മംത സാഗര്‍
ഈ വീട്ടിൽ ഞാൻ തനിച്ച്,
ഈ മുറിയിലിരിക്കുന്നു
ആ മുറിയിൽ നില്‌ക്കുന്നു
അകത്തളത്തിൽ ചുറ്റി നടക്കുന്നു
അങ്ങനെ വീടാകെ നിറയുന്നു.
അടുക്കളയിൽ, വിശപ്പ്
അടുപ്പു കത്തിക്കുന്നു.
നാളങ്ങൾ മുകളിലേക്കുയരുന്നു.
സാധനങ്ങൾ തിളയ്ക്കുന്നു, വേവുന്നു
മോഹങ്ങൾ തുളുമ്പിപ്പരക്കുന്നു.
ഷവറുകളിൽ സിങ്കുകളിൽ ടാപ്പുകളിൽ
വെള്ളം പുറത്തേക്കൊഴുകാൻ വെമ്പിനില്‌ക്കുന്നു.
ഊയലാടുന്നോർമ്മകളിൽ അതിനൊപ്പം
ഊഞ്ഞാൽ കാലത്തിനപ്പുറമെത്തുന്നു.
അലമാരകളിൽ പുസ്തകക്കൂട്ടം,
മുഴുവനും വെറുമക്ഷരങ്ങൾ
അവയവിടിരിക്കുന്നു മിണ്ടാതെ,
താൾ കവിഞ്ഞുപോകാതെ.
നിശ്ശബ്ദതയിൽ, ഒരു വീടുനിറഞ്ഞു ശബ്ദങ്ങൾ!
അപ്പൊഴും, ഒറ്റയ്ക്കിരിക്കാൻ വിടാത്തൊരേകാന്തത.
പിന്നിൽ തട്ടിനില്‌ക്കുന്ന നിശ്ശബ്ദത
ആടിയുലഞ്ഞും പറഞ്ഞും
സ്വപ്നങ്ങളെയൂട്ടിയും
പിന്നെ വട്ടമിരിക്കുന്നു.
ഉറങ്ങുമ്പോൾ രാത്രിയെന്നും
ഉണരുമ്പോൾ പുലരിയെന്നും
സമയം സ്വയം നഷ്ടപ്പെടുന്നു.
ഞാനീ വീട്ടിൽ; വീടെന്റെയുള്ളിൽ
ഒന്നു മറ്റേതിൽ നിരന്തരം പടരുന്നു
നിർത്താതെ, തടവുകളില്ലാതെ
ജീവിതോത്സാഹപ്രദർശനം.
(മൊഴിമാറ്റം മനോജ് കുറൂര്‍)
ಮನೆ
ಈ ಮನೆಯಲ್ಲಿ ನಾನು ಒಬ್ಬಳೆ
ಆ ಕೋಣೆಯಲಿ ಕೂತು
ಈ ಕೋಣೆಯಲಿ ನಿಂತು
ಅಂಗಳದ ತುಂಬ ಅಡ್ಡಾಡಿಕೊಂಡು
ಹೀಗೆ ಮನೆತುಂಬಾ ತುಂಬಿಕೊಂಡಿದ್ದೇನೆ.
ಅಡಿಗೆಮನೆಯಲಿ ಹಸಿವು
ಹಚ್ಚಿದರೆ ಒಲೆ,
ಧಗಧಗ ಉರಿದು ಕುದ್ದು ಬೆಂದು ಉಕ್ಕುತ್ತದೆ ತವಕ
ಶವರಿನಲಿ ಸಿಂಕಿನಲಿ ನಲ್ಲಿಗಳಲ್ಲಿ
ಸುರಿಯುವುದಕ್ಕೇ ಕಾದಿರುವ ನೀರು.
ನೆನಪುಗಳ ಜೀಕಿದರೆ
ಕಾಲದಾಚೆಗೂ ತೂಗೊ ಉಯ್ಯಾಲೆ
ಕಪಾಟಿನ ರಾಶಿ ಪುಸ್ತಕಗಳಲ್ಲಿ ಬರೀ ಅಕ್ಷರಗಳು
ಹೊರಚೆಲ್ಲದೆ ಕೂತಿವೆ ಹಾಗೇ ಹಾಳೆಗಂಟಿಕೊಂಡು
ನಿಃಶಬ್ದದಲ್ಲಿ ಏನೆಲ್ಲ ಶಬ್ದಗಳು.
ಇದೆಂಥ ಒಂಟಿತನ?
ಒಂಟಿಯಾಗಿರಲಿಕ್ಕೇ ಬಿಡದ್ದು?
ಬೆನ್ನಿಗಂಟಿದ ಮೌನ
ಹಾಡುತ್ತದೆ, ಮಾತಾಡುತ್ತದೆ,
ಕನಸನುಣಿಸುತ್ತದೆ,
ಸುಮ್ಮನೆ ಜೊತೆಗಿರುತ್ತದೆ.
ಮಲಗಿದರೆ ರಾತ್ರಿ ಎದ್ದರೆ ಹಗಲು
ಕಳೆದು ಹೋಗುವುದು ಹೊತ್ತು.
ಮನೆಯಲ್ಲಿ ನಾನು, ನನ್ನಲ್ಲೀಮನೆ
ಹರಡಿಕೊಂಡು ಒಂದರೊಳಗೊಂದು
ಗಡಿಯಿಲ್ಲ ತಡೆಯಿಲ್ಲ.
ಈ ಬದುಕ ಪ್ರೀತಿಸುವುದೇ ಹೀಗೆ,
ದಿನಕ್ಕೊಂದು ಹೆಜ್ಜೆ ಹಾಕುತ್ತ.
The english version follows_
ReplyDeleteIn this house
In this house I’m alone;
I sit in the room here,
stand in the room there,
roam around in the quadrangle,
like this, I fill the entire house.
In the kitchen, hunger
lights the hearth;
flames flicker forth, things boil, get cooked, and
desire spills over.
Inside showers, sinks, taps,
rests water, eager to flow;
while swinging memories,
the swing reaches out to a time beyond.
In the cupboards, books galore,
full of plain letters; they
sit there, quiet,
not transcending the page.
In the silence, a houseful
of sounds! but still
this loneliness that won’t
leave you alone –
The silence that’s stuck to the
back, swings, talks, feeds
the dreams, and just
sits around with you.
On sleeping, it’s night; it’s morning as one
wakes up -- Time loses itself.
I’m in this house; the house is within me –
One incessantly spreads into the other,
no stop, no barrier;
the zest for life shows