ങനെ
പന്തയം വച്ചവരല്ലേ
വിരൽമുറിയും
അടിയൊഴുക്കിലും
നാണയം നേടിയവരല്ലേ
എന്നൊന്നും അന്തിക്കരുത്.
നിറവ്, ഒഴുക്ക് എന്നീ
ഇരുകരകൾക്കിടയിൽ
നീന്തിപ്പഠിച്ചാൽ
ഒന്ന് മറ്റൊന്നിന്റെ
മോഹക്കരയായേ തോന്നൂ.
ഒടുങ്ങാത്ത ദാഹം കൊണ്ടല്ലല്ലോ
ഓന്തായ ഓന്തൊക്കെ നിറം വലിച്ചൂറ്റുന്നത്.
நீச்சல் தெரிந்தவனின் மூழ்கி மரணம்
நிறைந்திருக்கும் ஒன்றிலோ
அலையடிக்கும் ஒன்றிலோ
அதுவுமல்ல
பாய்ந்தோடும் ஒன்றிலோ
தாவிக் குதிக்க
சிலரில் சிலர்க்கேனும்
பெரும் ஆசை இருக்கிறது.
ஹூங்காரத்துடன் ஒன்று
செவிக்குள் நிரம்பும்
பின்னிப் பிணைந்த ஆயிரம் கைகள்
இரு கால்களையும் பின்னிழுக்கும்
கூனிக் குனிந்து வாய் பொத்தி
தொடுவானம் முகத்தைச் சிவப்பாக்கும்
தாழ்மையே தாழ்மையே என்று
வருடிக் கொடுக்க அவசரப்படும்
கைகள் குவித்தும் கால்கள் இணைத்தும்
பார்த்த எல்லா மீன்களையும் பறவைகளையும்
இமைகளுக்குள் நுழைத்து மேய விடு.
ஆழத்திலோ அலைச்சலிலோ
ஓட்டத்திலோ வழுக்கலிலோ
தலைகுப்புற விழத்தான் வேண்டும்.
அப்படி
அகம் நிரம்பியவர்கள்
தட்டில் இடித்துக்கொண்டவர்கள்
ஒழுகிப் பரவியவர்கள்
எல்லாரும் நீந்தக் கற்றவர்கள்தாமே?
படித்துறையைத் தவிர்த்துப்
பந்தயம் வைத்தவர்கள் தாமே?
விரலைமுறிக்கும் அடியோட்டத்திலும்
நாணயத் துட்டுகளைத் துளாவியவர்கள் தாமே
என்று தயங்காதீர்.
நிறைவு - நீரோட்டம்
இந்த இரண்டு கரைகளுக்கிடையில்
நீந்தப் பயின்றால்
ஒன்று மற்றதன்
மோகக் கரையென்றே தெரியும்
அடங்கா வேட்கையால் அல்லவே
ஓந்துகளான ஓந்துகளெல்லாம்
நிறங்களை உறிஞ்சுகின்றன.
(Translated into Tamil by Sukumaran)
Subscribe to:
Posts (Atom)
