അപ്പന്റെ സൈക്കിള്‍

മഞ്ജുനാഥ


ഇപ്പോഴുമത്
കുണ്ടും കുഴിയും നിറഞ്ഞ കരിങ്കല്‍പ്പാതയിലൂടെ
നന്നായ് ഓടുന്നു

അപ്പന്‍ ഓടിച്ചിരുന്ന വഴികളിലൂടെ പോയാല്‍
അതനുഭവിച്ചുതീര്‍ത്ത യാതനകള്‍ കാണാനാവും
ഒരുനിമിഷത്തേക്ക്, നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാനാവില്ല
കരയാതിരിക്കാനാവും

അന്ധനെപ്പോലെ ഇടറി അത്
കുഴിയിലേക്കു വീഴുന്നു
ഒരുനിമഷം ഒന്നു നില്‍ക്കുന്നു,
നോക്കുന്നു
അതേ ഉടുപ്പിട്ട്, ബ്രാണ്ടിയും കശുമാങ്ങയും
സപ്പോട്ടയും മണക്കുന്ന അച്ഛന്റെ കൂട്ടുകാരെ

ഇന്നിപ്പോള്‍ നഗ്നനായി, അനാഥനായി
കഴിഞ്ഞ കാലങ്ങളെ ഉരുട്ടിക്കൊണ്ട് മൂലയില്‍
മരണമെത്താത്ത ഒരു വയസ്സനെപ്പോലെ.

(മൊഴിമാറ്റം ഉമാ രാജീവ്)

ಅಪ್ಪನ ಸೈಕಲ್

ಅದು ಈಗಲೂ ಸರಾಗವಾಗಿ ಚಲಿಸುತ್ತದೆ
ಜಲ್ಲಿ ಕಲ್ಲುಗಳ ಉಬ್ಬುತಗ್ಗಿನ ರಸ್ತೆಗಳ ಮೇಲೆ.
ಅವನು ಓಡಾಡಿಸಿದ ಜಾಡನ್ನು ಹಿಡಿಯುವಾಗ
ಅದು ದುಃಖಿಸುವುದನ್ನು ನೀವು ನೋಡಬೇಕು;
ಒಂದು ಗಳಿಗೆ ನೀವೂ ನಕ್ಕು ಅಳದೆ ಇರಲಾರಿರಿ.
ಕಣ್ಣಿಲ್ಲದ ಹೆಳವನೊಬ್ಬ ಮುಗ್ಗರಿಸಿ ಬಿದ್ದಂತೆ ಗುಂಡಿಗೇ
ಹೋಗಿ ಬೀಳುತ್ತದೆ.
ಅವನ ಗೆಳೆಯರು ಬ್ರಾಂಡಿ, ಗೇರುಹಣ್ಣು, ಸಪೋಟ ಹಣ್ಣಿನ ವಾಸನೆ
ಹೊಡೆಯುವ ಅವೇ ಉಡುಪುಗಳಲ್ಲಿ ದುಡಿಯುತ್ತಿರುವುದನ್ನು
ಕ್ಷಣ ನಿಂತು ನೋಡುತ್ತದೆ.
ತಾನೀಗ ಸಂಪೂರ್ಣ ಬೆತ್ತಲೆ, ಅನಾಥನೆನಿಸಿಕೊಂಡೇನೊ
ಮೂಲೆಗೆ ವಾಲಿಕೊಂಡು ಹಳೆ ಘಟನಾವಳಿಗಳನ್ನು ತನ್ನ ಮೈಮೇಲೆ
ಎಳೆದುಕೊಳ್ಳುತ್ತಿರುತ್ತದೆ ಸಾಯದ ಮುದುಕನಂತೆ.



Dad’s bicycle


It moves smoothly even now
On bumpy roads of  jalli stones.

While catching the path he rode on,
You should see, the way it suffers;
For a moment, even you won’t fail to
Laugh and then cry.

Like a blind man it stumbles and falls right into the pothole.

It stops for a while and watches
His friends toiling with the same clothes
Smelling of brandy, cashew fruit and chickoo.

Feeling now, totally naked and orphaned,
Leans in a corner, pulling past events,
Over it
Like an undying old man.

Translated by, Ankur Betageri/ k.p.suresh

No comments:

Post a Comment