Showing posts with label MANTHRI KRISHNAMOHAN. Show all posts
Showing posts with label MANTHRI KRISHNAMOHAN. Show all posts

മന്തിരി കൃഷ്ണമോഹന്‍





















തെലുഗു കവി. ജനനം 1978. സ്വദേശം ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ മാര്‍കാപുരം. മട്ടി പലകലു, പ്രവചിഞ്ചെ പാടാലു എന്നിങ്ങനെ രണ്ടു കവിതാസമാഹാരങ്ങള്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013) ലഭിച്ചിട്ടുണ്ട്.  ചെറുകഥ, സാഹിത്യവിമര്‍ശം, സംഗീതം എന്നിവയിലും അഭിരുചി.

രാത്രി

മന്ത്രി കൃഷ്ണമോഹന്‍


പകൽ കാഴ്ചയിൽ നിന്നുമറയുമ്പോൾ
ഒച്ചയും ബഹളവുമൊതുക്കി
രാത്രി ഇരിക്കുകയാണ്, നിശ്ശബ്ദം
നിറഞ്ഞ നിശ്ശബ്ദത.
ക്ഷീണിച്ചവർ - കായക്ലേശത്താൽ,
ചിത്താധ്വാനത്താൽ
ഉദ്വേഗമടങ്ങിയവർ,
ലഹരിയിൽ
നിശ്ശബ്ദതയിലേക്കു പോകുന്നു.
രാത്രി ഒറ്റയ്ക്കല്ല
വിശ്വാസത്തിന്റെ
വിത്തുകൾ വിതറി
ദിശതെളിയിക്കാൻ
അവിടെ ഉണർന്നിക്കുന്ന
ഒരുപാട് ജീവികളുണ്ട്
ചിലർ,
ശിലപോലുള്ള  ആ യാന്ത്രിക ദിവസങ്ങളെ
തകർത്തെറിയുന്ന യുദ്ധത്തിലാണ്
വിസ്ഫോടനങ്ങൾ പുറത്തുകേൾക്കാതെ.
നിശ്ശബ്ദതയെ ആരാധിക്കുന്നവർ
കണ്മിഴിച്ച്
അവരിലേക്കുതന്നെ വഴുതിവീണ്
രാവിനെയാസ്വദിക്കുന്നു, അതിനെയുമ്മവെക്കുന്നു
രാത്രി ഗാഢാലിംഗനത്തിൽ അലിഞ്ഞുപോകുന്നു
നാണത്താൽ തുടുക്കുന്നു
ഉദയം പൂക്കളായി വിരിയുന്നു
രാത്രി, താരകങ്ങൾ വിരിയുന്ന
കല്പതരു.
ഘനീഭവിച്ച രാത്രി
അലിഞ്ഞ് നിലാവായി പടരുന്നു.
രാത്രി ഒരിക്കലും
സമ്പൂർണ്ണമായ  ഇരുട്ടല്ല
വാസ്തവത്തിൽ
ചിലർ, ഇത്തരം ഇരുളുമൂടിയ രാവിലേ,
പ്രകാശം കാണാറുള്ളു.

(മൊഴിമാറ്റം സിന്ധു കെ.വി)


రాత్రి  


పగలు
కనిపించకుండా వెళ్ళిపోయాక
రణగొణ ధ్వనులన్నింటినీ సర్దిపెట్టి
నిశ్శబ్దంగా కూర్చుంటుంది - రాత్రి-
నిండా నిశ్శబ్దం.

అలసిన వాళ్ళు
ఆలోచించిన వాళ్ళు, ఆరాటాలకు పోయి
చల్లారిన వాళ్ళు
మత్తుగా నిశ్శబ్దంలోకి వెళ్ళిపోతారు

రాత్రి ఒంటరి కాదు
రాత్రికి తోడుగా మేల్కొని
దిక్కుల్ని వెలిగించే ప్రాణులు కొన్ని,
విశ్వాసాల్ని వెదజల్లుతూ!

కొందరు
పగళ్ల రాతి యాంత్రికతను
బద్దలు చేసే యుద్ధంలో -
అయినా శబ్దాలు విస్ఫోటించవు.

నిశ్శబ్దాన్ని ఆరాధించే వాళ్ళు
కళ్ళని పెద్దవి చేసుకుని
తమలోకి తాము జారిపోతారు

రాత్రిని ఆస్వాదిస్తారు
రాత్రిని చుంబిస్తారు
రాత్రి గాఢాలింగనంలో కరిగిపోతారు

రాత్రి,
సిగ్గుల్ని పూయిస్తుంది
ఉదయానికవే పువ్వులుగా విచ్చుకుంటాయి

రాత్రి,
తారల కల్పతరువు
కరిగి, వెన్నెలూరే బరువు
రాత్రి నిండా చీకటే ఉండదు
నిజానికి కొందరు
రాత్రిపూటే వెలుగును చూస్తారు.

രണ്ടുപേർക്കിടയിൽ

മന്ത്രി കൃഷ്ണമോഹന്‍


നിനക്കുമെനിക്കുമിടയിൽ നിൽക്കുന്ന
തടസ്സമെന്താണ്?
ഒന്നോ രണ്ടോ വർഷത്തെ പ്രായവ്യത്യാസമാകാം
അല്ലെങ്കിൽ,മൂന്നോ നാലോ വർഷങ്ങളോളം
നാം ചെലവഴിച്ച ശോകരാത്രികളാകാം
നീ എന്റെ നേർക്ക് കൈനീട്ടുമ്പോൾ
ഞാനൊരു തൊട്ടാവാടിയെപ്പോലെ ചുരുങ്ങുന്നു
ഞാൻ അടച്ച കൈ തുറക്കുമ്പോൾ
നീ നിന്റെ കൈ നിർദാക്ഷിണ്യം മുറിച്ചുമാറ്റുന്നു.
നിനക്കുമെനിക്കുമിടയിൽ
തടസ്സമെന്താണ്?
ഒരുപക്ഷേ, തണുത്തുറഞ്ഞ ഒരു
ശോകസമുദ്രം
മേൽ‌പ്പാലമില്ലാത്ത താഴ്വര
നീ, നിന്റെ വലതുകൈ ഉയർത്തുമ്പോൾ
ഞാൻ ഇടതുകൈ നീട്ടുന്നു.
ഞാൻ ഇടത്തോട്ടു തിരിയുമ്പോൾ
നീ മുഖം തിരിക്കുന്നു
എനിക്കും നിനക്കുമിടയിൽ
തടസ്സമെന്താണ്?
ചിലപ്പോൾ അനിവാര്യമായ ചില
ജ്വലിക്കുന്ന നിമിഷങ്ങളാകാം
കണ്ണീർ തിരശ്ശീലകളാവാം
പറയാൻ മടിക്കുന്ന പുലമ്പലുകളാകാം
അഥവാ, വിടരാത്ത ഹൃദയങ്ങളാകാം
നീ എന്റെ തോലിൽ, ഞാൻ നിന്റെ തോളിൽ
പക്ഷേ, ധൈര്യമുണ്ടായില്ല
കൈകൾ പരസ്പരം ചേർത്തുവെക്കാൻ.
നിനക്കുമെനിക്കുമിടയിൽ
തടസ്സമെന്താണ്?
ഉറഞ്ഞുകൂടിയ പശ്ചാത്താപമാവാം, അഹന്തയാവാം.

(മൊഴിമാറ്റം സിന്ധു കെ.വി)

ఇద్దరి మధ్య


నీకు నాకు మధ్య 
అడ్డుగోడలా వున్నదేమిటి?
ఒకటీ రెండేళ్ళ వయసంతరం
బహుశ, మూడు నాలుగేళ్ల 
చీకటి రాత్రులు-

నువు హస్తం చాచినప్పుడు 
నేను అత్తిపట్టిలా ముడుచుకు పోవడం 
నేను గుప్పిట విప్పినప్పుడు 
నువ్వు నిర్ధాక్షిణ్యంగా 
చేతిని నరుక్కోబోవటం 

ఇంతకీ నీకు నాకు మధ్య 
అడ్డుగోడలా వున్నదేమిటి?
బహుశా గడ్డకట్టిన 
ఒక దుఃఖ సముద్రం
బహుశా ఏవంతెనా లేని 
వేదనా లోయ-

నువ్వు కుడిచెయ్యి ఎత్తినపుడు
నేను ఎడమను సాచడం 
నేను ఎడమకు మళ్ళినపుడు
నువ్వు పెడ ముఖం పెట్టడం
ఇంతకీ నాకు నీకు మధ్య 
అడ్డుగోడగా వున్నదేమిటి 
కొన్ని అనివార్య జ్వాలా క్షణాలు 
కొన్ని కన్నీటిపరదాలు 
నువ్వు నేనూ ఏనాడూ 
స్పృశించని మాటలు విప్పుకోని హృదయాలు 
నా భుజం మీద నువ్వూ 
నీ భుజం మీద నేనూ 
చెయ్యి వెయ్యలేని పిరికితనాలు!
ఇంతకీ నీకు నాకు మధ్య
ఈ అడ్డుగోడలేమిటి?
బహుశా కరగని పశ్చాత్తాపాలు 
తరగని అహంకారాలు!

എന്നും കവിത എഴുതേണ്ടതില്ല

മന്ത്രി കൃഷ്ണമോഹന്‍


ഏതെങ്കിലും ഒരു ദിവസം , അന്നേവരെ അജ്ഞാതവും
പ്രത്യേകിച്ച് അപൂർവ്വവുമായ ചില ദൃശ്യങ്ങൾ
ഓർമ്മയുടെ പേടകത്തിലേക്ക് നേരിട്ടയക്കാൻ
നിങ്ങൾക്ക് കഴിയുന്നുവെങ്കിൽ, അന്ന്
നിങ്ങൾ ഒരു കവിത എഴുതേണ്ടതില്ല.
നിങ്ങളെ ഇളക്കിമറിക്കുന്നതോ, ഉദ്വേഗഭരിതമാക്കുന്നതോ
ദ്രവിപ്പിക്കുന്നതോ ആയ എന്തെങ്കിലും
അനുഭവം ഉണ്ടാകുന്നുവെങ്കിൽ
നിങ്ങൾ കവിത എഴുതേണ്ടതില്ല
കലാത്മകമായ, ത്രസിപ്പിക്കുന്ന
ഒരു ക്ലാസ്സിക്
നിങ്ങൾ കണ്ടെത്തിയാൽ, അതുമതി
പിന്നെ ,നിങ്ങൾ കവിത എഴുതേണ്ടതില്ല.
നിങ്ങളെ ഉലയ്ക്കുകയോ കുടയുകയോ
ശ്വാസമപഹരിക്കുകയോ ചെയ്യുന്ന
ജനമുന്നേറ്റമോ പടപ്പുറപ്പാടോ
നിങ്ങളുടെ അകക്കണ്ണിൽ
കാണാൻ പറ്റുന്നുവെങ്കിൽ
പിന്നെ, നിങ്ങൾ ഒരു കവിത എഴുതേണ്ടതില്ല.
അന്നമിരക്കുന്നവന്റെ നിലവിളി
ഒരനാഥന്റെ ജീവിതസമരം
അർദ്ധരാത്രി മരച്ചുവട്ടിലിരിക്കുന്ന,
ആരും നോക്കാനില്ലാത്ത
വൃദ്ധയായ അമ്മയെക്കാണുമ്പോഴുല്ല വ്യാകുലത
ചതിക്കപ്പെട്ട പെങ്ങളുടെ ആത്മഹത്യ..
ഇത്തരം ദാരുണതകളാൽ
സ്വാർത്ഥവും അരാജകമായതും,
അന്യായം നിറഞ്ഞതും കുടിലവുമായ സമൂഹത്തോട്,
ക്രോധം നുരഞ്ഞുപൊന്തുകയാണെങ്കിൽ
പിന്നെ, നിങ്ങൾ കവിത എഴുതേണ്ടതില്ല
നിങ്ങളുടെ കണ്ണിലെ മനോഹരമായ
ചുവപ്പുവരകൾ,പ്രണയഗീതികൾ-
കണ്ണിലോളം വെട്ടി തുളുമ്പിവീണു
ചിതറിയതിനുശേഷം-
അവയിൽ ദയാപൂർണ്ണമായ വെണ്ണിലാവുപൂത്താൽ
ആ ഒരു ദിവസത്തേക്കെങ്കിലും
നിങ്ങൾ ജീവിക്കുന്നു
നിങ്ങളാ ദിവസത്തെ
പ്രോജ്ജ്വലമാക്കിയിരിക്കുന്നു.
ക്രിയാത്മകനായ കലാകാര, എന്റെ ആത്മസ്വരൂപമെ
പിന്നെ നീ, ഒരു കവിത എഴുതേണ്ടതില്ല

(മൊഴിമാറ്റം സിന്ധു കെ.വി)

పొయెమే రాయనక్కరలేదు 


పొయెమే రాయనక్కరలేదు - ఒకరోజు
నీ స్మృతి పేటిక లోకి కొన్ని దృశ్యాలు
అపురూపమైనవో అపూర్వమైనవో
చేరవేస్తే చాలు - 

నీ హృదయసీమ విచలితం చేసే 
ఉద్వేగభరితం చేసే, నిన్ను ద్రవింపజేసే 
ఒక జీవనానుభవం పొందితే చాలు-
కళాత్మకమో, అది సంఘర్షణాత్మకమో
వో క్లాసిక్ నీ కంటపడితే చాలు 

నిన్ను ఊపి ఊగించి శాసించి 
ఊపిరాడనివ్వని 
ఓ ఉధృత ప్రజాపోరాటాన్నో రణాన్నో 
నీ మనోనేత్రం దర్శించగలిగితే చాలు-
పొయెమే రాయనక్కరలేదు

ఓ అన్నార్థి ఆక్రందనో 
అనాధ బతుకుపోరో 
నడిరేయి చెట్టుక్రింద ముడుచుక్కూర్చున్న 
నిరాశ్రయి 
ముదుసలి అమ్మ ఆరాటమో
దగాపడ్డ చెల్లి ఆత్మహననమో... 

వ్యధ చెంది 
యీ స్వార్థ అరాచక నీతిబాహ్య కుటిల వ్యవస్థ మీద 
ఆగ్రహం పొంగితే చాలు
పొయెమే రాయనక్కరలేదు-

నీ కంట్లో 
పాయలు పాయలైన ఎర్రని ప్రేమజీర 
భళ్ళున బద్దలైన ఒక నీటితెర 
ఓ దయాపూర్ణ వెన్నెల విచ్చుకుంటే చాలు-
ఇవాల్టికి నువ్వు జీవించినట్టే  
యీ రోజు మహొజ్వలంగా ముగించినట్టే-
సృజనశీలీ! నా ఆత్మరూపుడా!
ఒకరోజు నువు 
పొయెమే రాయనక్కరలేదు-