പി. എന്‍. ഗോപീകൃഷ്ണന്‍
എത്ര നാളായ്
ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു
തട്ടുകളില്‍ പരന്നൊലിച്ച്
ചുമരുകളില്‍ പടര്‍ന്നുകേറി.
എന്‍റെ ചരിത്രം
എന്റെ പിന്നില്‍
ഒരു പച്ചപ്പരവതാനി വിരിച്ചിരിക്കുന്നു.
പെയിന്‍റു കമ്പനിക്കാരും
പരിസ്ഥിതിവാദികളും
സവര്‍ണ്ണരും അവര്‍ണ്ണരും
സ്ത്രീകളും കുട്ടികളും
വെറും മനുഷ്യര്‍ മാത്രമായ്
ആ കറ
ഉരച്ചു കഴുകുന്നു.
അവര്‍ക്കറിയില്ല
അവരുടെ കഥ തുടങ്ങുംമുമ്പേ
ഞാന്‍ അഗ്നിപര്‍വ്വതങ്ങളെ
അതിജീവിച്ചു.
കൈയ്യും ചൂലും തോക്കും സംസ്കാരവും
എത്താത്തിടത്താണ് നില്‍പ്പെങ്കിലും
ഞാന്‍ ദിനോസറുകളെ കണ്ടിട്ടുണ്ട്.
പറക്കുന്ന മലകളെ കണ്ടിട്ടുണ്ട്.
കടലുകള്‍ ജനിക്കുന്നതും
ഭൂഖണ്ഡങ്ങള്‍ പിരിയുന്നതും കണ്ടിട്ടുണ്ട്.
എന്റെ തൊട്ടിലിലാണ്
പ്രവാചകര്‍ പിറന്നത്.
ഹിറ്റ്ലറുടെ മരണശയ്യ
ഒരുക്കിയത് ഞാനാണ്.
യുദ്ധം ജയിച്ച അന്ന് സ്റ്റാലിന്‍
എന്നില്‍ വഴുതി മൂക്കുകുത്തി.
"ഞാനാണ് രാഷ്ട്രം" എന്നു പ്രഖ്യാപിച്ച
ഇന്ദിരമാര്‍
എന്നെ തൂത്തുകളയുന്നതില്‍ തോറ്റു.
അമേരിക്കയും അല്‍ക്വയിദയും തോറ്റ
വേള്‍ഡ് ട്രേഡ് സെന്ററില്‍
ഞാന്‍ മാത്രം അതിജീവിച്ചു.
എങ്കിലും
മരങ്ങള്‍ പോലും ആലോചിക്കുന്നില്ല.
വായില്‍ വെള്ളിക്കരണ്ടിയുമായി
ഒരു സസ്യം പോലും ജനിച്ചിട്ടില്ലെന്ന്.
വേരുകളോടും മണ്ണിനോടുമുള്ള കടപ്പാട്
അവരെ വെറും കരാര്‍ പണിക്കാരാക്കുന്നുവെന്ന്.
മുകളിലേക്ക് മുകളിലേക്ക്
നഗരങ്ങള്‍ പണിയുമ്പോള്‍
ഒരു അടിയാളന്‍ പച്ചയ്ക്ക്
അതിന്റെ ഗോവണികളും ലിഫ്റ്റുകളും
പടുത്തുയര്‍ത്തണമെന്ന്.
നിലനില്‍ക്കണമെങ്കില്‍
ലംബമായ് മാത്രമല്ല,
തിരശ്ചീനമായ് മാത്രമല്ല,
ഏതു കോണിലും വളരണമന്ന്.
അതിനാല്‍
എന്നിലേക്ക് ചൂലും വെള്ളവുമായ്
വരുന്ന സ്ത്രീയേ,
ആ വെള്ളം നിന്‍റെ കാലില്‍ത്തന്നെ
ഒഴിച്ചാല്‍ മതി.
ഭൂമിയില്‍ ഒരിഞ്ചു സ്ഥലമോ
ഒരു സെക്കന്‍റ് സ്പന്ദനമോ
ലഭിക്കാതെ
വംശനാശമടയുന്നതില്‍നിന്നും
ഇറ്റുനനവ് നിന്നെ രക്ഷിച്ചേക്കാം.
ಹಾವಸೆ
ಎಷ್ಟು ದಿನಗಳಾದವು
ನಾ ಓಡಿಕೊಂಡಿರುವುದು
ಅಂತಸ್ತುಗಳಲ್ಲಿ ಉಕ್ಕಿಹರಿದು
ಗೋಡೆಗಳಲ್ಲಿ ಹರಡಿ ಹತ್ತಿ
ನನ್ನ ಇತಿಹಾಸ
ನನ್ನ ಹಿಂದೆ ಒಂದು
ಹಸಿರು ಚಾದರವ ಹರಡಿದೆ
ಪೈಂಟ್ ಕಂಪನಿಗಳು
ಪರಿಸರವಾದಿಗಳು
ಸವರ್ಣೀಯರು ಅವರ್ಣೀಯರು
ಹೆಂಗಸರು ಮಕ್ಕಳು
ಕೇವಲ ಮನುಷ್ಯಮಾತ್ರರಾಗಿ
ಆ ಕೊಳೆಯನ್ನು ಉಜ್ಜಿ ತೆಗೆಯುವರು
ಅವರಿಗೆ ಅರಿವಿಲ್ಲ
ಅವರ ಕಥೆ ತೊಡಗುವ ಮೊದಲೇ
ನಾನು ಅಗ್ನಿ ಪರ್ವತಗಳ ದಾಟಿ ಜೀವಿಸಿದ್ದೆನೆಂದು
ಕೈಯೂ ಕಸಬರಿಕೆಯೂ ಕೋವಿಯೂ ಸಂಸ್ಕೃತಿಯೂ
ಎಟುಕದಲ್ಲಿ ನಿಂತಿದ್ದರೂ
ನಾನು ಡೈನಾಸಾರುಗಳ ಕಂಡಿರುವೆನು
ಹಾರುವ ಪರ್ವತಗಳ ಕಂಡಿರುವೆನು
ಕಡಲುಗಳು ಜನ್ಮತಳೆಯುವುದನ್ನು
ಭೂಖಂಡಗಳು ಬೇರ್ಪಡುವುದನ್ನು ಕಂಡಿರುವೆನು
ಪ್ರವಾದಿಗಳು ಹುಟ್ಟಿದ್ದು ನನ್ನ ತೊಟ್ಟಿಲಿನಲ್ಲಿ
ಹಿಟ್ಲರನ ಮರಣಶಯ್ಯೆಯ ಸಜ್ಜುಗೊಳಿಸಿದ್ದು ನಾನು
ಯುದ್ಧ ಜಯಿಸಿದ ದಿನ ಸ್ಟಾಲಿನ್ ಜಾರಿ ಒರಗಿದ್ದು ನನ್ನ ಮೇಲೆ
ನಾನೇ ದೇಶ ಎಂದು ಘೋಷಿಸಿದ ಇಂದಿರೆಯರು
ನನ್ನ ತೊಳೆಯಲಾರದೆ ಸೋತರು
ಅಮೇರಿಕಾ ಮತ್ತು ಆಲ್ ಖೈದಾವೂ ಸೋತ
ವರ್ಲ್ಡ್ ಟ್ರೇಡ್ ಕಟ್ಟಡದಲ್ಲಿ ನಾನು ಮಾತ್ರ ಉಳಿದಿದ್ದೆ
ಆದರೂ
ವೃಕ್ಷಗಳು ಯೋಚಿಸುವುದಿಲ್ಲ
ಬಾಯಲ್ಲಿ ಬೆಳ್ಳಿ ಚಮಚ ಇಟ್ಟುಕೊಂಡು
ಯಾವ ಸಸ್ಯವೂ ಜನಿಸುವುದಿಲ್ಲವೆಂದು
ಬೇರುಗಳ ಜೊತೆಗೂ ಮಣ್ಣಿನ ಜೊತೆಗೂ ಇರುವ
ಋಣ ಅವರನ್ನು ಕೇವಲ ಕರಾರಿನ ಕೂಲಿಗಳನ್ನಾಗಿ ಮಾಡುತ್ತದೆಂದು
ಮುಗಿಲೆತ್ತರಕ್ಕೆ ನಗರಗಳನ್ನು ಕಟ್ಟುವಾಗ
ಅಡಿಯಾಳು ಹಾವಸೆಗೂ ಮೆಟ್ಟಿಲು ಮತ್ತು ಲಿಫ್ಟುಗಳನ್ನು
ಕಟ್ಟಬೇಕಾಗುತ್ತದೆಂದು
ನೆಲೆ ನಿಲ್ಲಬೇಕಾದರೆ
ಲಂಬವಾಗಿ ಮಾತ್ರವಲ್ಲ ಸಮನಾಂತರವಾಗಿ ಮಾತ್ರವಲ್ಲ
ಎಲ್ಲ ಕೋನಗಳಲ್ಲೂ ಬೆಳೆಯಬೇಕೆಂದು
ಹಾಗಾಗಿ
ನನ್ನಕಡೆ ಕಸಬರಿಕೆ ನೀರು ಹೊತ್ತೊಯ್ದು
ಬರುವ ಹೆಂಗಸೇ
ಆ ನೀರನ್ನು ನಿನ್ನ ಪಾದಗಳಿಗೆ ಹೊಯ್ದರೆ ಸಾಕು
ಭೂಮಿಯಲ್ಲಿ ಒಂದಿಂಚು ಸ್ಥಳವೋ
ಒಂದರೆಕ್ಷಣದ ಮಿಡಿತವೋ ದೊರಕದೆ
ವಂಶ ನಿರ್ವಂಶವಾಗುವುದರಿಂದ
ಈ ತೇವ ನಿನ್ನ ರಕ್ಷಿಸಬಲ್ಲುದು
(Translated into Kannada by Abdul Rasheed)
No comments:
Post a Comment