കാണുന്നുണ്ടനേകമക്ഷരങ്ങള്‍

തലങ്ങും വിലങ്ങും
ഈര്‍ക്കിലിവരകള്‍
കൊണ്ടുനിറഞ്ഞ
വെടിപ്പായമുറ്റം

മുറ്റത്തിന്നതിര്
കാത്ത് മണമൂറി
പൊട്ടിച്ചിരിച്ച്
നില്‍ക്കുമിലഞ്ഞിമരം

കുളിച്ചുവൃത്തിയായ്
ഈറയത്ത് വഴി
ക്കണ്ണുമായിരിക്കുന്ന
കറുത്ത കുഞ്ഞുങ്ങള്‍

മെഴുക്കല്ലാം
വെടിഞ്ഞ് വെയിലത്ത്
ഇരുന്നുണങ്ങി മിനുങ്ങുന്ന
കഞ്ഞിക്കലവും
കറച്ചട്ടികളും
അരികിലായ്
ചാഞ്ഞുകിടക്കും
ചിരട്ടത്തവികളും

കാണുന്നുണ്ടിങ്ങനെ
ഓരോരോ മാറ്റങ്ങള്‍
കാണുന്നിടത്തൊക്കെ

വേലയ്ക്കിറങ്ങിയപ്പോള്‍
കണ്ടേച്ചുപോന്ന
വീടിനെയല്ല വേല
കേറിച്ചെന്നപ്പോള്‍ കണ്ടത്
രാവിലെ ഇട്ടേച്ചുപോന്ന
കുഞ്ഞുങ്ങളെയല്ല
മടിശ്ശീലയില്‍
കൂലിനെല്ലുമായ്
ചെന്നപ്പോള്‍ കണ്ടത്

ആരാണിങ്ങനെ
അലങ്കോലമായ്
കിടന്ന വീടിനെ
അടുക്കിപ്പെറുക്കി
വെടിപ്പുള്ളതാക്കിയത്
ആരാണിങ്ങനെ
മണ്ണില്‍പ്പുരണ്ട്
മൂക്കട്ടയൊലിപ്പിച്ച്
നിന്നകുഞ്ഞുങ്ങളെ
പുഞ്ചിരിതൂകുന്ന
പുവുകളാക്കിയത്.

കാണുന്നുണ്ട്
അവരുടെ കണ്ണുകളില്‍
അനേകമക്ഷരങ്ങള്‍

 ಕಾಣುತ್ತಿವೆ ಅವರ ಕಣ್ಣುಗಳಲ್ಲಿ ಅಸಂಖ್ಯ ಅಕ್ಷರಗಳು...

 
ಆ ತುದಿಯಿಂದ ಈ ತುದಿಗೆ ತೆಂಗಿನ ಪೊರಕೆಯ ಕಡ್ಡಿಗಳ ಗೆರೆಗಳಿಂದ
ಮೂಡಿದ ಸ್ವಚ್ಛ ಅಂಗಳ.

ಆ ಅಂಗಳದ ಎಲ್ಲೆ ಕಾಯುತ್ತಾ ಗಂಧ ಚೆಲ್ಲಿ ಗಹಗಹಿಸಿ ನಕ್ಕು ನಿಂತಿದೆ,
ಈ ಸುರಗಿ ಮರ.

ಮಿಂದು ಸ್ವಚ್ಛವಾಗಿ ಚಾವಣಿಯ ಬದಿಯಲ್ಲಿ ದಾರಿಗಣ್ಣಾಗಿ ನಿಂತ ಕಪ್ಪು ಹಸುಳೆಗಳು.
ಜಿಗುಟುಗಳಲ್ಲಿ ತೊಳೆದು ಬಿಸಿಲಿನಲ್ಲಿ ಇದ್ದು ಒಣಗಿ, ಮಿನುಗುವ ಗಂಜಿಪಾತ್ರೆ ಮತ್ತು
ಮಸಿ ಮಡಕೆಗಳ ಬಳಿ ಒರಗಿಕೊಂಡಿವೆ ತೆಂಗಿನಚಿಪ್ಪಿನ ಸೌಟುಗಳು.

ಕಾಣುವ ಕಡೆಯಲ್ಲೆಲ್ಲ ಒಂದೊಂದು ಬದಲಾವಣೆಗಳು...

ಕೆಲಸಕ್ಕೆ ಏರುತ್ತಾ ಹೋದಾಗ ಕಂಡಿದ್ದು-
ಕಂಡುಬಂದ ಮನೆಯಾಗಿರಲಿಲ್ಲ;
ಮರಳಿ ಹೋದಾಗ ಕಂಡಿದ್ದು.
ಬೆಳಿಗ್ಗೆ ಬಿಟ್ಟು ಬಂದ ಹಸುಳೆಗಳನ್ನಲ್ಲ,
ಮಡಿಲಿನಲ್ಲಿ ಕೂಲಿಭತ್ತದೊಂದಿಗೆ ಹೋದಾಗ ಕಂಡಿದ್ದು.

ಯಾರು ಹೀಗೆ-
ಅಸ್ತವ್ಯಸ್ತವಾಗಿ ಬಿದ್ದಿದ್ದ ಮನೆಯನ್ನು ಸಾರಿಸಿ, ಗುಡಿಸಿ ಒಪ್ಪ ಓರಣವಾಗಿಸಿದ್ದು!

ಯಾರು ಹೀಗೆ-
ಮಣ್ಣಲ್ಲಿ ಹೊರಳಾಡುತ್ತಾ, ಗೊಣ್ಣೆ ಸುರಿಸುತ್ತಿದ್ದ ಹಸುಳೆಗಳನ್ನು ಮುಗುಳ್ನಗೆ ಬೀರುವ
ಹೂಗಳನ್ನಾಗಿ ಮಾಡಿದ್ದು.

ಕಾಣುತ್ತಿವೆ ಅವರ ಕಣ್ಣುಗಳಲ್ಲಿ ಅಸಂಖ್ಯ ಅಕ್ಷರಗಳು...

(Translated into Kannada by Manjunatha)

No comments:

Post a Comment